Wednesday, February 24, 2016

ചിന്നുക്കുട്ടീ ഉറങ്ങീല്ലേ - ഒരു നോക്കു കാണാന്‍

ചിത്രം - ഒരു നോക്കു കാണാന്‍
ഗാനരചന - ചുനക്കര രാമന്‍ കുട്ടി
സംഗീതം - ശ്യാം
പാടിയത് - ഉണ്ണിമേനോന്‍, ചിത്ര

ചിന്നുക്കുട്ടീ ഉറങ്ങീല്ലേ
ഉണ്ണിമോളേ ഉറങ്ങീല്ലാ
പുന്നാരമേ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായ് നീ
പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ

ഇണക്കിളീ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായി നീ
ഇണക്കിളീ വരുകില്ലേ
ഇണക്കിളീ വരുകില്ലേ

ഹേമന്തം വരവായി സഖീ
നീ മന്ദം നൃത്തമാടി വരൂ
മോഹമാം കിളി ഉണരുന്നു
ദാഹമായിന്നു പാടുന്നു
നീ മഴവിൽ കൊടിപോൽ വിരിയൂ
ഹൃദയ വാടിയിൽ ഓ..ഓ..
മൃദുലരാഗമായ് ആ..ആ

ഇണക്കിളീ വരുകില്ലേ ഇണക്കിളീ വരുകില്ലേ

പൂവായി ഞാൻ മാറിടുകിൽ
നീ വണ്ടായി വന്നു ചേർന്നിടുമോ
ആശ തൻ മരമുലയുമ്പോൾ
ആയിരം കനിയുതിരുമ്പോൾ
നീ മധുര കുഴമ്പായ് അണയൂ
മനസ്സിലെങ്ങുമേ ഓ..ഓ..
തനുവിലെങ്ങുമേ ആ..ആ.

ഇണക്കിളീ വരുകില്ലേ ഇണക്കിളീ വരുകില്ലേ

ഇണക്കിളീ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായി നീ
ഇണക്കിളീ വരുകില്ലേ
ഇണക്കിളീ വരുകില്ലേ




ശ്രീക്കുട്ടന്‍

Sunday, February 21, 2016

രാഗദേവനും നാദകന്യയും - ചമയം

ചിത്രം - ചമയം
ഗാനരചന - കൈതപ്രം
സംഗീതം - ജോണ്‍സണ്‍
പാടിയത് - എം ജി ശ്രീകുമാര്‍, സുജാത

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ പൂന്തിരകളില്‍
മുങ്ങാം കുഴിയിട്ടു അറിയാപ്പവിഴം തേടി
അലകളില്‍ ഈറനാം കവിത തേടി

രാഗദേവനും നാദകന്യയും

പണ്ടേതോ ശാപങ്ങള്‍ സ്വപ്നത്തിന്‍ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയില്‍
രാഗലീനയാം നാദ്യകന്യയോ
തേടിയെങ്ങുമാ സ്നേഹരൂപനേ
കണ്ണീരുമായ് മോഹിനി പാടിനടന്നു
വിരഹസാന്ദ്രയാം ചന്ദ്രലേഖപോല്‍
പ്രണയതീരത്തെ പൂന്തിരകളില്‍
മുങ്ങാം കുഴിയിട്ടു അറിയാപ്പവിഴം തേടി
അലകളില്‍ ഈറനാം കവിത തേടി

രാഗദേവനും നാദകന്യയും

കാണാമറ മായുമ്പോള്‍ താപസ്സനാം മാമുനിയാ
ചിപ്പിയിലെ തൂമുത്തിന്‍ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയില്‍ പ്രേമലോലനെ
കണ്ടറിഞ്ഞുപോല്‍ നാദസുന്ദരി
ജന്മങ്ങള്‍ നീളുമോര്‍മ്മയായ് മധുരനിലാവില്‍

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ പൂന്തിരകളില്‍
മുങ്ങാം കുഴിയിട്ടു അറിയാപ്പവിഴം തേടി
അലകളില്‍ ഈറനാം കവിത തേടി


ശ്രീക്കുട്ടന്‍

Tuesday, February 16, 2016

കണ്ണു തുറക്കാത്ത - അഗ്നിപുത്രി

ചിത്രം - അഗ്നിപുത്രി
ഗാനരചന - വയലാര്‍
സംഗീതം - എം എസ് ബാബുരാജ്
പാടിയത് - പി സുശീല


കണ്ണു തുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ  മറക്കൂ

ആയിരമായിരം അന്തപ്പുരങ്ങളിൽ
ആരാധിച്ചവൾ ഞാൻ നിങ്ങളെ
ആരാധിച്ചവൾ ഞാൻ
നിങ്ങളൊരിക്കൽ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാൻ

