Wednesday, March 16, 2016

മനസ്സ് ഒരു മാന്ത്രികക്കൂട് - കളിവീട്


ചിത്രം -കളിവീട്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - മോഹന്‍ സിതാര
പാടിയത് - യേശുദാസ്

മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾ തൻ കളിവീട്
ഒരു നിമിഷം പല മോഹം
അതിൽ വിരിയും ചിരിയോടെ
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും

മനസ്സ് ഒരു മാന്ത്രികക്കൂട്

ഓരോ തിര പടരുമ്പോൾ
തീരം കുളിരണിയുന്നു
താനേ അതു മറയുമ്പോൾ
മാറിൽ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ
മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ
വഴി നീളേ ഈ പാഴ്മരങ്ങൾ
വിജനം ഈ വീഥി

മനസ്സ് ഒരു മാന്ത്രികക്കൂട്

ഉള്ളിൽ മഴ തിരയുമ്പോൾ
മുള്ളിൽ വിരൽ മുറിയുന്നു
മൂകം കഥ തുടരുമ്പോൾ
ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലിൽ പതിരില്ലേ
വിളക്കിന്റെ ചോട്ടിൽ നിഴലില്ലേ
അകലുന്നോ
അകലുന്നോ ആ ദാഹമേഘം
തുടരും ഈ ഗാനം

മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾ തൻ കളിവീട്



ശ്രീക്കുട്ടന്‍

Saturday, March 12, 2016

ശാരോണിൽ വിരിയും - കൂടിക്കാഴ്ച

ചിത്രം - കൂടിക്കാഴ്ച
ഗാനരചന - ബിച്ചു ത്രുമല്‍
സംഗീതം - എസ് പി വെങ്കിടേഷ്
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര

ശാരോണിൽ വിരിയും ശോശന്ന പൂവേ
ശാലീനയല്ലോ നീ
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും
തേൻ തുമ്പിയെന്നും ഞാൻ
മനസ്സിന്റെ അകത്തളത്തൊരു വട്ടം
ഉണരുവാൻ എനിക്കു നീ ഇടം തരുമോ
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന
പരിമളമൊരു നുള്ളു കടം തരുമോ

ശാരോണിൽ വിരിയും

കന്നിച്ചെമ്മുന്തിരി വള്ളി
നിൻ മെയ്യിൽ കിന്നരി തുള്ളി
ആവേശം പൂപ്പന്തലായ്
നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ
വീഞ്ഞൂറും പനിനീർ മാതളം
പനിമലരിൻ തളിരിതളിൽ
കൊതി നുണയും തുമ്പീ
നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം

ശാരോണിൽ വിരിയും

മാർബിൾ വെൺ കല്ലു കടഞ്ഞ്
മാമ്പൂവിൻ മേനി നനഞ്ഞു
സീയോനിൻ മഞ്ഞിൻ തുള്ളി
ഓശാന പാടാം കുർബാന കൊള്ളാം
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ
സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ
നാം കണികളായ് കുളിരണിയാം ജന്മം ജന്മം

ശാരോണിൽ വിരിയും ശോശന്ന പൂവേ
ശാലീനയല്ലോ നീ


ശ്രീക്കുട്ടന്‍

Wednesday, March 9, 2016

ആകാശമേടയ്ക്ക് വാതിലുണ്ടോ - വേനല്‍ കിനാവുകള്‍

ചിത്രം - വേനല്‍ കിനാവുകള്‍
ഗാനരചന്‍ - ഓ എന്‍ വി
സംഗീതം - എല്‍ വൈദ്യനാഥന്‍
പാടിയത് - യേശുദാസ്

ആകാശമേടയ്ക്ക് വാതിലുണ്ടോ
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
എതിലേ എതിലേ കിളി
പോയതേതു വഴിയേ

ആരാരും കാണാതെ ആ നല്ല
പൂമേട കണ്ടേവരാം
ആരാരോ പോരുന്നു
പൂമേട പൂട്ട് തുറന്നേ തരാം
വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ

കാണാതെ പൊയ്പ്പോയ
രാജകുമാരിയെ വീണ്ടെടുക്കാന്‍
മന്ത്രത്താല്‍ പായുന്ന
മിന്നലിന്‍ ചേലുള്ള കുതിരയുണ്ടോ
വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ


ശ്രീക്കുട്ടന്‍

Tuesday, March 8, 2016

ചൂടുള്ള കുളിരിനു - വീട്

ചിത്രം  - വീട്
ഗാനരചന - യൂസഫലി കേച്ചേരി
സംഗീതം - ജി ദേവരാജന്‍
പാടിയത് - യേശുദാസ്, മാധുരി

ചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു
ചുംബനമെന്നാരു പേരിട്ടു
തണുവുള്ള തീയിനു യൗവനമെന്നാരു പേരിട്ടു
യൗവനമെന്നാരു പേരിട്ടു

