Thursday, October 22, 2015

യക്ഷിയമ്പലമടച്ചു - ഗന്ധര്‍വ്വക്ഷേത്രം

ചിത്രം - ഗന്ധര്‍വ്വക്ഷേത്രം
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാറ്റില്‍ കരിമ്പന തലമുടി ചിക്കും കാട്ടില്‍
ചങ്ങലവിളക്കുമായ് തനിയേ പോകും
ശാന്തിക്കാരന്റെ മുന്‍പില്‍
മുറുക്കാനിത്തിരി ചുണ്ണാമ്പുചോദിച്ചൊരുത്തി ചെന്നു
നാണം നടിച്ചു നിന്നു
പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ്യ്
പൂപോലെ തുടുത്തിരുന്നു
ചമ്പകപ്പൂ പോലെ മണത്തിരുന്നൂ
നാഭിച്ചുഴിയുടെ താഴത്തുവെച്ചവള്‍
നേരിയ പുടവയുടുത്തിരുന്നു

യക്ഷിയമ്പലമടച്ചു
അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

കാട്ടില്‍ പുള്ളുകള്‍ ചിറകടിച്ചുണരും കാട്ടില്‍
ദേഹത്തു പൊതിയുന്ന പുളകങ്ങളോടേ
പാവം ശാന്തിക്കാരന്‍ മുറുക്കാന്‍പൊതിയിലെ
ചുണ്ണാമ്പുനല്‍കി ചിരിച്ചു നിന്നു
എന്തോ കൊതിച്ചു നിന്നു
മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്‍ന്നവള്‍
മാനത്തു പറന്നുയര്‍ന്നൂ അവനുമായ്
മാനത്തു പറന്നുയര്‍ന്നൂ
യക്ഷിപ്പനയുടെ ചോട്ടിലടുത്തനാള്‍
എല്ലും മുടിയും കിടന്നിരുന്നു
എല്ലും മുടിയും കിടന്നിരുന്നു

യക്ഷിയമ്പലമടച്ചു അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നുശ്രീക്കുട്ടന്‍

No comments:

Post a Comment