മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ആളാണു ശ്രീ ജെ. സി ഡാനിയേല്‍. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രസംരഭമായ വിഗതകുമാരന്റെ സൃഷ്ടാവ്. വലരെയേറെ ത്യാഗങ്ങള്‍ സഹിച്ച്
ആ സിനിമ ജെ സി ഡാനിയേല്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ആ ചിത്രം പ്രേക്ഷകസമക്ഷമെത്താതെ ചരമമടഞ്ഞു. ഇന്നീ നവസിനിമാകാലത്ത് അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഒരു അസാധ്യസുന്ദരമായ ഗാനം നിങ്ങള്‍ക്കായി നല്‍കുകയാണു. മനസ്സില്‍ ഗതകാലസ്മരണകള്‍ നുരകുത്തിയൊഴുകുന്ന, പഴമയിലേയ്ക്കൊന്നു മടങ്ങുവാന്‍ മനം വെമ്പിപ്പോകുന്ന ആരു കേട്ടാലും മതിമറന്നാസ്വദിച്ചുപോകുന്ന ഒരു ഗാനം.
അങ്ങകലെയായി അന്തരീക്ഷത്തില്‍ നിന്നും ഒരു പഴം പാട്ടിന്റെ ശീലുകള്‍ ഒഴുകി വരുന്നുണ്ടോ...

"ഏനുണ്ടോടീ......
സിനിമ - സെല്ലുലോയ്ഡ്
സംഗീതം - എം ജയചന്ദ്രന്‍
രചന- എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
പുന്നാര പൂങ്കുയിലേ..
ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം
ഏനുണ്ടോടി മാരിവില്‍ചന്തം
ഏനുണ്ടോടി മാമഴചന്തം
കമ്മലിട്ടോ പൊട്ടുതൊട്ടോ
ഏനിതൊന്നും അറിഞ്ഞതില്ലേ
പുന്നാരപൂങ്കുയിലേ....
കാവളം കിളി കാതിലു ചൊല്ലണ്
കണ്ണിലിത്തിരി കന്മഷി വേണ്ടേന്നു
കുമ്പിളില്‍ പൂമണവുമായെത്തണ്
കാറ്റു മൂളണ് കരിവള വേണ്ടേന്ന്‍
എന്തിനാവോ ഏതിനാവോ
ഏനിതൊന്നുമേയറിഞ്ഞതില്ലേ
പഞ്ചാരപൂങ്കുയിലേ....
ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം
കൊച്ചരിമുല്ല തക്കം പറയണ്
കാര്‍മുടിച്ചുറ്റു പൂവൊന്ന്‍ കേട്ടാന്ന്‍
പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്
മേലു വാസന തൈലം പുരട്ടാന്ന്‍
എന്തിനാവോ ഏതിനാവോ
നീയേ മറിമായമെല്ലാമറിഞ്ഞിട്ടും
മിണ്ടാതെ നിക്കണല്ലേ...
ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം....
ശ്രീക്കുട്ടന്‍
ശ്രീ കുട്ടന്‍റെ പുതിയ ഉദ്ധ്യമത്തിനു ആശംസകള്‍
ReplyDeleteവരട്ടെ ...നല്ല സംഭവങ്ങള്‍
ReplyDeleteആശംസകള്‍ ....പുളൂസ്
നല്ലൊരു പാട്ട് കേള്പ്പിച്ചതിനും, കാണിച്ചതിനും,വായിപ്പിച്ചതിനും നന്ദി
ReplyDeleteഒരായിരം ആശംസകള്‍..
ReplyDeleteആശംസകൾ.....
ReplyDeleteഇതിലെ രണ്ട് പാട്ടും എന്റെ ഫേവർ
ReplyDeleteആശംസകള്‍...
ReplyDeleteഎല്ലാ പ്രീയ സ്നേഹിതര്‍ക്കും നന്ദി...
ReplyDeleteനന്ദി മാഷേ. നല്ലൊരു ഗാനമാണ് അത്. മറ്റേ പാട്ടും ഇഷ്ടമാണ്.
ReplyDeleteങേ .. ഇതെപ്പോ തുടങ്ങി .. ഞാൻ ഇപ്പോഴാ കാണുന്നത് .. എന്തായാലും ഈ പുതിയ തുടക്കത്തിനു ഒരായിരം ആശംസകൾ .. ഞാൻ ഇനീം വരാം ..
ReplyDelete