Tuesday, January 26, 2021

ജീവാംശമായ് താനേ നീയെന്നിൽ - തീവണ്ടി

ചിത്രം - തീവണ്ടി ഗാനരചന-ഹരിനാരായണന്‍ സംഗീതം-കൈലാസ് മേനോന്‍ പാടിയത്-ശ്രേയ ഘോഷൽ, ഹരിശങ്കർ പി എസ് ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ കാല്പാടുതേടി അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻ പീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴക ഈ അനുരാഗം മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ ഇഴചേർത്തു വെച്ചിടാം വിലോലമായ് ഓരോ രാവും പകലുകളായിതാ ഓരോ നോവും മധുരിതമായിതാ നിറമേഴിൻ ചിരിയോടെ ഒളി മായാ മഴവില്ലായ് ഇനിയെൻ വാനിൽ തിളങ്ങി നീയേ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേവന്നൂ ജനൽപ്പടി മേലേ ചുമരുകളാകെ വിരലാൽ നിന്നെ എഴുതി ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടി ഓരോ വാക്കിൽ ഒരു നദിയായി നീ ഓരോ നോക്കിൽ ഒരു നിലവായി നീ തിര പാടും കടലാകും തളിരോമൽ മിഴിയാഴം തിരയുന്നൂ എൻ മനസ്സു മെല്ലെ ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ കാല്പാടുതേടി അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻ പീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം
ശ്രീ

Monday, March 23, 2020

കടലറിയില്ല കരയറിയില്ല - കണ്ണൂര്‍



ചിത്രം : കണ്ണൂര്‍
ഗാനരചന : കൈതപ്രം
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്, കെ എസ് ചിത്ര









കടലറിയില്ല കരയറിയില്ല
കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായ് കൂടെ പോരാം ഞാന്‍


കടലറിയില്ല..

ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം
ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂവുനീ
പൊടിമൂടിയ വിലയേറിയ മുത്തുനീ
പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും
തേങ്ങും രാവും മാത്രം......
കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ
ഉം... ഉം... ഉം... ഉം... ഉം...

കടലറിയില്ല..


കനല്‍മാറിയ ജ്വാലാമുഖമീമനം
ഞാന്‍തേടിയ സൂര്യോദയമീമുഖം
കളനൂപുരമിളകുന്നൊരു കനവുനീ
വിധിയേകിയ കനിവേറിയ പൊരുളുനീ
പകരമായ് നല്‍കുവാന്‍ ഒരുതീരാ-
മോഹംപേറും നെഞ്ചംമാത്രം
എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
ഉം... ഉം... ഉം... ഉം... ഉം...

കടലറിയില്ല..



ശ്രീ

നീ കാണുമോ തേങ്ങുമെന്‍ - ഇരട്ടക്കുട്ടികളുടെ അച്ഛന്‍


ചിത്രം : ഇരട്ടക്കുട്ടികളുടെ അച്ഛന്‍
ഗാനരചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : കെ എസ് ചിത്ര








നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെയെന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു

നീ കാണുമോ..

എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ്
മൂകസന്ധ്യയില്‍ അന്യയായ് മാറി ഞാന്‍
കൂടണഞ്ഞു കതിരുകാണാക്കിളി
എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍

നീ കാണുമോ..

പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാന്‍
വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍
ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ
പാഴ്‌മുളം തണ്ടിലെ നൊമ്പരങ്ങള്‍

നീ കാണുമോ..



ശ്രീ

അനുഭൂതി തഴുകീ അദ്യവര്‍ഷമേഘം - അനുഭൂതി


ചിത്രം : അനുഭൂതി
ഗാനരചന : എം ഡി രാമചന്ദ്രന്‍
സംഗീതം : ശ്യാം
പാടിയത് : എം ജി ശ്രീകുമാര്‍







അനുഭൂതി തഴുകി ആദ്യവർഷമേഘം
ആത്മാവിലെഴുതി ഭാവന
കവിതേ നിന്നുടയാട നെയ്തൂ താഴ്വരച്ചോല
മേലേ മഴമുകിൽമാല നീളേ കുളിരൊളിമാല

ആനുഭൂതി തഴുകി....

മഞ്ജീരമണിയും മഞ്ജുളലയമോടെ
മാലേയമണിയും മഞ്ജിമയോടെ
മകരന്ദമൊഴുകും മണിമഞ്ജുഷപോലെ
മതിലേഖമുകരും മാൻമിഴിപോലെ
ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ
നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ
ഏകാന്തതേയെൻ ഭാവമായ്
കനവുകളിൽ നിനവുകളിൽ കുളിരുകോരിനീ

ആനുഭൂതി തഴുകി....

സംഗീതമുണരും സ്വരമുരളികപോലെ
സായൂജ്യമണിയും സാധനപോലെ
സൗന്ദര്യലഹരി സൗപർണ്ണികപോലെ
സാഫല്യമേകും സുഷമകൾപോലെ
മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ
വരവർണ്ണിനീ നീയെന്നും ആ..ആ.ആ
ശാലീനതേയെൻ ജീവനിൽ
ഇരവുകളിൽ പകലുകളിൽ തളിരുചൂടിനീ

ആനുഭൂതി തഴുകി....



