എം എസ് മണി സംവിധാനം ചെയ്ത് 1985 ല്‍ പുറത്തിറങ്ങിയ പച്ചവെളിച്ചം എന്ന സിനിമയില്‍ നിന്നും ഒരു ഗാനം
സിനിമ : പച്ചവെളിച്ചം
രചന : ചുനക്കര രാമങ്കുട്ടി
സംഗീതം : ശ്യാം
പാടിയത് : എസ് ജാനകി
സ്വരരാഗമായ് കിളിവാതിലില്‍
ഏകാന്തയായ് ഏഴിലം
പാല പൂത്ത രാവുതോറും
പ്രേമപൂജാ ഏകുവാന്‍
ദീപമായ് രൂപമായ് വന്നു ഞാന്‍...
സ്വരരാഗമായ്.....
പ്രണയ ഗാനം നിറഞ്ഞു എന്നില്‍ ജീവനായകാ ഓ..
നീലച്ചോല കാടുകളില്‍ ഏലക്കാടിന്‍ നാടുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍...
സ്വരരാഗമായ്...
ചിറകടിച്ചു വിരുന്നു വന്നൂ തേന്‍കിനാവുകള്‍ ഓ..
ദുര്‍ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷിപ്പനം കാവുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍...
സ്വരരാഗമായ്...
ശ്രീകുട്ടന്‍
No comments:
Post a Comment