Sunday, March 24, 2013

ആമേന്‍ - സോളമനും ശോശന്നയും



ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ചിത്രമാണു ആമേന്‍. പ്രശാന്ത പിള്ള സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ മനോഹരമായൊരു ഗാനം


ചിത്രം - ആമേന്‍
ഗാനരചന -പി എസ് റഫീക്
സംഗീതം- പ്രശാന്ത് പിള്ള
പാടിയത് - പ്രീതിപിള്ള, ശ്രീകുമാര്‍ വക്കിയില്‍



ഈ സോളമനും ശോശന്നയും
കണ്ടുമുട്ടീ പണ്ടേ
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മില്‍
കണ്ണുകൊണ്ടും ഉള്ളുകൊണ്ടും
മിണ്ടാതെ മിണ്ടി പണ്ടേ
കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ
മിണ്ടാതെ മിണ്ടി പണ്ടേ
അന്നുമുതല്‍ ഇന്നുവരെ
കാണാതെ കണ്ടു നിന്നേ
രുത്തുരു..രൂ..രുത്തുരു..രു...

പാതിരനേരം പള്ളിയില്‍ പോകും
വെള്ളിനിലാവിനെ ഇഷ്ടമായി
ഉള്ളില്‍ മുഴങ്ങും പള്ളിമണിയോടെ
നിന്നിന്‍ മറയിലങ്ങാണ്ടുപോയി
മഴവില്ലുകൊണ്ടു മന്‍പ്പേരെഴുതി
കായല്‍പ്പരപ്പിന്റെ വിളക്കുപോലെ
കാറ്റില്‍ കെടാതെ തുളുമ്പി

ഈ സോളമനും ശോശന്നയും
കണ്ടുമുട്ടീ പണ്ടേ
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മില്‍
രുത്തുരു..രൂ..രുത്തുരു..രു...

കിനാകരിമ്പിന്‍ തോട്ടം തീറായ് വാങ്ങി
മിന്നാമിനുങ്ങിന്‍ പാടം പകരം നല്‍കി
വിടവെങ്ങാന്‍ ഇരുപേരും വീതിച്ചൂ
അമ്പത് നോമ്പ് കഴിഞ്ഞപാടേ
മനസ്സങ്ങ് താനേ തുറന്നുവന്നൂ..

ഈ സോളമനും ശോശന്നയും
കണ്ടുമുട്ടീ പണ്ടേ
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മില്‍
രുത്തുരു..രൂ..രുത്തുരു..രു...



ശ്രീക്കുട്ടന്‍


Tuesday, March 19, 2013

ഡോക്ടര്‍ പേഷ്യന്റ് - മഴ ഞാനറിഞ്ഞിരുന്നില്ല...



വിശ്വനാഥന്‍ സംവിധാനം ചെയ്ത് 2009 ജൂണില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോക്ടര്‍ പേഷ്യന്റ്. ജയസൂര്യ, മുകേഷ്, രാധാ വര്‍മ്മ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം ഒരു മനോരോഗാശുപത്രിയുടെ പശ്ചാത്തലത്തിലുള്ള കഥയാണു പറഞ്ഞത്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് റഫീക്ക് അഹമ്മദും സംഗീതം നല്‍കിയത് ബെന്നറ്റ് വീറ്റ് രാഗും പാടിയത് ഹരിഹരനുമാണ്. ഒരു മനോഹരഗാനമിതാ ഡോക്ടര്‍ പേഷ്യന്റില്‍ നിന്നും....


ചിത്രം - ഡോക്ടര്‍ പേഷ്യന്റ്
ഗാനരചന - റഫീക്ക് അഹമ്മദ്
സംഗീതം - ബെന്നറ്റ് വീറ്റ് രാഗ്
പാടിയത് - ഹരിഹരന്‍


മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെയുള്ളില്‍ നിന്‍ ചിരി നേര്‍ത്തു പടരും വരെ
മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ

വേനല്‍ നിലാവിന്റെ മൗനം
നീരൊഴുക്കിന്‍ തീരാത്ത ഗാനം
ദൂരങ്ങളില്‍ നിന്നുമേതോ
പാട്ടുമൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂര്‍ന്നു
പാതിരാവിന്റെ യാമങ്ങള്‍ മാഞ്ഞു
എന്റെയുള്ളില്‍ നിന്‍ നിശ്വാസമുതിരും വരെ

മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ

ഗ്രീഷ്മ താപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്തഹര്‍ഷം
വര്‍ഷസന്ധ്യാ മൂകാര്‍ഷുവാരോ
അറിയാതെ ദിനരാത്രമേതോ
പാഴിലച്ചാര്‍ത്തു പോല്‍ വീണൊഴിഞ്ഞു
എന്റെയുള്ളില്‍ നിന്‍ കാല്‍ച്ചിലമ്പുണരും വരെ

മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ



ശ്രീക്കുട്ടന്‍

ആയുഷ്ക്കാലം - മൌനം സ്വരമായ്



1992 ല്‍ കമല്‍ സംവിധാനം ചെയ്ത് മുകേഷ്,ജയറാം,മാതു, സായ്കുമാര്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ആയുഷ്ക്കാലം. തന്റെ ഹൃദയം മറ്റൊരാളിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്നതും ആ ആളിന്റെ സഹായത്തോടെ തന്റെ മരണത്തിനുത്തരവാദിയായവനെ കണ്ടെത്തുന്നതുമൊക്കെ പ്രതിപാദ്യമാക്കിയ ഈ ചിത്രത്തിന്റെ രച രാജന്‍ കിരിയത്ത് വിനു കിരിയത്ത് മാരാണ് നിര്‍വ്വഹിച്ചത്. കൈതപ്രം രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണു സംഗീതം നല്‍കിയത്. ആയുഷ്ക്കാലത്തില്‍ നിന്നും ഒരു മനോഹരഗാനമിതാ നിങ്ങള്‍ക്കായി...






ചിത്രം - ആയുഷ്ക്കാലം
ഗാനരചന - കൈതപ്രം
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - യേശുദാസ്, ചിത്ര



മൌനം സ്വരമായ് ഈ പൊണ്‍ വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂ​രേ....

ജന്മം സഫലം ഈ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

അറിയാതെയെന്‍ തെളി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ​
നീരവരാവില്‍ ശ്രുതിചേര്‍ന്നുവെങ്കില്‍
മൃദുരവമായ് നിന്‍ ലയമഞ്ജരി..

ആ..ആ..ആ..ആ...

സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ജന്മം സഫലം ഈ ശ്രീരേഖയില്‍

ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വന്നു നീ..
അനഘ നിലാവില്‍ മുടി കോതി നില്‍ക്കെ
വാര്‍മതിയായ് നീ എന്നോമനേ

ആ..ആ..ആ..ആ...

ജന്മം സഫലം ഈ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍



ശ്രീക്കുട്ടന്‍