Wednesday, June 22, 2016

തൂമഞ്ഞോ പരാഗം പോൽ - തക്ഷശില

ചിത്രം - തക്ഷശില
ഗാനരചന - കെ ജയകുമാര്‍
പാടിയത് - എം ജി ശ്രീകുമാര്‍
സംഗീതം - എം ജി രാധാകൃഷ്ണന്‍


തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ

തൂമഞ്ഞോ പരാഗം പോൽ

മേഘങ്ങൾ മായുമ്പോൾ
ഹേമഗിരിമുടി തെളിയുമ്പോൾ
ശിശിരനിമീലിത മിഴികളിലൊരു
മുകുളം താനേ വിരിയുന്നു

തൂമഞ്ഞോ പരാഗം പോൽ

തീരങ്ങൾ കുളിരുമ്പോൾ
ശ്യാമലതികകൾ പടരുമ്പോൾ
ഹിമവാഹിനികളിൽ ഇനി മുതലൊരു
പുതു മധുരം താനേ നിറയുന്നു

തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾശ്രീക്കുട്ടന്‍

Tuesday, June 21, 2016

പഞ്ചവർണ്ണക്കിളിവാലൻ - കണ്ണപ്പനുണ്ണി

പഞ്ചവർണ്ണക്കിളിവാലൻ
തളിർവെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവൻ
വില്ലെടുത്തു തൊടുത്തപ്പോൾ
മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നു

പഞ്ചവർണ്ണക്കിളിവാലൻ

കണ്ടിരിക്കെ കണ്ടിരിക്കെ നിന്മുഖം നാണത്താൽ
തണ്ടൊടിഞ്ഞ താമര പോൽ കുഴഞ്ഞല്ലോ
ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ
കാറ്റുവന്നു വലിച്ചപ്പോൾ നാണിച്ചൂ

പഞ്ചവർണ്ണക്കിളിവാലൻ

ഇന്നുരാത്രിപുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ
ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കിൽ
പുലർകാലപൂങ്കോഴി പാതിരാക്കുയിലായെങ്കിൽ
ഉലകാകെ ഉണരാതെയിരുന്നെങ്കിൽ

പഞ്ചവർണ്ണക്കിളിവാലൻ
തളിർവെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവൻ
വില്ലെടുത്തു തൊടുത്തപ്പോൾ
മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നുശ്രീക്കുട്ടന്‍

Monday, June 20, 2016

തെക്കു തെക്കുന്നൊരു - സസ്നേഹം സുമിത്ര

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ
തെക്കന്നം കായലിന്‍ പാട്ടുണ്ടേ കേള്‍ക്കുന്നേ
തൂത്തു തളിച്ചിട്ട മുറ്റത്തില്‍ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയില്‍

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ

പൊന്നിള വെയിലിന്‍ മഞ്ഞക്കോടിയുടുത്ത്
ചിങ്ങവയല്‍ വരമ്പത്ത് നില്ലെടീ കാറ്റേ
പച്ചനെല്ലിന്‍ കതിരിന്റെ ഉച്ചി രണ്ടായ് പകുത്തിട്ട്
കെട്ടിവച്ചതെനിക്കൊന്നു പറഞ്ഞു തന്നാല്‍
ചോക്കും വാകച്ചൊട്ടിലിരുന്നൊരു
പാട്ടിന്‍ ശീലു പകര്‍ന്നു തരാം

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ

മേടവിഷുക്കണിവച്ച കശുമാവിന്‍ കൊമ്പില്‍
ഊയലാടിയാടി നിന്ന തൈമണിക്കാറ്റേ
ഉച്ചവെയിലുരുക്കുന്ന മച്ചറയില്‍ കടന്നെന്റെ
സപ്രമഞ്ചക്കട്ടിലിന്റെ അരികില്‍ വായോ
നിന്നോടല്ലാതാരോടുള്ളിലെ
സങ്കടമെല്ലാം ഉരിയാടാന്‍

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ
തെക്കന്നം കായലിന്‍ പാട്ടുണ്ടേ കേള്‍ക്കുന്നേ
തൂത്തു തളിച്ചിട്ട മുറ്റത്തില്‍ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയില്‍ശ്രീക്കുട്ടന്‍

Monday, June 6, 2016

മിഴിയില്‍ എന്തേ മിന്നീ - ശുഭയാത്ര

ചിത്രം - ശുഭയാത്ര
സംഗീതം ജോണ്‍സണ്‍
ഗാനരചന - പി കെ ഗോപി
പാടിയത് - വേണുഗോപാല്‍,ചിത്ര


മിഴിയില്‍ എന്തേ മിന്നീ
കന്നിമോഹ തുഷാരം
മൊഴികളെന്തേ കൊഞ്ചി
വിണ്ണിലാവിന്‍ ഗീതം
മണിയറ തെന്നലേ
മനസ്സു നീ കണ്ടുവോ

മിഴിയില്‍ എന്തേ മിന്നീ

കാലം മന്ദഹാസം തൂകി
നമ്മെ എതിരേല്‍ക്കവേ
താരം കണ്ണു ചിമ്മി വന്നു നിന്നൂ
കിളിവാതിലില്‍
ഹൃദയചാരുതയില്‍ ഏതോ
സുഖതരംഗലയം
നെടുവീര്‍പ്പില്‍ വീണലിയും
പൂ പുളകം വിരിയും യാമം

മിഴിയില്‍ എന്തേ മിന്നീ

മൌനം പീലി നീര്‍ത്തി
വന്നതോരോ മഴവില്ലുകള്‍
മാറില്‍ സപ്തരാഗം
മീട്ടുമോരോ മണിവീണകള്‍
പ്രണയമലരുകളില്‍ ഏതോ
ശലഭമിഥുനങ്ങള്‍
ഇതളോരോന്നും തഴുകും
തേന്‍ നുകരും സുരഭിയാമം

മിഴിയില്‍ എന്തേ മിന്നീ
കന്നിമോഹ തുഷാരംശ്രീക്കുട്ടന്‍