ശ്രീ

Tuesday, May 23, 2017

നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി - ഉസ്താദ്

ചിത്രം - ഉസ്താദ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
പാടിയത് - എം ജി ശ്രീകുമാര്‍, സുജാത

നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി
നവരാത്രി പുള്ളോര്‍ക്കുടമുള്ളില്‍ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയുന്നൊരു നാടന്‍പെണ്ണായോ
കണ്ണാടിചില്ലല തോല്‍ക്കും
ഇളനീരിന്‍ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ
ഞാന്‍ മാറോളം മുങ്ങിനിവര്‍ന്നോട്ടേ

നാടോടി പൂന്തിങ്കള്‍

പാരിജാതം പൂത്തിറങ്ങും പാതിരാതീരത്തെന്മുന്നില്‍
വെള്ളിയാമ്പല്‍ തിരികൊളുത്തും
തിങ്കലായ് നില്‍പ്പൂ നീ മാത്രം
ആദ്യമായെന്‍ കവിളിലേതോ കൂവള
പൂക്കള്‍‍ കണ്ടോ നീ
രാഗതാരം നോക്കി സ്നേഹമായ് തൊട്ടൂ നിന്‍ കൈകള്‍
നീ മൂളും പാട്ടില്‍ മുങ്ങീ
നീ നീട്ടും മുത്തം വാങ്ങീ
ആരും കാണാതുള്ളിന്നുള്ളില്‍
താളം തുള്ളും ഈറന്‍ സ്വപ്നങ്ങള്‍

നാടോടി പൂന്തിങ്കള്‍

നാട്ടുമാവിന്‍ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റുകാണാക്കുരുവി പാടീ മംഗളം നാളേ മാംഗല്യം
താമര‍പ്പൂന്തുമ്പിപോലെ ചന്ദനക്കുളിരില്‍ നീരാടാന്‍
പെണ്‍കിടാവേ നീ വരുമ്പോള്‍
നെഞ്ചിലെ താലപ്പൊലിമേളം
അരയന്നത്തൂവലതണിയാം
അണിമഞ്ഞിന്‍ തുള്ളികള്‍ വേണോ
നാണം മൂടും കണ്ണൊന്നെഴുതതാന്‍ ആരും കാണാ
കാര്‍മുകിലുന്‍ മഷി വേണം
എള്ളോളം നുള്ളിയെടുത്തോട്ടേ
ഞാന്‍ മാറോളം മുങ്ങിനിവര്‍ന്നോട്ടേ

നാടോടി പൂന്തിങ്കള്‍


ശ്രീക്കുട്ടന്‍

Wednesday, June 22, 2016

തൂമഞ്ഞോ പരാഗം പോൽ - തക്ഷശില

ചിത്രം - തക്ഷശില
ഗാനരചന - കെ ജയകുമാര്‍
പാടിയത് - എം ജി ശ്രീകുമാര്‍
സംഗീതം - എം ജി രാധാകൃഷ്ണന്‍


തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ

തൂമഞ്ഞോ പരാഗം പോൽ

മേഘങ്ങൾ മായുമ്പോൾ
ഹേമഗിരിമുടി തെളിയുമ്പോൾ
ശിശിരനിമീലിത മിഴികളിലൊരു
മുകുളം താനേ വിരിയുന്നു

തൂമഞ്ഞോ പരാഗം പോൽ

തീരങ്ങൾ കുളിരുമ്പോൾ
ശ്യാമലതികകൾ പടരുമ്പോൾ
ഹിമവാഹിനികളിൽ ഇനി മുതലൊരു
പുതു മധുരം താനേ നിറയുന്നു

തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ



ശ്രീക്കുട്ടന്‍

Tuesday, June 21, 2016

പഞ്ചവർണ്ണക്കിളിവാലൻ - കണ്ണപ്പനുണ്ണി

പഞ്ചവർണ്ണക്കിളിവാലൻ
തളിർവെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവൻ
വില്ലെടുത്തു തൊടുത്തപ്പോൾ
മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നു

പഞ്ചവർണ്ണക്കിളിവാലൻ

കണ്ടിരിക്കെ കണ്ടിരിക്കെ നിന്മുഖം നാണത്താൽ
തണ്ടൊടിഞ്ഞ താമര പോൽ കുഴഞ്ഞല്ലോ
ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ
കാറ്റുവന്നു വലിച്ചപ്പോൾ നാണിച്ചൂ

പഞ്ചവർണ്ണക്കിളിവാലൻ

ഇന്നുരാത്രിപുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ
ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കിൽ
പുലർകാലപൂങ്കോഴി പാതിരാക്കുയിലായെങ്കിൽ
ഉലകാകെ ഉണരാതെയിരുന്നെങ്കിൽ

പഞ്ചവർണ്ണക്കിളിവാലൻ
തളിർവെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ
കള്ളനാകും കാമദേവൻ
വില്ലെടുത്തു തൊടുത്തപ്പോൾ
മുല്ല മലരമ്പുകൊണ്ടു ചുണ്ടു ചുവന്നു



ശ്രീക്കുട്ടന്‍