Thursday, October 3, 2013

ധനം - ചീരപ്പൂവുകള്‍ക്കുമ്മ





സിബിമലയില്‍ സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ ചാര്‍മ്മിള മുരളി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ധനം. പികെ ഗോപിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നു സംഗീതം നല്‍കിയത്. എളുപ്പമാര്‍ഗ്ഗത്തില്‍ പണക്കാരനാകാന്‍ വേണ്ടി ചെയ്ത ഒരു കള്ളക്കടത്തിനെക്കുറിച്ചുള്ള ഒറ്റ് രണ്ടുറ്റസുഹൃത്തുക്കളുടെ ജീവിതം എങ്ങിനെ താറുമാറാക്കി എന്നതായിരുന്നു ഈ ചിത്രം പറഞ്ഞത്.



ചിത്രം - ധനം
ഗാനരചന - പി കെ ഗോപി
സംഗീതം - രവീന്ദ്രന്‍
പാടിയത് - ചിത്ര

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാ പൂവിന്റെ
കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ..

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരി ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

മേലേ വാര്യത്തേ പൂവാലി പയ്യ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരി
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരി പുല്ലു കടിക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാ പൂവിന്റെ
കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ..



ശ്രീക്കുട്ടന്‍

No comments:

Post a Comment