വിനയന്‍ സംവിധാനം ചെയ്ത് 2001 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കരുമാടിക്കുട്ടന്‍. കലാഭവന്‍ മണി,നന്ദിനി, രാജന്‍ പി ദേവ് എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണീയത അതി സുന്ദരമായ ഗാനങ്ങളായിരുന്നു. നമ്മുടെ മലയാളനാടിന്റെ സൌന്ദര്യത്തെ ഇത്ര വശ്യസുന്ദരമായി പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഉള്ള ഗാനങ്ങള്‍ അപൂര്‍വ്വമാണു. കരുമാടിക്കുട്ടനില്‍ നിന്നും മലയാളത്തനിമയും പ്രൌഡിയും വിളിച്ചോതുന്ന ആഡ്യത്വമുള്ളൊരു ഗാനമിതാ നിങ്ങള്‍ക്കായി..
സിനിമ : കരുമാടിക്കുട്ടന്‍
രചന : യൂസഫലി കേച്ചേരി
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയി-
ലുണര്‍ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേഖലയില്‍
അലയിടുന്നു കള നിസ്വനം
ഓ...നിസ്വനം കള നിസ്വനം..( സഹ്യസാനു...
ഹരിതഭംഗികളിയാടിടുന്ന
വയലേലകള്‍ക്ക് നീര്‍ക്കുടവുമായ്
നാട്ടിലാകെ നാടമാടിടുന്നിതാ
പാട്ടുകാരികള്‍ ചോലകള്‍
ഓ..ശ്യാമകേരകേദാരമേ..
ശ്യാമകേരകേദാരമേ
ശാന്തിനിലയമായ് നില്‍ക്ക നീ..
.jpg)
പീലിനീര്‍ത്തി നടമാടിടുന്നു
തൈത്തെങ്ങുകള്‍ കുളിര്‍ തെന്നലില്‍
കെളികൊട്ടിലുയരുന്നു കഥകളി
കേളി ദേശാന്തരങ്ങളില്‍
ഓ..സത്യധര്‍മ്മ കേദാരമേ..
സത്യധര്‍മ്മ കേദാരമേ
സ്നേഹസദനമായ് വെല്‍ക നീ..
സ്നേഹസദനമായ് വെല്‍ക നീ..(സഹ്യസാനു...
ശ്രീക്കുട്ടന്‍
കൊള്ളാം, പാട്ടിലെ വരികള്‍ മനസിലാക്കാന്‍ ഇതുപകാരപ്പെടും...
ReplyDeleteആശംസകള്
നല്ല സോങ്
ReplyDeleteനല്ല ശ്രമം തുടരട്ടെ
ReplyDeleteഏഷ്യാനെറ്റ് റേഡിയോവില്‍ ഇടയ്ക്കിടെ ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തത് അവരുടെ തീം സോങ്ങ് വല്ലതുമായിരിയ്ക്കുമെന്നാണ്. ഇന്നാണറിയുന്നത് ചലച്ചിത്രഗാനമാണെന്ന്.
ReplyDeleteഹരിതഭംഗി ശബ്ദസൗകുമാര്യത്തിൽ ഇല്ലല്ലോ ?
ReplyDelete