Sunday, November 15, 2015

താമരക്കണ്ണനുറങ്ങേണം - വാത്സല്യം

ചിത്രം - വാത്സല്യം
ഗാനരചന- കൈതപ്രം
സംഗീതം- എസ് പി വെങ്കിടേഷ്
പാടിയത് - ചിത്ര

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

വീണുയർന്നു വളരണം
കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ
മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം
നല്ലവനാകേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

നീ മറന്നു പോകിലും
ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ
പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാൾ വാഴേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം


ശ്രീക്കുട്ടന്‍

No comments:

Post a Comment