Tuesday, May 23, 2017

നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി - ഉസ്താദ്

ചിത്രം - ഉസ്താദ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
പാടിയത് - എം ജി ശ്രീകുമാര്‍, സുജാത

നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി
നവരാത്രി പുള്ളോര്‍ക്കുടമുള്ളില്‍ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയുന്നൊരു പെണ്ണായോ
കണ്ണാടിചില്ലല തോല്‍ക്കും
ഇളനീരിന്‍ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ
ഞാന്‍ മാറോളം മുങ്ങിനിവര്‍ന്നോട്ടേ

നാടോടി പൂന്തിങ്കള്‍

പാരിജാതം പൂത്തിറങ്ങും പാതിരാതീരത്തെന്മുന്നില്‍
വെള്ളിയാമ്പല്‍ തിരികൊളുത്തും
തിങ്കലായ് നില്‍പ്പൂ നീ മാത്രം
ആദ്യമായെന്‍ കവിളിലേതോ കൂവള
പൂക്കള്‍‍ കണ്ടോ നീ
രാഗതാരം നോക്കി സ്നേഹമായ് തൊട്ടൂ നിന്‍ കൈകള്‍
നീ മൂളും പാട്ടില്‍ മുങ്ങീ
നീ നീട്ടും മുത്തം വാങ്ങീ
ആരും കാണാതുള്ളിന്നുള്ളില്‍
താളം തുള്ളും ഈറന്‍ സ്വപ്നങ്ങള്‍

നാടോടി പൂന്തിങ്കള്‍

നാട്ടുമാവിന്‍ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റുകാണാക്കുരുവി പാടീ മംഗളം നാളേ മാംഗല്യം
താമര‍പ്പൂന്തുമ്പിപോലെ ചന്ദനക്കുളിരില്‍ നീരാടാന്‍
പെണ്‍കിടാവേ നീ വരുമ്പോള്‍
നെഞ്ചിലെ താലപ്പൊലിമേളം
അരയന്നത്തൂവലതണിയാം
അണിമഞ്ഞിന്‍ തുള്ളികള്‍ വേണോ
നാണം മൂടും കണ്ണൊന്നെഴുതതാന്‍ ആരും കാണാ
കാര്‍മുകിലുന്‍ മഷി വേണം
എള്ളോളം നുള്ളിയെടുത്തോട്ടേ
ഞാന്‍ മാറോളം മുങ്ങിനിവര്‍ന്നോട്ടേ

നാടോടി പൂന്തിങ്കള്‍


ശ്രീക്കുട്ടന്‍

Wednesday, June 22, 2016

തൂമഞ്ഞോ പരാഗം പോൽ - തക്ഷശില

ചിത്രം - തക്ഷശില
ഗാനരചന - കെ ജയകുമാര്‍
പാടിയത് - എം ജി ശ്രീകുമാര്‍
സംഗീതം - എം ജി രാധാകൃഷ്ണന്‍


തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ

തൂമഞ്ഞോ പരാഗം പോൽ

മേഘങ്ങൾ മായുമ്പോൾ
ഹേമഗിരിമുടി തെളിയുമ്പോൾ
ശിശിരനിമീലിത മിഴികളിലൊരു
മുകുളം താനേ വിരിയുന്നു

തൂമഞ്ഞോ പരാഗം പോൽ

തീരങ്ങൾ കുളിരുമ്പോൾ
ശ്യാമലതികകൾ പടരുമ്പോൾ
ഹിമവാഹിനികളിൽ ഇനി മുതലൊരു
പുതു മധുരം താനേ നിറയുന്നു

തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾശ്രീക്കുട്ടന്‍

Tuesday, June 21, 2016

പഞ്ചവർണ്ണക്കിളിവാലൻ - കണ്ണപ്പനുണ്ണി

പഞ്ചവർണ്ണക്കിളിവാലൻ
തളിർവെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവൻ
വില്ലെടുത്തു തൊടുത്തപ്പോൾ
മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നു

