Tuesday, December 29, 2015

ഭഗവാനൊരു കുറവനായി - വാഴ്വേ മായം

ചിത്രം - വാഴ്വേ മായം
ഗാനരചന - വയലാര്‍
സംഗീതം - ജി ദേവരാജന്‍
പാടിയത് - പി ലീല

ഭഗവാനൊരു കുറവനായി
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിര നാൾ
തീർഥാടനത്തിനിറങ്ങീ അവർ
ദേശാടനത്തിനിറങ്ങീ

ഭഗവാനൊരു കുറവനായി

കാശ്മീരിലെ പൂവുകൾ കണ്ടൂ
കന്യാകുമാരിയിൽ കാറ്റു കൊണ്ടൂ
നാടുകൾ കണ്ടൂ നഗരങ്ങൾ കണ്ടൂ
നന്മയും തിന്മയും അവർ കണ്ടൂ

ഭഗവാനൊരു കുറവനായി

ആശ്രമങ്ങൾ കണ്ടൂ അമ്പലങ്ങൾ കണ്ടൂ
പണക്കാർ പണിയിച്ച പൂജാമുറികളീൽ
പാല്പായസമുണ്ടു
അവർ പലപല വരം കൊടുത്തൂ
കൈമൊട്ടുകൾ കൂപ്പിയും കൊണ്ടേ
കണ്ണീരുമായ് ഞങ്ങൾ കാത്തു നിന്നു
പാവങ്ങൾ ഞങ്ങൾ പ്രാർഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല

ഭഗവാനൊരു കുറവനായി
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിര നാൾ
തീർഥാടനത്തിനിറങ്ങീ അവർ
ദേശാടനത്തിനിറങ്ങീശ്രീക്കുട്ടന്‍

Tuesday, December 22, 2015

കാറ്റു താരാട്ടും - അഹിംസ

ചിത്രം - അഹിംസ
ഗാനരചന - ബിച്ചു തിരുമല
സംഗീതം - ഏ ടി ഉമ്മര്‍
പാടിയത് - യേശുദാസ്, എസ് ജാനകി

കാറ്റു താരാട്ടും കിളിമര തോണിയിൽ
കന്നിയിളം പെൺമണി നീ വാവാവോ വാവാവോ
ആ... ആ...
ഈ ഓളം ഒരു താളം ലയമേളം വിളയാടൂ

കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
ആ.. ആ.
ഈ നേരം പുഴയോരം പ്രിയദൂതും വരവായി.

കാറ്റു താരാട്ടും..

ഈ നാട്ടുവഞ്ചിപോലെ തുള്ളും നെഞ്ചിൽ
മോഹം മന്ദം മന്ദം
ഓരോ നെയ്തലാമ്പൽ പൂക്കും
പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ
തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും
ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ
എന്നെ ഞാൻ മറക്കുമ്പോൾ

കാറ്റു താരാട്ടും കിളിമര തോണിയിൽ
കന്നിയിളം പെൺമണി നീ വാവാവോ വാവാവോ

ഈ ചാരു യൌവ്വനാംഗം
തിങ്കൾ ബിംബം കണ്ടാൽ തങ്കം ചുങ്കം
മായാ മന്ത്ര ജാലമേകും
നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ
രോമഹർഷമാകും
മെയ്യിൽ പാരിജാതം പൂക്കും
താമരപ്പൂ മേനിയാളെ താലികെട്ടുമ്പോൾ
എന്റെ സ്വന്തമാക്കുമ്പോൾ

കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
കാറ്റു താരാട്ടും കിളിമര തോണിയിൽ
കന്നിയിളം പെൺമണി നീ വാവാവോ വാവാവോശ്രീക്കുട്ടന്‍

നിൻ തുമ്പുകെട്ടിയിട്ട - ശാലിനി എന്റെ കൂട്ടുകാരി

ചിത്രം - ശാലിനി എന്റെ കൂട്ടുകാരി
ഗാനരചന - എം ഡി രാജേന്ദ്രന്‍
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്

സുന്ദരീ..ആ‍... സുന്ദരീ ആ‍.....

സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ നീ വന്നൂ
സുന്ദരീ.. നിൻ തുമ്പുകെട്ടിയിട്ട

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ത നീലിമയിൽ
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ

സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് തഴുകുമ്പോൾ
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ

സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ നീ വന്നൂ


ശ്രീക്കുട്ടന്‍

Monday, December 21, 2015

കേശാദിപാദം - പകല്‍ക്കിനാവ്


ചിത്രം - പകല്‍ക്കിനാവ്
ഗാനരചന - പി ഭാസ്ക്കരന്‍
സംഗീതം - ചിദംബരനാഥ്
പാടിയത് - എസ് ജാനകി

കേശാദിപാദം തൊഴുന്നേൻ കേശവ
കേശാദിപാദം തൊഴുന്നേൻ
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

മകരകുണ്ഡലമിട്ട മലർക്കാത് തൊഴുന്നേൻ
കുടിലകുന്തളം പാറും കുളുർനെറ്റി തൊഴുന്നേൻ
കരുണതൻ കടലായ കടമിഴി തൊഴുന്നേൻ
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

കളവേണുവണിയുന്ന കരതലം തൊഴുന്നേൻ
കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേൻ
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേൻ
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേൻ
അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേൻ
കനകച്ചിലങ്ക തുള്ളും കാൽത്തളിർ തൊഴുന്നേൻ
കരിമുകിൽ വർണ്ണനെ അടിമുടി തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ കേശവ
കേശാദിപാദം തൊഴുന്നേൻ
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ


ശ്രീക്കുട്ടന്‍

Wednesday, December 16, 2015

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ - റയ്ൻ റയ്ൻ കം എഗൈൻ

ചിത്രം - റയ്ൻ റയ്ൻ കം എഗൈൻ
രചന - താരാ തോമസ്
സംഗീതം - ജാസി ഗിഫ്റ്റ്
ആലാപനം‌ - ജോത്സന, കാര്‍ത്തിക

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘ തുടി കൊട്ടാതെ
കള മുളയേ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ
കണ്‍മണിപ്പെണ്ണിനെ പുൽകാതെ
പൊന്നേ ഹേയ് പൊന്നേ
കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ
ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ
പൂക്കില തുള്ളിച്ചു പോകാതേ

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ

ഏലത്തിലങ്കടി ഏലേസ്സാ ഏലങ്കടി ഏലേസ്സങ്കടി
ഏലത്തിലങ്കടി ഏലേസ്സാ

കതിരാടും മുണ്ടോപ്പാടത്തിളവേൽക്കാതെ
കുട പാറും കണിയാൻകുന്നിൽ മഴ തൂവാതെ
വലമ്പിരി ശംഖിലും ഇടമ്പിരി കുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എൻ താന്തോന്നിക്കാറ്റേ എൻ വായാടിക്കാറ്റേ
നീ എന്നോടൊപ്പം പാടാൻ വന്നാൽ കൂടെ ഞാനും പാടാം

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ

പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇള മുളതണ്ടിലെ പ്രണയ വസന്തവും
മഴമുകിൽ ചിന്തിലെ മഴവിൽ ചന്തവും
കിന്നാരക്കാറ്റേ എൻ പുന്നാരക്കാറ്റേ
ഒന്നു പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കിൽ ഞാനും കൂടാം

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേശ്രീക്കുട്ടന്‍

പൊമ്പളൈങ്ക കാതലെത്താന്‍ - ഉന്നൈ നിനത്ത്

ചിത്രം - ഉന്നൈ നിനത്ത്
ഗാനരചന - പി വിജയ്
സംഗീതം - സിര്‍പ്പി
പാടിയത് - മാണിക്യ വിനായകന്‍

