Sunday, September 29, 2013

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ - നെറ്റിയില്‍ പൂവുള്ള



ഫാസില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി സുഹാസിനി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് 1987 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് എം ബി ശ്രീനിവാസന്‍ ആണു സംഗീതം പകര്‍ന്നത്. യേശുദാസ് ചിത്ര തുടങ്ങിയവരായിരുന്നു ഗായകര്‍



ചിത്രം - മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എം ബി ശ്രീനിവാസന്‍
പാടിയത് - ചിത്ര


നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ...

ഏതു പൂ‍മേട്ടിലോ മേടയിലോ
നിന്റെ തേന്‍ കുടം വച്ചു മറന്നു
പാട്ടിന്റെ തേന്‍ കുടം വച്ചു മറന്നു

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

താമര പൂമൊട്ടുപോലെ
നിന്റെ ഓമല്‍കുരുന്നുടല്‍ കണ്ടു
ഗോമേദകത്തിന്‍ മണികള്‍ പോലെ
ആ മലര്‍ കണ്ണുകള്‍ കണ്ടു
പിന്നെയാ കണ്‍കളില്‍ കണ്ടു
നിന്റെ തേന്‍ കുടം പൊയ്പ്പോയ ദുഃഖം

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

തൂവല്‍ തിരികള്‍ വിടര്‍ത്തി
നിന്റെ പൂവല്‍ ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ
എന്റെ പാണിതലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ



ശ്രീക്കുട്ടന്‍


No comments:

Post a Comment