Monday, June 20, 2016

തെക്കു തെക്കുന്നൊരു - സസ്നേഹം സുമിത്ര

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ
തെക്കന്നം കായലിന്‍ പാട്ടുണ്ടേ കേള്‍ക്കുന്നേ
തൂത്തു തളിച്ചിട്ട മുറ്റത്തില്‍ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയില്‍

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ

പൊന്നിള വെയിലിന്‍ മഞ്ഞക്കോടിയുടുത്ത്
ചിങ്ങവയല്‍ വരമ്പത്ത് നില്ലെടീ കാറ്റേ
പച്ചനെല്ലിന്‍ കതിരിന്റെ ഉച്ചി രണ്ടായ് പകുത്തിട്ട്
കെട്ടിവച്ചതെനിക്കൊന്നു പറഞ്ഞു തന്നാല്‍
ചോക്കും വാകച്ചൊട്ടിലിരുന്നൊരു
പാട്ടിന്‍ ശീലു പകര്‍ന്നു തരാം

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ

മേടവിഷുക്കണിവച്ച കശുമാവിന്‍ കൊമ്പില്‍
ഊയലാടിയാടി നിന്ന തൈമണിക്കാറ്റേ
ഉച്ചവെയിലുരുക്കുന്ന മച്ചറയില്‍ കടന്നെന്റെ
സപ്രമഞ്ചക്കട്ടിലിന്റെ അരികില്‍ വായോ
നിന്നോടല്ലാതാരോടുള്ളിലെ
സങ്കടമെല്ലാം ഉരിയാടാന്‍

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ
തെക്കന്നം കായലിന്‍ പാട്ടുണ്ടേ കേള്‍ക്കുന്നേ
തൂത്തു തളിച്ചിട്ട മുറ്റത്തില്‍ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയില്‍



ശ്രീക്കുട്ടന്‍

No comments:

Post a Comment