Saturday, November 28, 2015

പ്രണയ സന്ധ്യയൊരു - ഒരേ കടല്‍

ചിത്രം - ഒരേ കടല്‍
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - ബോംബേ ജയശ്രീ


പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ
വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍
തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍
ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനക മേഘം
കടൽ വരക്കുന്നുവോ

പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ

പാട്ടില്‍ എന്‍ പാട്ടില്‍ സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ മണിമയില്‍ പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ജല ജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരു വരമണിയാന്‍
മൊഴിയായ് വരാം ഞാന്‍

പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ

കിനാവിന്റെ കാണാദ്വീ‍പിൽ  അമാവാസിരാവില്‍
നിലാക്കാറുമാമെന്‍ ജന്മം കണ്ടില്ല നീ
ആകാശം മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ പോലെ ശലഭം പോലെ
തിരികേ യാത്രയായ്

പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെശ്രീക്കുട്ടന്‍

Thursday, November 26, 2015

സുമുഹൂർത്തമായ് - കമലദളം

ചിത്രം - കമലദളം
ഗാനരചന- കൈതപ്രം
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്


സുമുഹൂർത്തമായ്
സ്വസ്തി സ്വസ്തി സ്വസ്തി
സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ
രാമസാമ്രാജ്യമേ
ദേവകളേ മുനിമാരേ
സ്നേഹതാരങ്ങളേ
സ്വപ്നങ്ങളേ പൂക്കളേ
വിടയാകുമീ വേളയിൽ
സ്വസ്തി സ്വസ്തി സ്വസ്തി

ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ്
മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ
മാമാങ്കമേകിയ കോസലരാജകുമാരാ
സുമുഹൂർത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

ആത്മനിവേദനമറിയാതെ എന്തിനെൻ
മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ
രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു
വെറുതെ പതിച്ചു വച്ചൂ
കോസലരാജകുമാരാ

എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
അവിശ്വസിച്ചെങ്കിലും
കോസലരാജകുമാരാ രാജകുമാരാ
എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ

പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം
ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ
അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം
രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ

അമ്മേ സർവ്വംസഹയാം അമ്മേ
രത്നഗർഭയാം അമ്മേ
ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ
നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ

സുമുഹൂർത്തമായ്
സ്വസ്തി സ്വസ്തി സ്വസ്തി


ശ്രീക്കുട്ടന്‍

Wednesday, November 25, 2015

ആകാശഗംഗാ തീരത്തിനപ്പുറം - കുഞ്ഞാറ്റക്കിളികള്‍

ചിത്രം - കുഞ്ഞാറ്റക്കിളികള്‍
ഗാനരചന - കെ ജയകുമാര്‍
സംഗീതം - എ ജെ ജോസഫ്
പാടിയത് - ചിത്ര


ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം
പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
പാടാനണയുന്ന മണ്ഡപം

ആകാശഗംഗാ തീരത്തിനപ്പുറം

തൂണുകൾ തോറും എത്രയോ ശില്പങ്ങൾ
മിഴികളിൽ വജ്രം പതിച്ച മൌന പതംഗങ്ങൾ
ഗന്ധർവനറിഞ്നില്ലാ ശിലയുടെ നൊമ്പരം
പാട്ടിൽ തുടിച്ചില്ല

ആകാശഗംഗാ തീരത്തിനപ്പുറം

മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ
ഗായകൻ സ്നേഹാർദ്രമായി ശില്പങ്ങളെ തലോടി
പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു

ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം
പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
പാടാനണയുന്ന മണ്ഡപം


ശ്രീക്കുട്ടന്‍

Monday, November 23, 2015

മാനത്തെ വെള്ളിത്തേരിൽ - മാനത്തെ വെള്ളിത്തേര്

ചിത്രം - മാനത്തെ വെള്ളിത്തേര്
ഗാനരചന - ഷിബു ചക്രവര്‍ത്തി
സംഗീതം - ജോണ്‍സണ്‍
പാടിയത് - ചിത്ര, യേശുദാസ്


മാനത്തെ വെള്ളിത്തേരിൽ
പൂരം കാണാൻ പോകും
പുതുരാപ്പെണ്ണേ നിൻ
മാരന്റെ പേർ ചൊല്ലുമോ
അന്തിവിൺ കുങ്കുമം
കവിളിലണിയും പോലെ
വരുമോ നിൻ മാരൻ
നിറമാല്യം കാണാൻ
വരുമോ നിൻ മാരൻ

