Wednesday, October 28, 2015

മറന്നുവോ പൂമകളെ - ചക്കരമുത്ത്

ചിത്രം - ചക്കരമുത്ത്
ഗാനരചന - എ കെ ലോഹിതദാസ്
സംഗീതം - ജയചന്ദ്രന്‍
പാടിയത് - യേശുദാസ്


മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു
വെറുതെ

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

മാവില്‍ നാട്ടുമാവില്‍
നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ
കൂട്ടുകാരായ് നാമലഞ്ഞു
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

രാവില്‍ പൂനിലാവില്‍
പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ
നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍

മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു
വെറുതെ


ശ്രീക്കുട്ടന്‍

Tuesday, October 27, 2015

പേരറിയാത്തൊരു നൊമ്പരത്തെ - സ്നേഹം

ചിത്രം - സ്നേഹം
ഗാനരചന - യൂസഫലി കേച്ചേരി
സംഗീതം - പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത് - യേശുദാസ്

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു

തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു
മുരളികയെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു

മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസം‌ഗീതത്തെ
മാനസമെന്നും വിളിച്ചു
മാനസമെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു


ശ്രീക്കുട്ടന്‍

Monday, October 26, 2015

പുതുമഴയായ് പൊഴിയാം - മുദ്ര

ചിത്രം - മുദ്ര
ഗാനരചന - കൈതപ്രം
സംഗീതം - മോഹന്‍ സിതാര
പാടിയത് - എം ജി ശ്രീകുമാര്‍


പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം
കടവിലേ കിളികൾ തൻ
കനവിലേ മോഹമായ്
പുഴയിലെ ഓളങ്ങൾ തേടും

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം

കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടിൽ മേഘത്തൂവൽ വീണു
ആരംഭത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു
ഈണമായിന്നു മാറാം

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാൻ പാടാം
കടവിലേ കിളികൾ തൻ
കനവിലേ മോഹമായ്
പുഴയിലെ ഓളങ്ങൾ തേടുംശ്രീക്കുട്ടന്‍

Sunday, October 25, 2015

പണ്ടൊരു കാട്ടിലൊരാൺ സിംഹം - സന്ദര്‍ഭം

ചിത്രം - സന്ദര്‍ഭം
ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സണ്‍
പാടിയത് - യേശുദാസ്

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ
ജീവികൾക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നൂ
സിംഹം എങ്ങും മേഞ്ഞിരുന്നൂ

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ

കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ
രണ്ടുപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ

അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും
പേറിയാ സിംഹം നൊന്തു നീറീടവേ
ഒന്നുമൊന്നും മിണ്ടാതെ
വേർപിരിഞ്ഞുപേടമാൻ
ഏകനായ് സിംഹമോ ഇന്നും തേടുന്നൂ
കാടും തേങ്ങുന്നൂ

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ
ജീവികൾക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നൂ
സിംഹം എങ്ങും മേഞ്ഞിരുന്നൂ


ശ്രീക്കുട്ടന്‍

Friday, October 23, 2015

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം - അനിയത്തിപ്രാവ്

ചിത്രം - അനിയത്തിപ്രാവ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം- ഔസേപ്പച്ചന്‍
പാടിയത് - യേശുദാസ്

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം

ജന്മങ്ങളായ് പുണ്യോദയങ്ങളായ്
കൈവന്ന നാളുകൾ
കണ്ണീരുമായ് കാണാക്കിനാക്കളായ്
നീ തന്നൊരാശകൾ
തിരതല്ലുമെതു കടലായ് ഞാൻ
തിരയുന്നതെതു ചിറകായ് ഞാൻ
പ്രാണന്റെ നോവിൽ വിടപറയും കിളിമകളായ്
എങ്ങു പോയി നീ

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം

വർണ്ണങ്ങളായ് പുഷ്പ്പോത്സവങ്ങളായ്
നീ എന്റെ വാടിയിൽ
സംഗീതമായ് സ്വപനാടനങ്ങളിൽ
നീ എന്റെ ജീവനിൽ
അലയുന്നതെതു മുകിലായ് ഞാൻ
അണയുന്നതെതു തിരിയായ് ഞാൻ
ഏകാന്ത രാവിൽ കനലെരിയും കഥ തുടരാൻ
എങ്ങു പോയി നീ

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം


ശ്രീക്കുട്ടന്‍

Thursday, October 22, 2015

സുമംഗലീ നീ - വിവാഹിത


ചിത്രം - വിവാഹിത
രചന - വയലാര്‍
സംഗീതം - ദേവരാജന്‍
ആലാപനം - യേശുദാസ്

സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്‌നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ് മനസിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം

സുമംഗലീ നീ ഓര്‍മ്മിക്കുമോ

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം
മറയ്‌ക്കുവാനേ കഴിയൂ
കൂന്തലാല്‍ മറയ്‌ക്കുവാനേ കഴിയൂ

സുമംഗലീ നീ ഓര്‍മ്മിക്കുമോ

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂട്‌ കെട്ടും ഹൃദയം
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം

സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്‌നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ് മനസിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനംശ്രീക്കുട്ടന്‍

വസന്തരാവിൻ കിളിവാതിൽ - കൈഎത്തും ദൂരത്ത്


ചിത്രം - കൈഎത്തും ദൂരത്ത്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - വിജയ് യേശുദാസ്, സുജാത

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
\

ശ്രീക്കുട്ടന്‍

യക്ഷിയമ്പലമടച്ചു - ഗന്ധര്‍വ്വക്ഷേത്രം

ചിത്രം - ഗന്ധര്‍വ്വക്ഷേത്രം
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാറ്റില്‍ കരിമ്പന തലമുടി ചിക്കും കാട്ടില്‍
ചങ്ങലവിളക്കുമായ് തനിയേ പോകും
ശാന്തിക്കാരന്റെ മുന്‍പില്‍
മുറുക്കാനിത്തിരി ചുണ്ണാമ്പുചോദിച്ചൊരുത്തി ചെന്നു
നാണം നടിച്ചു നിന്നു
പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ്യ്
പൂപോലെ തുടുത്തിരുന്നു
ചമ്പകപ്പൂ പോലെ മണത്തിരുന്നൂ
നാഭിച്ചുഴിയുടെ താഴത്തുവെച്ചവള്‍
നേരിയ പുടവയുടുത്തിരുന്നു

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാട്ടില്‍ പുള്ളുകള്‍ ചിറകടിച്ചുണരും കാട്ടില്‍
ദേഹത്തു പൊതിയുന്ന പുളകങ്ങളോടേ
പാവം ശാന്തിക്കാരന്‍ മുറുക്കാന്‍പൊതിയിലെ
ചുണ്ണാമ്പുനല്‍കി ചിരിച്ചു നിന്നു
എന്തോ കൊതിച്ചു നിന്നു
മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്‍ന്നവള്‍
മാനത്തു പറന്നുയര്‍ന്നൂ അവനുമായ്
മാനത്തു പറന്നുയര്‍ന്നൂ
യക്ഷിപ്പനയുടെ ചോട്ടിലടുത്തനാള്‍
എല്ലും മുടിയും കിടന്നിരുന്നു
എല്ലും മുടിയും കിടന്നിരുന്നു

യക്ഷിയമ്പലമടച്ചു അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നുശ്രീക്കുട്ടന്‍