Monday, November 4, 2013

ഷട്ടര്‍ - ഈ രാത്രിയില്‍ ഞാന്‍ എഴുതും






ചിത്രം - ഷട്ടര്‍
ഗാനരചന- ഷഹബാസ് അമന്‍
സംഗീതം - ഷഹബാസ് അമന്‍
പാടിയത്- ഷഹബാസ് അമന്‍


ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..

ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത

അലഞ്ഞു ഞാന്‍ അലഞ്ഞു
അവളെ കരളില്‍ തിരഞ്ഞു
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലില്‍ മറഞ്ഞു
അതിരിടാ മാനത്തിന്‍ ചോട്ടില്‍
അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം
അതിനാല്‍ വിധിച്ചതുമാവാം
ഈ നിശീഥം..ഈ നിശീഥം..

ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു
എന്തപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
അതില്‍ മൂകമായതാവാം
ഈ നിശീഥം..ഈ നിശീഥം..

വസന്തം വാകയില്‍ പൊതിയുന്ന പോലെ
ഞാനവളെ പുണരാന്‍ കൊതിച്ചു
ചെറുതല്ലയോ പ്രേമ ഭാവനാലോകം
അനന്തമീ  മറവി തന്‍ കാലം
അപാരശോകതീരം
ഈ നിശീഥം..ഈ നിശീഥം..

ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..



ശ്രീക്കുട്ടന്‍


3 comments:

  1. നല്ല ചിത്രമായിരുന്നു ഷട്ടര്‍. ഈ ഗാനവും കുഴപ്പമില്ല

    ReplyDelete
  2. രവി
    ഇതു ചിലിയന്‍ കവി ആയ പാബ്ലോ നേരുടയുടെ കവിതയുടെ പരിഭാഷയാണ്.ഷഹബാസ് അമ്മന്‍ പരിഭാഷ പെടുതിയതയിരികാം.
    ഈ കവിതകക്ക്‌ ചുള്ളികാട്‌ നല്‍കിയ പരിഭാഷയും കാണുക.
    എങ്കിലും,ശഹബസ്സിന്റെ പരിഭാഷയാണ് എനിക്ക് കുറച്ചുകൂടി നന്നയതെന്നു തോന്നുന്നു.നന്ദി




    ReplyDelete
  3. നല്ല വരികൾ പോസ്റ്റിനും ശില്പികല്ക്കും ആശംസകൾ

    ReplyDelete