Monday, March 23, 2020

കടലറിയില്ല കരയറിയില്ല - കണ്ണൂര്‍



ചിത്രം : കണ്ണൂര്‍
ഗാനരചന : കൈതപ്രം
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്, കെ എസ് ചിത്ര









കടലറിയില്ല കരയറിയില്ല
കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായ് കൂടെ പോരാം ഞാന്‍


കടലറിയില്ല..

ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം
ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂവുനീ
പൊടിമൂടിയ വിലയേറിയ മുത്തുനീ
പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും
തേങ്ങും രാവും മാത്രം......
കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ
ഉം... ഉം... ഉം... ഉം... ഉം...

കടലറിയില്ല..


കനല്‍മാറിയ ജ്വാലാമുഖമീമനം
ഞാന്‍തേടിയ സൂര്യോദയമീമുഖം
കളനൂപുരമിളകുന്നൊരു കനവുനീ
വിധിയേകിയ കനിവേറിയ പൊരുളുനീ
പകരമായ് നല്‍കുവാന്‍ ഒരുതീരാ-
മോഹംപേറും നെഞ്ചംമാത്രം
എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
ഉം... ഉം... ഉം... ഉം... ഉം...

കടലറിയില്ല..



ശ്രീ

നീ കാണുമോ തേങ്ങുമെന്‍ - ഇരട്ടക്കുട്ടികളുടെ അച്ഛന്‍


ചിത്രം : ഇരട്ടക്കുട്ടികളുടെ അച്ഛന്‍
ഗാനരചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : കെ എസ് ചിത്ര








നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെയെന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു

നീ കാണുമോ..

എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ്
മൂകസന്ധ്യയില്‍ അന്യയായ് മാറി ഞാന്‍
കൂടണഞ്ഞു കതിരുകാണാക്കിളി
എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍

നീ കാണുമോ..

പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാന്‍
വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍
ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ
പാഴ്‌മുളം തണ്ടിലെ നൊമ്പരങ്ങള്‍

നീ കാണുമോ..



ശ്രീ

അനുഭൂതി തഴുകീ അദ്യവര്‍ഷമേഘം - അനുഭൂതി


ചിത്രം : അനുഭൂതി
ഗാനരചന : എം ഡി രാമചന്ദ്രന്‍
സംഗീതം : ശ്യാം
പാടിയത് : എം ജി ശ്രീകുമാര്‍







അനുഭൂതി തഴുകി ആദ്യവർഷമേഘം
ആത്മാവിലെഴുതി ഭാവന
കവിതേ നിന്നുടയാട നെയ്തൂ താഴ്വരച്ചോല
മേലേ മഴമുകിൽമാല നീളേ കുളിരൊളിമാല

ആനുഭൂതി തഴുകി....

മഞ്ജീരമണിയും മഞ്ജുളലയമോടെ
മാലേയമണിയും മഞ്ജിമയോടെ
മകരന്ദമൊഴുകും മണിമഞ്ജുഷപോലെ
മതിലേഖമുകരും മാൻമിഴിപോലെ
ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ
നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ
ഏകാന്തതേയെൻ ഭാവമായ്
കനവുകളിൽ നിനവുകളിൽ കുളിരുകോരിനീ

ആനുഭൂതി തഴുകി....

സംഗീതമുണരും സ്വരമുരളികപോലെ
സായൂജ്യമണിയും സാധനപോലെ
സൗന്ദര്യലഹരി സൗപർണ്ണികപോലെ
സാഫല്യമേകും സുഷമകൾപോലെ
മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ
വരവർണ്ണിനീ നീയെന്നും ആ..ആ.ആ
ശാലീനതേയെൻ ജീവനിൽ
ഇരവുകളിൽ പകലുകളിൽ തളിരുചൂടിനീ

ആനുഭൂതി തഴുകി....



ശ്രീ