പഞ്ചവർണ്ണക്കിളിവാലൻ

കണ്ടിരിക്കെ കണ്ടിരിക്കെ നിന്മുഖം നാണത്താൽ
തണ്ടൊടിഞ്ഞ താമര പോൽ കുഴഞ്ഞല്ലോ
ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ
കാറ്റുവന്നു വലിച്ചപ്പോൾ നാണിച്ചൂ

പഞ്ചവർണ്ണക്കിളിവാലൻ

ഇന്നുരാത്രിപുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ
ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കിൽ
പുലർകാലപൂങ്കോഴി പാതിരാക്കുയിലായെങ്കിൽ
ഉലകാകെ ഉണരാതെയിരുന്നെങ്കിൽ

പഞ്ചവർണ്ണക്കിളിവാലൻ
തളിർവെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവൻ
വില്ലെടുത്തു തൊടുത്തപ്പോൾ
മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നുശ്രീക്കുട്ടന്‍

Monday, June 20, 2016

തെക്കു തെക്കുന്നൊരു - സസ്നേഹം സുമിത്ര

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ
തെക്കന്നം കായലിന്‍ പാട്ടുണ്ടേ കേള്‍ക്കുന്നേ
തൂത്തു തളിച്ചിട്ട മുറ്റത്തില്‍ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയില്‍

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ

പൊന്നിള വെയിലിന്‍ മഞ്ഞക്കോടിയുടുത്ത്
ചിങ്ങവയല്‍ വരമ്പത്ത് നില്ലെടീ കാറ്റേ
പച്ചനെല്ലിന്‍ കതിരിന്റെ ഉച്ചി രണ്ടായ് പകുത്തിട്ട്
കെട്ടിവച്ചതെനിക്കൊന്നു പറഞ്ഞു തന്നാല്‍
ചോക്കും വാകച്ചൊട്ടിലിരുന്നൊരു
പാട്ടിന്‍ ശീലു പകര്‍ന്നു തരാം

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ

മേടവിഷുക്കണിവച്ച കശുമാവിന്‍ കൊമ്പില്‍
ഊയലാടിയാടി നിന്ന തൈമണിക്കാറ്റേ
ഉച്ചവെയിലുരുക്കുന്ന മച്ചറയില്‍ കടന്നെന്റെ
സപ്രമഞ്ചക്കട്ടിലിന്റെ അരികില്‍ വായോ
നിന്നോടല്ലാതാരോടുള്ളിലെ
സങ്കടമെല്ലാം ഉരിയാടാന്‍

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശുന്നേ
തെക്കന്നം കായലിന്‍ പാട്ടുണ്ടേ കേള്‍ക്കുന്നേ
തൂത്തു തളിച്ചിട്ട മുറ്റത്തില്‍ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയില്‍ശ്രീക്കുട്ടന്‍

Monday, June 6, 2016

മിഴിയില്‍ എന്തേ മിന്നീ - ശുഭയാത്ര

ചിത്രം - ശുഭയാത്ര
സംഗീതം ജോണ്‍സണ്‍
ഗാനരചന - പി കെ ഗോപി
പാടിയത് - വേണുഗോപാല്‍,ചിത്ര


മിഴിയില്‍ എന്തേ മിന്നീ
കന്നിമോഹ തുഷാരം
മൊഴികളെന്തേ കൊഞ്ചി
വിണ്ണിലാവിന്‍ ഗീതം
മണിയറ തെന്നലേ
മനസ്സു നീ കണ്ടുവോ

മിഴിയില്‍ എന്തേ മിന്നീ

കാലം മന്ദഹാസം തൂകി
നമ്മെ എതിരേല്‍ക്കവേ
താരം കണ്ണു ചിമ്മി വന്നു നിന്നൂ
കിളിവാതിലില്‍
ഹൃദയചാരുതയില്‍ ഏതോ
സുഖതരംഗലയം
നെടുവീര്‍പ്പില്‍ വീണലിയും
പൂ പുളകം വിരിയും യാമം

