Tuesday, November 17, 2015

മണ്ണിലും വിണ്ണിലും - സ്വാമി അയ്യപ്പന്‍


ചിത്രം - സ്വാമി  അയ്യപ്പന്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്


ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു

മണ്ണിലും വിണ്ണിലും

ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ

മണ്ണിലും വിണ്ണിലും

കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ

മണ്ണിലും വിണ്ണിലും


ജീവിതവീഥിയിൽ വീഴുന്നോർക്കും
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നുശ്രീക്കുട്ടന്‍

No comments:

Post a Comment