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ
നമ്പിയതാല്‍ നൊന്തുമനം വെമ്പിവിടാതെ
വെമ്പിവിടാതെ
അത്താന്നു സൊല്ലിയിരുപ്പാ ആസയെക്കാട്ടി
അണ്ണാന്നു സൊല്ലി നടപ്പാ ആളെയും മാറ്റി
ആമ്പിളയെല്ലാം അഹിംസാവാദി
പൊമ്പിളയെല്ലാം തീവിറവാദി

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പെണ്ണെല്ലാം ഭൂമിയെന്ന്‍ എഴുതി വച്ചാങ്കെ
അവ ഭൂമി പോലെ ഭൂകമ്പത്താല്‍ അഴിപ്പതിനാളാ
പെണ്ണെല്ലാം സാമിയെന്നു സൊല്ലിവച്ചാങ്കാ
അവള്‍ സാമി പോലെ കല്ലാവേ ഇരുപ്പതിനാളാ
പെണ്ണെല്ലാം നദികളാന്നു പുകഴ്ന്തു വച്ചാങ്കാ
ആണെല്ലാം അതില്‍ വിഴുന്തു മൂഴ്കുവതാളാ
നമ്പി വിടാതെ പൊണ്ണൈ നമ്പി വിടാതെ

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പെണ്ണാലെ പൈത്തിയമാ പോണവനുണ്ട്
ഇങ്കെ ആണാലെ പൈത്തിയമാ ആനവുളുണ്ടാ
പെണ്ണാലെ കാവി കെട്ടി നടന്തവനുണ്ട്
ഇങ്കെ ആണ്‍കളാലെ കാവി കെട്ടി നടന്തവളുണ്ടാ
പെണ്ണുക്ക് താജ് മഹല്‍ കെട്ടിവച്ചാണ്ടാ
യെവളാച്ചും ഒരു സെങ്കല്‍ നട്ടുവച്ചാളാ
നമ്പി വിടാതെ പൊണ്ണൈ നമ്പി വിടാതെ

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പെണ്ണെല്ലാം പരീക്ഷയിലെ മുതല്‍ ഇടം താങ്കെ
നമ്മ പസങ്കളാതാന്‍ എങ്കെ അവങ്ക പഠിക്കവിട്ടാങ്കെ
പെണ്ണെല്ലാം തങ്കമെഡല്‍ ജയിച്ചു വന്താങ്കെ
നമ്മ പയ്യന്‍ മുഖത്തില്‍ താടിയെത്താന്‍ മുളയ്ക്കവച്ചാങ്കെ
പെണ്ണെല്ലാം ഉലക അഴകി ആയി വന്താങ്കെ
ആണെല്ലാം കാതലിച്ചു തല നരച്ചാങ്കെ
നമ്പി വിടാതെ പൊണ്ണൈ നമ്പി വിടാതെ

പൊമ്പളൈങ്ക കാതലെത്താന്‍ നമ്പി വിടാതെ
നമ്പിവിടാതെ

പൊമ്പളങ്കെ പൊമ്പളങ്കെ മോസമില്ലാങ്കേ മോസമില്ലാങ്കേ
പൊമ്പളങ്കെ ഇല്ലയെന്നാല്‍ നീങ്കയില്ലാങ്കെ ഞാനുമില്ലാങ്കേ
ഒന്നെയിങ്കെ പെറ്റവളും പൊമ്പിള താനേ
ഒന്നൊട് പിറന്തവളും പൊമ്പിളതാനേ
തപ്പ് സെയ്യാതെ നീ പൊണ്ണെ തിട്ടാതെ


