മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടി,രഞ്ജിത, സോമന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. അടിച്ചുപൊളിച്ച് കോളേജ് ജീവിതമാസ്വദിക്കുന്ന അനുജന്റേയും കൂട്ടുകാരുടേയും ജീവിതം കണ്ട് കൊതികയറി കോളേജ് പഠനത്തിനെത്തുന്ന ജേഷ്ഠനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. കാമ്പസ്സുകളെ ദുഷിപ്പിക്കുന്ന ഡ്രഗ്സും,സംഘട്ടനവും, വില്ലമ്മാരും പിന്നെ കളര്‍ഫുല്‍ പാട്ടുകളും ഒക്കെ ചേര്‍ന്ന ഈ ചിത്രം ഒരു സാമ്പത്തിക വിജയം കൂടിയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് ഈണം പകര്‍ന്ന ഒരു ഗാനം ഇതാ നിങ്ങള്‍ക്കായി..
ചിത്രം - ജോണി വാക്കര്‍
പാടിയത് - യേശുദാസ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - എസ് പി വെങ്കിടേഷ്
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
കൊമ്പെട്..കുറുങ്കുഴല്‍ കൊട്
തപ്പെട്..തകില്‍പ്പുറം കൊട്..
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
ആകാശക്കൂടാരകീഴില്‍ നിലാവിന്റെ
പാല്‍ക്കിണ്ണം നീട്ടുന്നതാരു
തീരാ തിരക്കയ്യില്‍ കാണാത്ത സ്വപ്നങ്ങള്‍
രത്നങ്ങളാക്കുന്നതാരു..(2)
കാതോരം പാടാന്‍ വാ
പാഴ്പ്പൂരം കാണാന്‍ വാ (2)
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
.jpg)
നക്ഷത്ര പൊന്‍ നാണ്യചെപ്പില്‍ കിനാവിന്റെ
നീട്ടം നിറയ്ക്കുന്നതാരു
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരില്‍ മുത്തുന്നതാരു..(2)
കാതോരം പാടാന്‍ വാ
പാഴ്പ്പൂരം കാണാന്‍ വാ..(2)
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
ശ്രീക്കുട്ടന്‍
No comments:
Post a Comment