ചിത്രം - കൈഎത്തും ദൂരത്ത്
ഗാനരചന - എസ് രമേശന് നായര്‍
സംഗീതം - ഔസേപ്പച്ചന്
പാടിയത് - വിജയ് യേശുദാസ്, സുജാത
വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും
വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ
വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ
\
ചിത്രം - അച്ഛനെയാണെനിക്കിഷ്ടം രചന -എസ്.രമേശന് നായര്‍ സംഗീതം -എം.ജി.രാധാകൃഷ്ണന് ആലാപനം -എം.ജി.ശ്രീകുമാര്‍,കെ.എസ്.ചിത്ര
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന് സമ്മതം ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം പാടാന്‍ നല്ലൊരീണം നീ പങ്കു വച്ചു തരുമോ ഓരോ പാതിരാവും നിന് കൂന്തല്‍ തൊട്ടു തൊഴുമോ രാമഴ മീട്ടും തംബുരുവില്‍ നിന് രാഗങ്ങള്‍ കേട്ടു ഞാന്‍ പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍ എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന് സമ്മതം സമ്മതം
കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം നിന് കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം ഓരോ ദേവലോകം നിന് കണ്ണെഴുത്തിലറിയാം കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്കിയോ മാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ ഒന്നായ് തീരുവാന്‍ നമുക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന് സമ്മതം ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
ചിത്രം - ബാംഗ്ലൂര്‍ ഡേയ്സ്
സംഗീതം - ഗോപി സുന്ദര്‍
ഗാനരചന - റഫീക്ക് അഹമ്മദ്
പാടിയത് - ഹരിചരന്‍
ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന് പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന് പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന് പഴുതിലുമൊഴുകി വരൂ
നീയാം ആത്മാവിന് സങ്കല്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്ക്കാതിരുന്നപ്പോളെന്നുള്ളില് നീ വന്നു
തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ പുതു മന്ദാരമായ് വിടരുനീ
പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..
ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നൂ
തെളിനീലവാനില്‍ ഏക താരമായ് സഖീ
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ
ഹോ....
ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന് പഴുതിലുമൊഴുകി വരൂ
അരികിലെ പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന് പൊന്‍ പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....