Monday, December 21, 2015

കേശാദിപാദം - പകല്‍ക്കിനാവ്


ചിത്രം - പകല്‍ക്കിനാവ്
ഗാനരചന - പി ഭാസ്ക്കരന്‍
സംഗീതം - ചിദംബരനാഥ്
പാടിയത് - എസ് ജാനകി

കേശാദിപാദം തൊഴുന്നേൻ കേശവ
കേശാദിപാദം തൊഴുന്നേൻ
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

മകരകുണ്ഡലമിട്ട മലർക്കാത് തൊഴുന്നേൻ
കുടിലകുന്തളം പാറും കുളുർനെറ്റി തൊഴുന്നേൻ
കരുണതൻ കടലായ കടമിഴി തൊഴുന്നേൻ
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

കളവേണുവണിയുന്ന കരതലം തൊഴുന്നേൻ
കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേൻ
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേൻ
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ

അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേൻ
അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേൻ
കനകച്ചിലങ്ക തുള്ളും കാൽത്തളിർ തൊഴുന്നേൻ
കരിമുകിൽ വർണ്ണനെ അടിമുടി തൊഴുന്നേൻ

കേശാദിപാദം തൊഴുന്നേൻ കേശവ
കേശാദിപാദം തൊഴുന്നേൻ
പീലിച്ചുരുൾമുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ


ശ്രീക്കുട്ടന്‍

1 comment:

  1. ഭാസ്കരൻ മാഷ് ഭക്തിമഴ പെയ്യിക്കുന്നു

    ReplyDelete