Friday, April 19, 2013

ആരോമലുണ്ണി - കണ്ണാ ആരോമലുണ്ണിക്കണ്ണാ


ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേം നസീര്‍, ഉമ്മര്‍, ഷീല, വിജയശ്രീ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് വടക്കന്‍ പാട്ട് പ്രമേയമാക്കി 1972 ല്‍ പുറത്തിറങ്ങിയ ചിത്രമാണു ആരോമലുണ്ണി. വയലാറിന്റെ ഗാനങ്ങള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി യേശുദാസ്,മാധുരി, പി ലീല ജയചന്ദ്രന്‍ എന്നിവര്‍ ആലപിച്ചതായിരുന്നു ഗാനങ്ങള്‍. ആരോമലുണ്ണിയില്‍ നിന്നും ഒരു സുന്ദരഗാനമിതാ.


ചിത്രം - ആരോമലുണ്ണി
ഗാനരചന്‍ - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്, പി ലീല




കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല (2)

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല... കണ്ണാ...

വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി
മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി
ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹര രാത്രി
ജലതരംഗതാളം യമുനാതടമൃദംഗമേളം
നീലക്കടമ്പിനിലത്താളം ഇളം
പീലിവിടര്‍ത്തും മയിലാട്ടം
കണ്ണാ എന്‍ കാനനമുരളികളനാദം
എന്നെ ഒരപ്സരനര്‍ത്തകിയാക്കിയ ഗീതം
ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല (2)

ധീരസമീരനിലൂടെ യമുനാ
തീരകുടീരത്തിലൂടെ
വൃശ്ചികമാസ നിലാവൊളി പൂശിയ
വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരിതേടി വരുന്നവനാരോ
നീയാരോ
ഗോമേദകമണി മുത്തുകള്‍ ചിന്നിയ
ഗോവര്‍ദ്ധനത്തിന്‍ മടിയില്‍
കോടി ജന്മങ്ങളില്‍ നിന്‍ കുഴല്‍വിളി
കേട്ടോടിവന്നവള്‍ ഞാന്‍
നിന്റെ ഗോപകന്യക ഞാന്‍
ആ..ആ..ആ.....

രാസവിലാസിനി രാധ എന്റെ
രാഗാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ
വൃന്ദാവനത്തിലെ രാധ
ഈ രാ‍ജസദനം നീ അലങ്കരിക്കൂ
പ്രിയരാധേ

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല


ശ്രീക്കുട്ടന്‍

Monday, April 15, 2013

ജാതകം - പുളിയിലകരയോലും പുടവ


അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് രചിച്ച് ഉരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത് ജയറാം, സിതാര, തിലകന്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജാതകം. അതീവഹൃദ്യമായ ഗാനങ്ങളാല്‍ സമ്പുഷ്ടമായ ഈ ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത് ഒ എന്‍ വി കുറുപ്പും സംഗീതം നിര്‍വ്വഹിച്ചത് ആര്‍ സോമശേഖരനുമായിരുന്നു. ജാതകത്തിലെ മനോഹരമായൊരു ഗാനമിതാ.

ചിത്രം - ജാതകം
സംഗീതം - ആര്‍ സോമശേഖരന്‍
ഗാനരചന - ഒ എന്‍ വി കുറുപ്പ്
പാടിയത് - കെ ജെ യേശുദാസ്

പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി
നാഗഭണത്തിരുമുടിയില്‍
പതമരാഗമനോജ്ഞമാം പൂ തിരുകീ
സുസ്മിതേ നീ വന്നൂ..ആ..

ഞാന്‍ വിസ്മിത നേത്രനായ് നിന്നു


പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായി
മായാത്ത സൌവര്‍ണ്ണ സന്ധ്യയായ് നീയെന്റെ
മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നൂ..ആ..

ഞാന്‍ വിസ്മിത നേത്രനായ് നിന്നു


പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി


മെല്ലെയുതിരും വളകിലുക്കം
പിന്നെ വെള്ളിക്കൊലുസ്സിന്‍ മണിക്കിലുക്കം
തേകിപ്പറന്നപ്പോള്‍ തേന്മൊമൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായി
സുസ്മിതേ നീ വന്നൂ..ആ..
ഞാന്‍ വിസ്മിത ലോലനായ് നിന്നു

പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി
നാഗഭണത്തിരുമുടിയില്‍
പതമരാഗമനോജ്ഞമാം പൂ തിരുകീ
സുസ്മിതേ നീ വന്നൂ..ആ..
ഞാന്‍ വിസ്മിത നേത്രനായ് നിന്നു


ശ്രീക്കുട്ടന്‍

Wednesday, April 10, 2013

അയല്‍ക്കാരി - ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ



1976 ല്‍ പുറത്തിറങ്ങിയ അയല്‍ക്കാരി എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം



