ഭരതന്‍ സംവിധാനം ചെയ്ത് മുരളി, ഉര്‍വ്വശി, മനോജ് കെ ജയന്‍, കെ പി എ സി ലളിത എന്നിവര്‍ അഭിനയിച്ച് 1993 പുറത്തിറങ്ങിയ ചിത്രമാണു വെങ്കലം. ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് പി ഭാസ്ക്കരനും സംഗീതം നല്‍കിയത് രവീന്ദ്രന്‍ മാഷുമായിരുന്നു. വെങ്കലത്തില്‍ നിന്നും ഒരു മനോഹരഗാനമിതാ..
ചിത്രം - വെങ്കലം
ഗാനരചന - പി ഭാസ്ക്കരന്‍
സംഗീതം - രവീന്ദ്രന്‍
പാടിയത് - കെ ജെ യേശുദാസ്
ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി
അസ്തമന സൂര്യന്റെ പൊന്‍ തിടമ്പ്
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു
ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി
കഴിഞ്ഞതു മുഴുവനും കുഴിച്ചുമൂടാന്‍
വെറും കുഴിമാടപ്പറമ്പല്ല നരഹൃദയം (2)
ചിതയില്‍ കരിച്ചാലും ചിറകടിച്ചുയരുന്നു
ചിരകാല സുന്ദര മനുഷ്യബന്ധം
ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി
അകലം തോറും ദൂരം കുറയുന്നൂ തമ്മില്‍
അഴിക്കുന്തോറും കെട്ടു മുറുകുന്നു (2)
വിരഹവും വേര്‍പാടും കണ്ണീരും കണ്ണികളെ
ഉരുക്കുന്നു വിളക്കുന്നു ചേര്‍ക്കുന്നു..
ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി
അസ്തമന സൂര്യന്റെ പൊന്‍ തിടമ്പ്
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു
ശ്രീക്കുട്ടന്‍
No comments:
Post a Comment