Tuesday, March 19, 2013

ഡോക്ടര്‍ പേഷ്യന്റ് - മഴ ഞാനറിഞ്ഞിരുന്നില്ല...



വിശ്വനാഥന്‍ സംവിധാനം ചെയ്ത് 2009 ജൂണില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോക്ടര്‍ പേഷ്യന്റ്. ജയസൂര്യ, മുകേഷ്, രാധാ വര്‍മ്മ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം ഒരു മനോരോഗാശുപത്രിയുടെ പശ്ചാത്തലത്തിലുള്ള കഥയാണു പറഞ്ഞത്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് റഫീക്ക് അഹമ്മദും സംഗീതം നല്‍കിയത് ബെന്നറ്റ് വീറ്റ് രാഗും പാടിയത് ഹരിഹരനുമാണ്. ഒരു മനോഹരഗാനമിതാ ഡോക്ടര്‍ പേഷ്യന്റില്‍ നിന്നും....


ചിത്രം - ഡോക്ടര്‍ പേഷ്യന്റ്
ഗാനരചന - റഫീക്ക് അഹമ്മദ്
സംഗീതം - ബെന്നറ്റ് വീറ്റ് രാഗ്
പാടിയത് - ഹരിഹരന്‍


മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെയുള്ളില്‍ നിന്‍ ചിരി നേര്‍ത്തു പടരും വരെ
മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ

വേനല്‍ നിലാവിന്റെ മൗനം
നീരൊഴുക്കിന്‍ തീരാത്ത ഗാനം
ദൂരങ്ങളില്‍ നിന്നുമേതോ
പാട്ടുമൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂര്‍ന്നു
പാതിരാവിന്റെ യാമങ്ങള്‍ മാഞ്ഞു
എന്റെയുള്ളില്‍ നിന്‍ നിശ്വാസമുതിരും വരെ

മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ

ഗ്രീഷ്മ താപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്തഹര്‍ഷം
വര്‍ഷസന്ധ്യാ മൂകാര്‍ഷുവാരോ
അറിയാതെ ദിനരാത്രമേതോ
പാഴിലച്ചാര്‍ത്തു പോല്‍ വീണൊഴിഞ്ഞു
എന്റെയുള്ളില്‍ നിന്‍ കാല്‍ച്ചിലമ്പുണരും വരെ

മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ



ശ്രീക്കുട്ടന്‍

No comments:

Post a Comment