കണ്ണു തുറക്കാത്ത ദൈവങ്ങളേ

കർപ്പൂര നാളമായ് നിങ്ങൾ തൻ മുൻപിൽ
കത്തിയെരിഞ്ഞവൾ ഞാൻ ഒരു നാൾ
കത്തിയെരിഞ്ഞവൾ ഞാൻ
കണ്ണീരിൽ മുങ്ങിയ തുളസിക്കതിരായ്
കാൽക്കൽ വീണവൾ ഞാൻ
കാൽക്കൽ വീണവൾ ഞാൻ

കണ്ണു തുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ  മറക്കൂ



ശ്രീക്കുട്ടന്‍

Monday, February 15, 2016

എല്ലാരും ചൊല്ലണു - നീലക്കുയില്‍

ചിത്രം - നീലക്കുയില്‍
ഗാനരചന- പി ഭാസ്ക്കരന്‍
സംഗീതം - കെ രാഘവന്‍
പാടിയത് - ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണു
കല്ലാണീ നെഞ്ചിലെന്നു
കരിങ്കല്ലാണീ നെഞ്ചിലെന്നു
ഞാനൊന്നു തൊട്ടപ്പോള്‍
നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ
ചക്കര തുണ്ടാണ് കണ്ടതയ്യാ

നാടാകെ ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന്‍
കൊടും കാടാണ്
കൊടും കാടാണീ കരളിലെന്ന്‍
ഞാനങ്ങ് കേറിയപ്പോ നീലക്കുയിലിന്റെ
കൂടാണു കണ്ടതയ്യാ
കുഞ്ഞി കൂടാണു കണ്ടതയ്യാ

എന്തിങ്ങു നോക്കണ് എന്തിങ്ങു നോക്കണ്
ചന്ദിരാ നീ ഞങ്ങളേ അയ്യോ ചന്ദിരാ
അയ്യോ ചന്ദിരാ നീ ഞങ്ങളേ

ഞാനില്ലാ മേപ്പോട്ടു ഞാനില്ലാ മേപ്പോട്ടു
കല്യാണചെക്കനുണ്ട്
താഴെ കല്യാണചെക്കനുണ്ട്
ചെണ്ടൊന്ന്‍ വാങ്ങണം മുണ്ട് മുറിക്കണം
പൂത്താലീ കെട്ടീടേണം
പൊന്നിന്‍ പൂത്താലീ കെട്ടീടേണം

കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിക്കേണം
എന്റെ ചുണ്ടൊന്നു ചോപ്പിക്കേണം

എല്ലാരും ചൊല്ലണു
കല്ലാണീ നെഞ്ചിലെന്നു
കരിങ്കല്ലാണീ നെഞ്ചിലെന്നു
ഞാനൊന്നു തൊട്ടപ്പോള്‍
നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ
ചക്കര തുണ്ടാണ് കണ്ടതയ്യാ


ശ്രീക്കുട്ടന്‍

Saturday, February 13, 2016

എല്ലാരും പാടത്തു - നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി


ചിത്രം - നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
ഗാനരചന - വയലാര്‍
സംഗീതം - ജി ദേവരാജന്‍
പാടിയത് - പി സുശീല

എല്ലാരും പാടത്തു സ്വർണ്ണം വിതച്ചൂ
ഏനെന്റെ പാടത്തു സ്വപ്നം വിതച്ചൂ
സ്വർണ്ണം വെളഞ്ഞതും നൂറു മേനി
സ്വപ്നം വേളഞ്ഞതും നൂറു മേനി

പകൽ വാഴും തമ്പിരാൻ വന്ന്
പൊന്നും വെയിൽക്കുട നീർത്തുമ്പോൾ
കിളിയാട്ടാൻ ഏനിറങ്ങീ
കിലു കിലെ കിലു കിലെ വള കിലുങ്ങീ കൈയ്യിൽ
കിലു കിലെ കിലു കിലെ വള കിലുങ്ങീ
ഹൊയ് താര തിന്തത്താര തിന്തതാനനാ..

രാവു വാഴും തമ്പിരാൻ വന്ന്
രാമച്ച വിശറികൾ വീശുമ്പോൾ
കനവും കണ്ട് ഏനുറങ്ങീ
കിരു കിരെ കിരു കിരെ കുളിരു കോരി ഏനു....
കിരു കിരെ കിരു കിരെ കുളിരു കോരി
ഹൊയ് താര തിന്തത്താര തിന്തതാനനാ..

കരൾ വാഴും തമ്പിരാൻ വന്ന്
കന്നികതിർക്കുടം കൊയ്യുമ്പോൾ
കുയിൽ പാടീ കുരുവി പാടീ
കൊയ്താലും കൊയ്താലും തീരൂല്ലാ പാടം
കൊയ്താലും കൊയ്താലും തീരൂല്ലാ
ഹൊയ് താര തിന്തത്താര തിന്തതാനനാ..


ശ്രീക്കുട്ടന്‍