മിഴിയില്‍ എന്തേ മിന്നീ

മൌനം പീലി നീര്‍ത്തി
വന്നതോരോ മഴവില്ലുകള്‍
മാറില്‍ സപ്തരാഗം
മീട്ടുമോരോ മണിവീണകള്‍
പ്രണയമലരുകളില്‍ ഏതോ
ശലഭമിഥുനങ്ങള്‍
ഇതളോരോന്നും തഴുകും
തേന്‍ നുകരും സുരഭിയാമം

മിഴിയില്‍ എന്തേ മിന്നീ
കന്നിമോഹ തുഷാരംശ്രീക്കുട്ടന്‍

Wednesday, March 16, 2016

മനസ്സ് ഒരു മാന്ത്രികക്കൂട് - കളിവീട്


ചിത്രം -കളിവീട്
ഗാനരചന - എസ് രമേശന്‍ നായര്‍
സംഗീതം - മോഹന്‍ സിതാര
പാടിയത് - യേശുദാസ്

മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾ തൻ കളിവീട്
ഒരു നിമിഷം പല മോഹം
അതിൽ വിരിയും ചിരിയോടെ
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും

മനസ്സ് ഒരു മാന്ത്രികക്കൂട്

ഓരോ തിര പടരുമ്പോൾ
തീരം കുളിരണിയുന്നു
താനേ അതു മറയുമ്പോൾ
മാറിൽ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ
മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ
വഴി നീളേ ഈ പാഴ്മരങ്ങൾ
വിജനം ഈ വീഥി

മനസ്സ് ഒരു മാന്ത്രികക്കൂട്

ഉള്ളിൽ മഴ തിരയുമ്പോൾ
മുള്ളിൽ വിരൽ മുറിയുന്നു
മൂകം കഥ തുടരുമ്പോൾ
ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലിൽ പതിരില്ലേ
വിളക്കിന്റെ ചോട്ടിൽ നിഴലില്ലേ
അകലുന്നോ
അകലുന്നോ ആ ദാഹമേഘം
തുടരും ഈ ഗാനം

മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾ തൻ കളിവീട്ശ്രീക്കുട്ടന്‍

Saturday, March 12, 2016

ശാരോണിൽ വിരിയും - കൂടിക്കാഴ്ച

ചിത്രം - കൂടിക്കാഴ്ച
ഗാനരചന - ബിച്ചു ത്രുമല്‍
സംഗീതം - എസ് പി വെങ്കിടേഷ്
പാടിയത് - എം ജി ശ്രീകുമാര്‍, ചിത്ര

ശാരോണിൽ വിരിയും ശോശന്ന പൂവേ
ശാലീനയല്ലോ നീ
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും
തേൻ തുമ്പിയെന്നും ഞാൻ
മനസ്സിന്റെ അകത്തളത്തൊരു വട്ടം
ഉണരുവാൻ എനിക്കു നീ ഇടം തരുമോ
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന
പരിമളമൊരു നുള്ളു കടം തരുമോ

ശാരോണിൽ വിരിയും

കന്നിച്ചെമ്മുന്തിരി വള്ളി
നിൻ മെയ്യിൽ കിന്നരി തുള്ളി
ആവേശം പൂപ്പന്തലായ്
നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ
വീഞ്ഞൂറും പനിനീർ മാതളം
പനിമലരിൻ തളിരിതളിൽ
കൊതി നുണയും തുമ്പീ
നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം

ശാരോണിൽ വിരിയും

മാർബിൾ വെൺ കല്ലു കടഞ്ഞ്
മാമ്പൂവിൻ മേനി നനഞ്ഞു
സീയോനിൻ മഞ്ഞിൻ തുള്ളി
ഓശാന പാടാം കുർബാന കൊള്ളാം
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ
സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ
നാം കണികളായ് കുളിരണിയാം ജന്മം ജന്മം

ശാരോണിൽ വിരിയും ശോശന്ന പൂവേ
ശാലീനയല്ലോ നീ


ശ്രീക്കുട്ടന്‍