Tuesday, September 22, 2015

ശരറാന്തൽ മിഴി മായും - കുഞ്ഞനന്തന്റെ കട



ചിത്രം - കുഞ്ഞനന്തന്റെ കട
രചന - റഫീക്ക് അഹമ്മദ്
സംഗീതം - എം ജയചന്ദ്രന്‍
പാടിയത് - എം ജയചന്ദ്രന്‍








ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴപോലെ
ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം

അരികിലെന്നാലുമൊരേകാന്തതയിൽ
പുലരിയും സന്ധ്യയും പോലെ ഈ
കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചൊടു നെഞ്ചിൽ തുളുമ്പിനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം

മടിയിലെന്നാലുമൊരറിയാക്കനവായ്
ഇലകളും പൂക്കളും പോലെയീ
നിഴലും നിലാവും പോലെ
നാമറിയാതെയൊരായിരം വേരുകൾ
ആത്മാവിലാകെ പടർന്നുനിന്നു

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കരയാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ



ശ്രീക്കുട്ടന്‍

Sunday, September 20, 2015

ശലഭം വഴിമാറുമാ - അച്ഛനെയാണെനിക്കിഷ്ടം

ചിത്രം - അച്ഛനെയാണെനിക്കിഷ്ടം
രചന -എസ്.രമേശന്‍ നായര്‍
സംഗീതം -എം.ജി.രാധാകൃഷ്ണന്‍
ആലാപനം -എം.ജി.ശ്രീകുമാര്‍,കെ.എസ്.ചിത്ര



ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം

പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
സമ്മതം
കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ
മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ
ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം

ശ്രീക്കുട്ടന്‍

ഏതു കരിരാവിലും - ബാംഗ്ലൂര്‍ ഡേയ്സ്

ചിത്രം - ബാംഗ്ലൂര്‍ ഡേയ്സ്
സംഗീതം - ഗോപി സുന്ദര്‍
ഗാനരചന - റഫീക്ക് അഹമ്മദ്
പാടിയത് - ഹരിചരന്‍






ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
                                                                         ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നു
തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ  പുതു മന്ദാരമായ് വിടരുനീ
പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്‍റെ തേന്‍തുള്ളി നീ തന്നൂ
തെളിനീലവാനില്‍ ഏക താരമായ് സഖീ
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ
ഹോ....

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
       
      

ശ്രീക്കുട്ടന്‍