കിളിയേ കിളിയേ എന്റെ
സ്വർണ്ണവർണ്ണച്ചിറകുള്ള കിളിയേ നിന്നെ
സ്വപനമെന്നു വിളിച്ചൊട്ടേ ഞാൻ
സ്വപനമെന്നു വിളിച്ചൊട്ടേ

മലരേ മലരേ സ്വർഗ്ഗത്തേനുറയും പാരിജാത
മലരേ നിന്നെ
പ്രേമമെന്നു വിളിച്ചോട്ടേ ഞാൻ
പ്രേമമെന്നു വിളിച്ചോട്ടേ

കടലേ കടലേ തിരമാലയെന്നും നിലക്കാത്ത കടലേ നിന്നെ
മോഹമെന്നു വിളിച്ചോട്ടേ ഞാൻ
മോഹമെന്നു വിളിച്ചോട്ടേ

ലതികേ ലതികേ വിണ്ണിൻ
നന്ദനത്തിൽ പൂത്തു നില്‍ക്കും ലതികേ നിന്നെ
കാവ്യമെന്നു വിളിച്ചോട്ടേ ഞാൻ
കാവ്യമെന്നു വിളിച്ചോട്ടേ


ശ്രീക്കുട്ടന്‍

Sunday, March 6, 2016

തമ്പ്രാന്റെ മഞ്ചല്‍ മൂളി - നാടോടി

ചിത്രം - നാടോടി

ജുംബാ ജുംബാ ജുംബാജുംബാ
ജുംബാ ജുംബാ ജുംബാജുംബാ
തമ്പ്രാന്റെ മഞ്ചല്‍ മൂളി താഴോട്ട് പോരുന്നുണ്ടേ
കോലോത്തേ തമ്പ്രാനാണേ ചേലൊത്ത തമ്പ്രാട്ടിയും

ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക
ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക

ജുംബാ ജുംബാ ജുംബാജുംബാ
ജുംബാ ജുംബാ ജുംബാജുംബാ
മാനോടും താഴ്വാരത്തേ ഹ.ഹാ
മാളോരേ നൃത്തം കണ്ടേ
തമ്പ്രാനും തമ്പ്രാട്ടിയും സന്തോഷം കൂടുന്നുണ്ടേ

ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക
ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക

പൂമാനം മേലേ പൂ​‍ക്കുട പോലെ
മാനം നല്ല മുത്ത് മേഞ്ഞുനടന്നേ
കാട്ടാറിന്‍ പാട്ടും കേട്ടുവളര്‍ന്നേ നീ
പാട്ടുപാടുമ്പം കാട്ടുതേനിമ്പം
ഹേയ് നാടാറുമാസം നീ അലഞ്ഞില്ലേ
കാടു കണ്ണുനട്ട് കാത്തിരുന്നില്ലേ
നീ വന്ന കണ്ടോ നീര്‍കിളികള്‍ പാടി
നീലമാനത്തെ നീര്‍മുകില്‍ മൂടി
കാടു നെയ്തൊരു ചന്ദനപട്ടിതു
കാലണക്കിളി നിന്നെയുടുപ്പിച്ചു
പാടിയും ആടിയും തീരത്ത് കൂടുന്നതാരാണാരോ

ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക
ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക

തീ കാഞ്ഞിരിക്കാം ഈ കുളിര്‍ രാവില്‍
കാട്ടുതേന്‍ കുടിച്ചു കണ്ണു തുടിച്ചു
പൂവിന്റെ രക്തം വാറ്റിയതാണീ തേന്‍
പാവം പെണ്ണേ നീ കട്ടുകുടിച്ചു
ആടാടു പാമ്പേ പാടുവതിന്നാരോ
നീല നാഗിനിയായ് ആടുവതാരോ
മിന്നാമിനുങ്ങായ് പാലമരക്കൊമ്പില്‍
ഏതോ ഗന്ധര്‍വ്വന്‍ കണ്ണുകള്‍ ചിമ്മി
കാറ്റുമൂളുന്നു തന്തന തന്തന
കാടുലയുന്നു തിന്തിന തിന്തിന
കാനന മങ്കതന്‍ പൂങ്കുടി മുറ്റത്തു
താളം മേളം

ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക
ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക

ജുംബാ ജുംബാ ജുംബാജുംബാ
ജുംബാ ജുംബാ ജുംബാജുംബാ
തമ്പ്രാന്റെ മഞ്ചല്‍ മൂളി താഴോട്ട് പോരുന്നുണ്ടേ
കോലോത്തേ തമ്പ്രാനാണേ ചേലൊത്ത തമ്പ്രാട്ടിയും

ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക
ചാഞ്ചക്കം ചക്ക ചക്ക ഇക്ക് ചക്ക


ശ്രീക്കുട്ടന്‍