Saturday, December 5, 2015

ഈ മിഴികളിൽ കണ്ടുവോ - ലുക്കാ ചുപ്പി

ചിത്രം - ലുക്കാ ചുപ്പി
ഗാനരചന-റഫീക്ക് അഹമ്മദ്
സംഗീതം- ബിജിപാല്‍
പാടിയത്-വിവേകാനന്ദന്‍

ഈ മിഴികളിൽ കണ്ടുവോ
പ്രണയമാകും നൊമ്പരം
ഈ വരികളിൽ കേട്ടുവോ
വിരഹമാകും സ്പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്ത നിലാവിൻറെ
വിഷാദാർദ്ര നിശാഗാനമായ് മാറി

ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി
ആദ്യാനുരാഗത്തിൻ തരിവളയിളകി  
ഞാൻ പാടുവാനോർത്തു
മധുരിതമൊരു ഹൃദയഗാനമായ്
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി
ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി

താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും
ആരാരും കാണാത്ത പുതിയൊരു പുളകം
ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ്

ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തി
ലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം



ശ്രീക്കുട്ടന്‍

No comments:

Post a Comment