Monday, May 27, 2013

സര്‍ഗം - സംഗീതമേ അമരസല്ലാപമേ



ഹരിഹരന്‍ സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സര്‍ഗം. മനോജ് കെ ജയന്‍, വിനീത്, രംഭ,നെടുമുടി എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ മനോഹരങ്ങളായിരുന്നു. നിരവധി പുരസ്ക്കാരങ്ങള്‍ കയ്യടക്കിയ ഈ ചിത്രത്തില്‍ നിന്നും ഒരതിമനോഹരഗാനം..



സിനിമ : സര്‍ഗ്ഗം
രചന : യൂസഫലി കേച്ചേരി
സംഗീതം : ബോംബേ രവി
ആലാപനം : യേശുദാസ്

സംഗീതമേ അമര സല്ലാപമേ (2)
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്താനകൈവല്യമേ ..( സംഗീതമേ..

ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാചതുരന്‍ ചതുര്‍മുഖനുണര്‍ന്നു (2)
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു നിധിലസുമ നളിനദള കഥനഹര
ഹൃദയസദന ലതികയണിഞ്ഞു..(സംഗീതമേ..

ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാധവമാനസമഞ്ജരിയില്‍(2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു (​2)
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു നിധിലസുമ നളിനദള കഥനഹര
ഹൃദയസദന ലതികയണിഞ്ഞു..(സംഗീതമേ..



ശ്രീകുട്ടന്‍

3 comments:

  1. സര്‍ഗത്തിലെ നല്ലൊരു ഗാനം....

    ReplyDelete
  2. സത്യത്തില്‍ പാട്ടുകള്‍ കേള്‍ക്കാനായി സൂക്ഷിച്ചു വെക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നാറുണ്ട്. വല്ലപ്പോഴും യാദൃശ്ചികമായി ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉള്ള സന്തോഷവും സുഖവും ഒന്ന് വേറെയാണ്.

    ReplyDelete
  3. വളരെ മനോഹരമായിരിക്കുന്നു

    http://gulf-jobs-malayalees.blogspot.com/

    ReplyDelete