ശ്രീക്കുട്ടന്‍

Monday, December 14, 2015

നൊമ്പരവീണേ കരയരുതേ - സൌഭാഗ്യം

ചിത്രം - സൌഭാഗ്യം
ഗാനരചന - കൈതപ്രം
സംഗീതം - എസ് പി വെങ്കിടേഷ്
പാടിയത് - യേശുദാസ്

നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ
നിന്‍ തുണയില്ലെങ്കിൽ നിന്‍ അലിവില്ലെങ്കിൽ
ഞാനാര്‌ ഈ ഞാന്‍ ആര്‌
നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
നിൻ മിഴിയിൽ കണ്ടു നൂറു ജന്മം
നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി
നീ ഉറങ്ങാൻ ഞാൻ സന്ധ്യയായ്‌
നീ ഉണർന്നാൽ ഞാൻ സൂര്യനായ്‌
പൂമോളെ എൻ പൂ മോളെ
നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
നിൻ മൗനലോകത്തിൽ ഞാൻ രാഗം
നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ
പാതി മെയ്യിൽ എൻ സാന്ത്വനങ്ങൾ
പാതി മെയ്യിൽ നിൻ കൗതുകങ്ങൾ
പൂ മോളേ എൻ പൂ മോളേ
നൊമ്പരവീണേ കരയരുതേ എന്‍ പൂമോളേ
സങ്കട മലരായ്‌ പൊഴിയരുതേ എന്‍ പൂമോളേ
നിന്‍ തുണയില്ലെങ്കിൽ നിന്‍ അലിവില്ലെങ്കിൽ
ഞാനാര്‌ ഈ ഞാന്‍ ആര്‌


ശ്രീക്കുട്ടന്‍

Wednesday, December 9, 2015

പഴയൊരു പാട്ടിലെ - നായര്‍സാബ്


ചിത്രം - നായര്‍സാബ്
ഗാനരചന - ഷിബു ചക്രവര്‍ത്തി
സംഗീതം - എസ് പി വെങ്കിടേഷ്
പാടിയത് - എം ജി ശ്രീകുമാര്‍, സുജാത


പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ
മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍
ഞാന്‍ നിന്നെ ചൂടിക്കാം

പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍
കാശ്മീരിലെ കമ്പിളിയും ചൂടി

രാവും മയങ്ങും യാമങ്ങളില്‍
കാമുകനേ തേടിയെത്തും
കാതരയാം കാറ്റിനെ പോൽ
നീ മാത്രം കേള്‍ക്കാന്‍ പാടാം ഞാന്‍

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

രാവേറെയാന്‍ ഓമനേ നീ
ചാഞ്ഞുറങ്ങാന്‍ നേരമായില്ലേ
ഈ മടിയില്‍ ഞാനൊരുക്കാം
താരിതളുകളാല്‍ പൂമഞ്ചം
താരാട്ടിന്‍ ഈണം പാടാം ഞാന്‍

പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ
മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍
ഞാന്‍ നിന്നെ ചൂടിക്കാം


ശ്രീക്കുട്ടന്‍

Saturday, December 5, 2015

ഈ മിഴികളിൽ കണ്ടുവോ - ലുക്കാ ചുപ്പി

ചിത്രം - ലുക്കാ ചുപ്പി
ഗാനരചന-റഫീക്ക് അഹമ്മദ്
സംഗീതം- ബിജിപാല്‍
പാടിയത്-വിവേകാനന്ദന്‍

ഈ മിഴികളിൽ കണ്ടുവോ
പ്രണയമാകും നൊമ്പരം
ഈ വരികളിൽ കേട്ടുവോ
വിരഹമാകും സ്പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്ത നിലാവിൻറെ
വിഷാദാർദ്ര നിശാഗാനമായ് മാറി

ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി
ആദ്യാനുരാഗത്തിൻ തരിവളയിളകി  
ഞാൻ പാടുവാനോർത്തു
മധുരിതമൊരു ഹൃദയഗാനമായ്
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി
ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി

താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും
ആരാരും കാണാത്ത പുതിയൊരു പുളകം
ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ്

ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി
ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരംശ്രീക്കുട്ടന്‍