Monday, February 15, 2016

എല്ലാരും ചൊല്ലണു - നീലക്കുയില്‍

ചിത്രം - നീലക്കുയില്‍
ഗാനരചന- പി ഭാസ്ക്കരന്‍
സംഗീതം - കെ രാഘവന്‍
പാടിയത് - ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണു
കല്ലാണീ നെഞ്ചിലെന്നു
കരിങ്കല്ലാണീ നെഞ്ചിലെന്നു
ഞാനൊന്നു തൊട്ടപ്പോള്‍
നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ
ചക്കര തുണ്ടാണ് കണ്ടതയ്യാ

നാടാകെ ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന്‍
കൊടും കാടാണ്
കൊടും കാടാണീ കരളിലെന്ന്‍
ഞാനങ്ങ് കേറിയപ്പോ നീലക്കുയിലിന്റെ
കൂടാണു കണ്ടതയ്യാ
കുഞ്ഞി കൂടാണു കണ്ടതയ്യാ

എന്തിങ്ങു നോക്കണ് എന്തിങ്ങു നോക്കണ്
ചന്ദിരാ നീ ഞങ്ങളേ അയ്യോ ചന്ദിരാ
അയ്യോ ചന്ദിരാ നീ ഞങ്ങളേ

ഞാനില്ലാ മേപ്പോട്ടു ഞാനില്ലാ മേപ്പോട്ടു
കല്യാണചെക്കനുണ്ട്
താഴെ കല്യാണചെക്കനുണ്ട്
ചെണ്ടൊന്ന്‍ വാങ്ങണം മുണ്ട് മുറിക്കണം
പൂത്താലീ കെട്ടീടേണം
പൊന്നിന്‍ പൂത്താലീ കെട്ടീടേണം

കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിക്കേണം
എന്റെ ചുണ്ടൊന്നു ചോപ്പിക്കേണം

എല്ലാരും ചൊല്ലണു
കല്ലാണീ നെഞ്ചിലെന്നു
കരിങ്കല്ലാണീ നെഞ്ചിലെന്നു
ഞാനൊന്നു തൊട്ടപ്പോള്‍
നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ
ചക്കര തുണ്ടാണ് കണ്ടതയ്യാ


ശ്രീക്കുട്ടന്‍

No comments:

Post a Comment