മാനത്തെ വെള്ളിത്തേരിൽ

മാറിൽ നീ ചൂടുമീ മാരമാൽ ചേലുകൾ
നിന്റെ പൂനിലാ ചേലയാൽ മൂടുമോ നീ
ഇണകൾ മതിവരാതെ പോകുമീ
കനവു കതിരിടും വഴികളിൽ
ഇണകൾ ഇട വിടാതെ ചിന്നി നിൻ
മിഴികൾ മൊഴിവതോ കളവുകൾ
നേരെല്ലാം ചൊല്ലിത്തായോ താരകളേ
ആരെല്ലാം നിനക്കുണ്ട് പൂമകളേ
നീലക്കാർമേഘത്താൽ നീ മറച്ചോ നിൻ മുഖം

മാനത്തെ വെള്ളിത്തേരിൽ

താരകം മിന്നുമീ മോതിരം തീർത്തു നീ
ഏതു തേരുരുൾ ചിന്തിനായ് കാത്തുവോ നീ
ഉദയരഥമണഞ്ഞിതാ വരൻ
ഇരവു പുണരുവാൻ വരികയായ്
പുടവമുറിയണിഞ്ഞിതാ ഇരുൾ
പകലിലലിയുമാ സമയമായ്
പാരെല്ലാം വേളിക്കൊത്ത പൂവനങ്ങൾ
പൊവെല്ലാം വാരിച്ചൂടി നീയൊരുങ്ങും
പൂമാനത്തെ മാരന്റെ നാടുകാണാൻ പോരൂ നീ

മാനത്തെ വെള്ളിത്തേരിൽശ്രീക്കുട്ടന്‍

Wednesday, November 18, 2015

ജന്മരാഗമാണു നീ - കിലുക്കാം പെട്ടി

ചിത്രം - കിലുക്കാം പെട്ടി
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എസ് ബാലകൃഷ്ണന്‍
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര

ജന്മരാഗമാണു നീ നിന്‍
ജന്യരാഗമാണു ഞാന്‍
ഏഴു പൂസ്വരങ്ങളായ്
വീണയില്‍ വിരിഞ്ഞെങ്കിലും
തേടുന്നു ദേവീ വിരലുകളിഴകളില്‍
രാജഗീതഗായകാ നിന്‍
ഗാനവീണയായി ഞാന്‍
നിന്‍ വിരല്‍ തലോടുവാന്‍
മണ്‍‌വിപഞ്ചി തേങ്ങുന്നിതാ
എന്‍ പൂഞരമ്പില്‍ സരിഗമ ധമരിനി

ജന്മരാഗമാണു നീ നിന്‍

താരം കണ്ണിതുന്നുമാ പാല്‍നിലാവിന്‍‍ ശയ്യയില്‍
നാണം പൊന്നുപൂശുമീ ചെങ്കവിള്‍തടങ്ങളില്‍
ശീതളാധരോഷ്ഠമായ് നെയ്തലാമ്പല്‍ പൂത്തുവോ
ചുരുളിളം നീലവേണിതന്‍ കോലങ്ങളാണോ
പറയുക പ്രിയസഖി

രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാന്‍

ഏതോ സ്വപ്നജാലകം കണ്ണില്‍‍ നീ മറന്നുവോ
ചാരെ വന്നു നിന്നതിന്‍ പാളി നീ തുറന്നുവോ
രണ്ടു പൊന്‍‌ചിരാതുകള്‍ എന്തിനുള്ളില്‍ നീട്ടി നീ
ശലഭമായ് പാറിവന്നതില്‍ വീഴാത്തതെന്തേ
പറയുക മദനജ

ജന്മരാഗമാണു നീ നിന്‍
ജന്യരാഗമാണു ഞാന്‍ശ്രീക്കുട്ടന്‍

Tuesday, November 17, 2015

മണ്ണിലും വിണ്ണിലും - സ്വാമി അയ്യപ്പന്‍


ചിത്രം - സ്വാമി  അയ്യപ്പന്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്


ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു

മണ്ണിലും വിണ്ണിലും

ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ

മണ്ണിലും വിണ്ണിലും

കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ

മണ്ണിലും വിണ്ണിലും


ജീവിതവീഥിയിൽ വീഴുന്നോർക്കും
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നുശ്രീക്കുട്ടന്‍

Monday, November 16, 2015

വസന്തരാവിൻ കിളിവാതിൽ - കയ്യെത്തും ദൂരത്ത്

ചിത്രം - കയ്യെത്തും ദൂരത്ത്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - വിജയ് യേശുദാസ്, സുജാത