ചിത്രം - അയല്‍ക്കാരി
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദേവരാജന്‍ മാസ്റ്റര്‍
പാടിയത് - യേശുദാസ്


ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍ മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ

രജത രേഖകള്‍ നിഴലുകള്‍ പാകി
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകി
പൊഴിഞ്ഞ ദിനത്തിന്‍ ഇതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ

തരള രശ്മികള്‍ തന്ത്രികളായി
തഴുകി കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന്‍ ശാലീന നാദം
അടര്‍ന്ന കിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍ മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ



ശ്രീക്കുട്ടന്‍


Monday, April 8, 2013

ഫ്രൈഡേ - സുഗന്ധനീരലയാഴിത്തിരയില്‍


ലിജിന്‍ ജോസ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫ്രൈഡേ. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം ഒരു യാഥാര്‍ത്ഥ്യപ്രതീതി പ്രേക്ഷകമനസ്സില്‍ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഉണ്ടാക്കപ്പെട്ടത്. ഫ്രൈഡേ എന്ന ചിത്രത്തില്‍ നിന്നും അതിമനോഹരമായൊരു ഗാനമിതാ..




ചിത്രം -  ഫ്രൈഡേ
ഗാനരചന - ബി ആര്‍ പ്രസാദ്
സംഗീതം - രൊബി അബ്രഹാം
പാടിയത് - നജീം അര്‍ഷാദ്, ഗായത്രി



സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയ വാര്‍നുര പോലെ അലയാം
നീലിമയിയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...

പാല്‍പ്പുഴക്കടവിലെ വെണ്‍കല്‍പ്പടവുകള്‍
കാതോര്‍ത്ത പാദസരം
നീര്‍ക്കണമിടറിയ നിന്‍ കാര്‍മുടിയിലെ
നീര്‍മുത്തു വാര്‍ന്ന സ്വരം
പൊട്ടുകുത്തിത്തരുന്നൊരെന്‍ കാമുകന്റെ കുസൃതികള്‍
മേലാകെ തൂകിടും രോമാഞ്ചമായ്
പൂമുടും വനിയിലെ പുതുമഴയായ്
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയ വാര്‍നുര പോലെ അലയാം

നെന്മണിക്കതിരുകള്‍ ചുണ്ടില്‍ കരുതിയ
മാടപ്പിറാവുകളേ..
നിങ്ങള്‍ തന്‍ ഇണയുടെ ചുംബന മധുവിനു
മോഹിച്ചു പാറുകയോ
തൊട്ടടുത്ത് വരുമ്പോഴെന്‍ മാറിലെ പൊന്‍ കനവുകള്‍
പൂവാക പോലവേ കൈനീട്ടിയോ
നീ പൂ നുള്ളും കുറുമ്പുകള്‍ ശീലിച്ചുവോ

അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...

സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയ വാര്‍നുര പോലെ അലയാം
നീലിമ ഇയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...


ശ്രീക്കുട്ടന്‍

Monday, April 1, 2013

അയാളും ഞാനും തമ്മില്‍ - തുള്ളിമഞ്ഞിന്‍ ഉള്ളില്‍



ചിത്രം - അയാളും ഞാനും തമ്മില്‍
രചന - ശരത് വയലാര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - നജീം അര്‍ഷാദ്, ഗായത്രി


തുള്ളിമഞ്ഞിന്‍ ഉള്ളില്‍
പൊള്ളിയുറഞ്ഞു
തങ്കലിപിയുള്ളൊരീ സൂര്യ ജാതകം
നീര്‍മണി തന്‍ നെഞ്ചില്‍ നീറുകയാണോ
നിറമാര്‍ന്നൊരീ പകലിന്‍ മുഖം

അലഞ്ഞു നീ എരിഞ്ഞൊരീ
കുഴഞ്ഞ നിന്‍ വീഥിയില്‍
മൌനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നു
സ്നേഹ നനവുള്ളൊരീ സൂര്യ ജാതകം
കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നൂ
ഉരുകുന്നൊരീ ഉയിരിന്‍ കരം

ഇണങ്ങിയും പിണങ്ങിയും
കഴിഞ്ഞൊരീ യാത്രയില്‍
വിതുമ്പിയോ ഹൃദയങ്ങളേ

തുള്ളിമഞ്ഞിന്‍ ഉള്ളില്‍
പൊള്ളിയുറഞ്ഞു
തങ്കലിപിയുള്ളൊരീ സൂര്യ ജാതകം
നീര്‍മണി തന്‍ നെഞ്ചില്‍ നീറുകയാണോ                                                                         നിറമാര്‍ന്നൊരീ പകലിന്‍ മുഖം



ശ്രീക്കുട്ടന്‍