Wednesday, November 20, 2013

കന്മദം - മൂവന്തിത്താഴ്വരയില്‍

തന്റേടിയായ ഭാനു എന്ന കൊല്ലത്തിയുടേയും വിശ്വനാഥന്‍ എന്ന ചെറുപ്പക്കാരന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു കന്മദം. ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിര്‍വഹിച്ചത് രവീന്ദ്രനുമാണ്.

ചിത്രം - കന്മദം
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

ഇരുളിടും ഏകാന്തരാവില്‍ തിരിയിടും വാര്‍തിങ്കളാകാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാകാം
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍ താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍
കാണാപ്പൂ മുത്തെല്ലാമെന്നുള്ളില്‍ കോര്‍ക്കാം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

കവിളിലെ കാണാ നിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം
മിഴിയുടെ ശോകാര്‍ദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ
മന്ദാരകൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്റെ കുന്നിക്കുരുത്തോല പന്തല്‍ മെനഞ്ഞിട്ട്
മംഗല്യതാലിയും ചാര്‍ത്താം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....

ശ്രീക്കുട്ടന്‍

No comments:

Post a Comment