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്ശ്രീക്കുട്ടന്‍

Sunday, November 15, 2015

താമരക്കണ്ണനുറങ്ങേണം - വാത്സല്യം

ചിത്രം - വാത്സല്യം
ഗാനരചന- കൈതപ്രം
സംഗീതം- എസ് പി വെങ്കിടേഷ്
പാടിയത് - ചിത്ര

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

വീണുയർന്നു വളരണം
കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ
മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം
നല്ലവനാകേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

നീ മറന്നു പോകിലും
ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ
പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാൾ വാഴേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം


ശ്രീക്കുട്ടന്‍

Saturday, November 14, 2015

ചിരിച്ചെന്‍റെ മനസ്സിലെ - അനുരാഗക്കൊട്ടാരം


ചിത്രം - അനുരാഗക്കൊട്ടാരം
ഗാനരചന - കൈതപ്രം
സംഗീതം - ഇളയരാജ
പാടിയത് - യേശുദാസ്, ചിത്ര


ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ

കാണുമ്പോള്‍ കോപമോ
കാണുമ്പോള്‍ കോപമോ കിളുന്തു കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോഹമോ
നിറഞ്ഞു തുളുമ്പും മണവാട്ടി
നീയൊരു വസന്തം മായിക സുഗന്ധം
നീയൊരു വസന്തം മായിക സുഗന്ധം
ദേവാംഗനേ
കനവില്‍ നിറഞ്ഞ പരാഗമേ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ

അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
അലഞൊറി വിരിഞ്ഞു
ലലലല ലലാ
ചിലമ്പൊലിയുണര്‍ന്നു
ലലലല ലലാ
അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു
നീയെന്നിലേ നിറഞ്ഞു കവിഞ്ഞു സരോവരം

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ


ശ്രീക്കുട്ടന്‍

Wednesday, November 11, 2015

രാഗദേവനും നാദകന്യയും - ചമയം

ചിത്രം - ചമയം
ഗാനരചന- കൈതപ്രം
സംഗീതം - ജോണ്‍സണ്‍
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര


രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി

രാഗദേവനും നാദകന്യയും

പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം
ചന്ദ്രലേഖ പോൽ

രാഗദേവനും നാദകന്യയും

കാണമറ മായുമ്പോൾ‍‍ താപസ്സനാം
മാമുനിയാ
ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയിൽ
പ്രേമലോലനെ
കണ്ടറിഞ്ഞു പോൽ നാദസുന്ദരി
ജന്മങ്ങൾ നീളുമോർമ്മയായ്
മധുരനിലാവിൽ

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി


ശ്രീക്കുട്ടന്‍

Tuesday, November 10, 2015

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന - രാക്കുയിലിൻ രാഗസദസ്സിൽ

ചിത്രം - രാക്കുയിലിൻ രാഗസദസ്സിൽ
സംഗീതം - എം ജി രാധാകൃഷ്ണൻ
ഗാനരചന - എസ് രമേശൻ നായർ
പാടിയത് - യേശുദാസ്

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണു ഭാര്യ
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ
ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ
ചന്ദനം ചാര്‍ത്തുന്നു ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ലു തീര്‍ക്കുന്ന
സ്വര്‍ണപ്രഭാമയി ഭാര്യ
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യശ്രീക്കുട്ടന്‍

Sunday, November 8, 2015

ജീവിതേശ്വരിക്കേകുവാനൊരു - ലേഡീസ് ഹോസ്റ്റല്‍

ചിത്രം - ലേഡീസ് ഹോസ്റ്റല്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - എം എസ് ബാബുരാജ്
പാടിയത് - യേശുദാസ്


ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ
രാഗപൌര്‍ണ്ണമി മേഘപാളിയില്‍
ഗാനമെഴുതും രാവില്‍

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ

കണ്ണിനുകാണാന്‍ കഴിയാതുള്ളൊരു
കരളിലെ വര്‍ണ്ണത്താളുകളില്‍
സങ്കല്‍പ്പത്തിലെ തൂലികയാലേ
സ്വര്‍ഗ്ഗീയസ്മൃതിയാലേ
എഴുതീ ഞാനൊരു സ്വരമഞ്ജരി പോല്‍
എന്നഭിലാഷശതങ്ങള്‍
തോഴീ നീയറിയാതെ

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ

എന്നിലലിഞ്ഞുകഴിഞ്ഞൂ സഖീ നീ
വിണ്ണില്‍ മുകിലെന്ന പോലെ
അനുഭൂതികള്‍ തന്‍ തിരമാലകളായ്
അലിഞ്ഞൂ നിന്‍ ചിരിയെന്നില്‍
വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
ഇനിയീ അനുരാഗ കലിക
തോഴീ നാമറിയാതെ


ശ്രീക്കുട്ടന്‍