Sunday, December 29, 2013

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍ - രാക്കിളിപ്പാട്ട്


ചിത്രം - രാക്കിളിപ്പാട്ട്
ഗാനരചന- ഗിരീഷ് പുത്തഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
സംവിധാനം പ്രീയദര്‍ശന്‍

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം
ഗന്ധര്‍വ്വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍ത്തൂ ചന്ദനം

മേലെ മേലെ മഴമേഖപാളിയൊരു
മിന്നലോടെയുണരും
ദേവദാരു വനദേവതയ്ക്കു മണി
മോതിരങ്ങള്‍ പണിയും
തണ്ടുലഞ്ഞ കൈത്താരില്‍ ചന്ദ്രകാന്ത വളയേകും
മഞ്ജുരാഗവീണയില്‍ അഞ്ജനങ്ങള്‍ എഴുതിക്കും
പൂപ്പുലരിയില്‍ മഞ്ഞുമഴ മുത്തുമണി അണിയിക്കും
മെല്ലെ മെല്ലെ നിന്നെ
മുടിപ്പൂ ചാര്‍ത്തിടും തലോടാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം

സാന്ധ്യകന്യ ജലകേളിയാടി
വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല
മണിമാറിലെന്നുമണിയും
പാട്ടിലേതോ പാല്‍ക്കുയിലിന്‍
പാട്ടുമൂളും മൊഴികേട്ടൂ
കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലമ്പിനൊളി കേട്ടു
നിന്‍ പ്രിയസഖി ശകുന്തള വളര്‍ത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ
മണിപ്പൂ ചാര്‍ത്തിടും ഒരുക്കാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം

സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഡനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങള്‍ കുടനീര്‍ത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വിന്‍ മലരുകള്‍ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടി
വസന്തം പോകയായ് മൃദംഗം മൂകമായ്

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം
ഗന്ധര്‍വ്വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍ത്തൂ ചന്ദനം



ശ്രീക്കുട്ടന്‍