Tuesday, November 17, 2015

മണ്ണിലും വിണ്ണിലും - സ്വാമി അയ്യപ്പന്‍


ചിത്രം - സ്വാമി  അയ്യപ്പന്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്


ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു

മണ്ണിലും വിണ്ണിലും

ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ

മണ്ണിലും വിണ്ണിലും

കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ

മണ്ണിലും വിണ്ണിലും


ജീവിതവീഥിയിൽ വീഴുന്നോർക്കും
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു



ശ്രീക്കുട്ടന്‍

Monday, November 16, 2015

വസന്തരാവിൻ കിളിവാതിൽ - കയ്യെത്തും ദൂരത്ത്

ചിത്രം - കയ്യെത്തും ദൂരത്ത്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - വിജയ് യേശുദാസ്, സുജാത

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്
വിളക്കു വെയ്ക്കും താരകളോ
വിരിഞ്ഞ പൂവുകളോ
ഒരു നേരറിഞ്ഞു പറയാൻ
ഈ രാവു തന്നെ മതിയോ
മിഴി കൊണ്ടു നമ്മൾ തമ്മിൽ
മൊഴിയുന്ന വാക്കു മതിയോ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

താരിളം കിളി നീയായാൽ ഞാൻ
വർണ്ണമേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്

പാതിരാമലർ വിരിയുമ്പോൾ
എന്റെ മോഹമുണരും
കോവലൻ കിളി വെറുതേ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ
തുറന്നതാരാണ്



ശ്രീക്കുട്ടന്‍

Sunday, November 15, 2015

താമരക്കണ്ണനുറങ്ങേണം - വാത്സല്യം

ചിത്രം - വാത്സല്യം
ഗാനരചന- കൈതപ്രം
സംഗീതം- എസ് പി വെങ്കിടേഷ്
പാടിയത് - ചിത്ര

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

വീണുയർന്നു വളരണം
കണ്ണു രണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ
മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം
നല്ലവനാകേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം

നീ മറന്നു പോകിലും
ഏറേ ദൂരേയാകിലും
എന്റെ ഉള്ളിനുള്ളിൽ നീ
പിഞ്ചു പൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാൾ വാഴേണം

താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം
അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ
കയ്യീലെടുക്കേണം


ശ്രീക്കുട്ടന്‍

Saturday, November 14, 2015

ചിരിച്ചെന്‍റെ മനസ്സിലെ - അനുരാഗക്കൊട്ടാരം


ചിത്രം - അനുരാഗക്കൊട്ടാരം
ഗാനരചന - കൈതപ്രം
സംഗീതം - ഇളയരാജ
പാടിയത് - യേശുദാസ്, ചിത്ര


ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ

കാണുമ്പോള്‍ കോപമോ
കാണുമ്പോള്‍ കോപമോ കിളുന്തു കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോഹമോ
നിറഞ്ഞു തുളുമ്പും മണവാട്ടി
നീയൊരു വസന്തം മായിക സുഗന്ധം
നീയൊരു വസന്തം മായിക സുഗന്ധം
ദേവാംഗനേ
കനവില്‍ നിറഞ്ഞ പരാഗമേ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ

അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
അലഞൊറി വിരിഞ്ഞു
ലലലല ലലാ
ചിലമ്പൊലിയുണര്‍ന്നു
ലലലല ലലാ
അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു
നീയെന്നിലേ നിറഞ്ഞു കവിഞ്ഞു സരോവരം

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ


ശ്രീക്കുട്ടന്‍

Wednesday, November 11, 2015

രാഗദേവനും നാദകന്യയും - ചമയം

ചിത്രം - ചമയം
ഗാനരചന- കൈതപ്രം
സംഗീതം - ജോണ്‍സണ്‍
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര


രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി

രാഗദേവനും നാദകന്യയും

പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം
ചന്ദ്രലേഖ പോൽ

രാഗദേവനും നാദകന്യയും

കാണമറ മായുമ്പോൾ‍‍ താപസ്സനാം
മാമുനിയാ
ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയിൽ
പ്രേമലോലനെ
കണ്ടറിഞ്ഞു പോൽ നാദസുന്ദരി
ജന്മങ്ങൾ നീളുമോർമ്മയായ്
മധുരനിലാവിൽ

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി


ശ്രീക്കുട്ടന്‍

Tuesday, November 10, 2015

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന - രാക്കുയിലിൻ രാഗസദസ്സിൽ

ചിത്രം - രാക്കുയിലിൻ രാഗസദസ്സിൽ
സംഗീതം - എം ജി രാധാകൃഷ്ണൻ
ഗാനരചന - എസ് രമേശൻ നായർ
പാടിയത് - യേശുദാസ്

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണു ഭാര്യ
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ
ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ
ചന്ദനം ചാര്‍ത്തുന്നു ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ലു തീര്‍ക്കുന്ന
സ്വര്‍ണപ്രഭാമയി ഭാര്യ
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ



ശ്രീക്കുട്ടന്‍

Sunday, November 8, 2015

ജീവിതേശ്വരിക്കേകുവാനൊരു - ലേഡീസ് ഹോസ്റ്റല്‍

ചിത്രം - ലേഡീസ് ഹോസ്റ്റല്‍
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - എം എസ് ബാബുരാജ്
പാടിയത് - യേശുദാസ്


ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ
രാഗപൌര്‍ണ്ണമി മേഘപാളിയില്‍
ഗാനമെഴുതും രാവില്‍

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ

കണ്ണിനുകാണാന്‍ കഴിയാതുള്ളൊരു
കരളിലെ വര്‍ണ്ണത്താളുകളില്‍
സങ്കല്‍പ്പത്തിലെ തൂലികയാലേ
സ്വര്‍ഗ്ഗീയസ്മൃതിയാലേ
എഴുതീ ഞാനൊരു സ്വരമഞ്ജരി പോല്‍
എന്നഭിലാഷശതങ്ങള്‍
തോഴീ നീയറിയാതെ

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതീ

എന്നിലലിഞ്ഞുകഴിഞ്ഞൂ സഖീ നീ
വിണ്ണില്‍ മുകിലെന്ന പോലെ
അനുഭൂതികള്‍ തന്‍ തിരമാലകളായ്
അലിഞ്ഞൂ നിന്‍ ചിരിയെന്നില്‍
വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
ഇനിയീ അനുരാഗ കലിക
തോഴീ നാമറിയാതെ


ശ്രീക്കുട്ടന്‍