1992 ല്‍ കമല്‍ സംവിധാനം ചെയ്ത് മുകേഷ്,ജയറാം,മാതു, സായ്കുമാര്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ആയുഷ്ക്കാലം. തന്റെ ഹൃദയം മറ്റൊരാളിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്നതും ആ ആളിന്റെ സഹായത്തോടെ തന്റെ മരണത്തിനുത്തരവാദിയായവനെ കണ്ടെത്തുന്നതുമൊക്കെ പ്രതിപാദ്യമാക്കിയ ഈ ചിത്രത്തിന്റെ രച രാജന്‍ കിരിയത്ത് വിനു കിരിയത്ത് മാരാണ് നിര്‍വ്വഹിച്ചത്. കൈതപ്രം രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണു സംഗീതം നല്‍കിയത്. ആയുഷ്ക്കാലത്തില്‍ നിന്നും ഒരു മനോഹരഗാനമിതാ നിങ്ങള്‍ക്കായി...
ചിത്രം - ആയുഷ്ക്കാലം
ഗാനരചന - കൈതപ്രം
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - യേശുദാസ്, ചിത്ര
മൌനം സ്വരമായ് ഈ പൊണ്‍ വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരേ....
ജന്മം സഫലം ഈ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
അറിയാതെയെന്‍ തെളി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ
നീരവരാവില്‍ ശ്രുതിചേര്‍ന്നുവെങ്കില്‍
മൃദുരവമായ് നിന്‍ ലയമഞ്ജരി..
ആ..ആ..ആ..ആ...
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ജന്മം സഫലം ഈ ശ്രീരേഖയില്‍
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വന്നു നീ..
അനഘ നിലാവില്‍ മുടി കോതി നില്‍ക്കെ
വാര്‍മതിയായ് നീ എന്നോമനേ
ആ..ആ..ആ..ആ...
ജന്മം സഫലം ഈ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ശ്രീക്കുട്ടന്‍
:)
ReplyDelete