Tuesday, May 6, 2014

നാദം --- സിന്ദൂരരേഖ




ചിത്രം - സിന്ദൂര രേഖ
ഗാനരചന - കൈതപ്രം
സംഗീതം - ശരത്
പാടിയത് -യേശുദാസ്


ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം

നാദം...

നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം


എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ്‌ മറഞ്ഞേ പോയ്‌
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്‌
യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്‌
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ

തനം നം ധീരനാ... തനം നം ധീരനാ
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ



ശ്രീക്കുട്ടന്‍

Tuesday, March 18, 2014

ഓലഞ്ഞാലി കുരുവി- 1983




ചിത്രം - 1983
ഗാനരചന - സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍
സംഗീതം - ഗോപീ സുന്ദര്‍
ആലാപനം - ജയചന്ദ്രന്‍, വാണിജയറാം




ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരു നീ
കൂട്ടു കൂടി കിണുങ്ങി
മിഴിപീലി മെല്ലെ തഴുകി

ഓലഞ്ഞാലി കുരുവി..

നറുചിരി നാലുമണി പൂവുകള്‍ വിരിഞ്ഞുവോ
ചെറുമഷി തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമുത്തം നുണയും മഴയിന്‍ കനവിലോ
നനയും ഞാന്‍ ആദ്യമായ്...

ഓലഞ്ഞാലി കുരുവി...

വാ ചിറകുമായ്
ചെറുവെയില്‍ കിളികളായ് അലയുവാന്‍
പൂന്തേന്‍ മൊഴികളാല്‍
കുറുമണി കുയില്‍ പോല്‍ കുറുകുവാന്‍
കളിചിരിയുടെ വിരലാല്‍
തൊടുകുറിയിടും അഴകായ്
ചെറുകൊലുസിന്റെ
കിലുകിലുക്കത്തിന്‍ താളം
മനസ്സില്‍ നിറയും

ഓലഞ്ഞാലി കുരുവി....

ഈ പുലരിയില്‍ കറുകകള്‍
തളിരിടും വഴികളില്‍
നീനിന്‍ മിഴികളില്‍ ഇളവെയില്‍
തിരിയുമായ് വരികയോ
ജനലഴി വഴിപകരും
നനു നനെ ഒരു മധുരം
ഒരു കുടയുടെ തണലില്‍ അണയും നേരം
പൊഴിയും മഴയില്‍

ഓലഞ്ഞാലി കുരുവി..


ശ്രീക്കുട്ടന്‍

Sunday, December 29, 2013

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍ - രാക്കിളിപ്പാട്ട്


ചിത്രം - രാക്കിളിപ്പാട്ട്
ഗാനരചന- ഗിരീഷ് പുത്തഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
സംവിധാനം പ്രീയദര്‍ശന്‍

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം
ഗന്ധര്‍വ്വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍ത്തൂ ചന്ദനം

മേലെ മേലെ മഴമേഖപാളിയൊരു
മിന്നലോടെയുണരും
ദേവദാരു വനദേവതയ്ക്കു മണി
മോതിരങ്ങള്‍ പണിയും
തണ്ടുലഞ്ഞ കൈത്താരില്‍ ചന്ദ്രകാന്ത വളയേകും
മഞ്ജുരാഗവീണയില്‍ അഞ്ജനങ്ങള്‍ എഴുതിക്കും
പൂപ്പുലരിയില്‍ മഞ്ഞുമഴ മുത്തുമണി അണിയിക്കും
മെല്ലെ മെല്ലെ നിന്നെ
മുടിപ്പൂ ചാര്‍ത്തിടും തലോടാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം

സാന്ധ്യകന്യ ജലകേളിയാടി
വരസാഗരങ്ങള്‍ തിരയും
സൂര്യനാളമൊരു ശംഖുമാല
മണിമാറിലെന്നുമണിയും
പാട്ടിലേതോ പാല്‍ക്കുയിലിന്‍
പാട്ടുമൂളും മൊഴികേട്ടൂ
കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലമ്പിനൊളി കേട്ടു
നിന്‍ പ്രിയസഖി ശകുന്തള വളര്‍ത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ
മണിപ്പൂ ചാര്‍ത്തിടും ഒരുക്കാന്‍ പോന്നിടും

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം

സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഡനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങള്‍ കുടനീര്‍ത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വിന്‍ മലരുകള്‍ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടി
വസന്തം പോകയായ് മൃദംഗം മൂകമായ്

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടില്‍
തുടങ്ങീ ഉത്സവം നിലാവിന്‍ ഉത്സവം
ഗന്ധര്‍വ്വന്മാര്‍ ദൂതയക്കും ദേവഹംസങ്ങള്‍
കുടഞ്ഞൂ കുങ്കുമം കുളിര്‍ത്തൂ ചന്ദനം



ശ്രീക്കുട്ടന്‍

Wednesday, November 20, 2013

കന്മദം - മൂവന്തിത്താഴ്വരയില്‍




തന്റേടിയായ ഭാനു എന്ന കൊല്ലത്തിയുടേയും വിശ്വനാഥന്‍ എന്ന ചെറുപ്പക്കാരന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു കന്മദം. ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിര്‍വഹിച്ചത് രവീന്ദ്രനുമാണ്.

ചിത്രം - കന്മദം
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

ഇരുളിടും ഏകാന്തരാവില്‍ തിരിയിടും വാര്‍തിങ്കളാകാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാകാം
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍ താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍
കാണാപ്പൂ മുത്തെല്ലാമെന്നുള്ളില്‍ കോര്‍ക്കാം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

കവിളിലെ കാണാ നിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം
മിഴിയുടെ ശോകാര്‍ദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ
മന്ദാരകൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്റെ കുന്നിക്കുരുത്തോല പന്തല്‍ മെനഞ്ഞിട്ട്
മംഗല്യതാലിയും ചാര്‍ത്താം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....



ശ്രീക്കുട്ടന്‍


Monday, November 4, 2013

ഷട്ടര്‍ - ഈ രാത്രിയില്‍ ഞാന്‍ എഴുതും






ചിത്രം - ഷട്ടര്‍
ഗാനരചന- ഷഹബാസ് അമന്‍
സംഗീതം - ഷഹബാസ് അമന്‍
പാടിയത്- ഷഹബാസ് അമന്‍


ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..

ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത

അലഞ്ഞു ഞാന്‍ അലഞ്ഞു
അവളെ കരളില്‍ തിരഞ്ഞു
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലില്‍ മറഞ്ഞു
അതിരിടാ മാനത്തിന്‍ ചോട്ടില്‍
അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം
അതിനാല്‍ വിധിച്ചതുമാവാം
ഈ നിശീഥം..ഈ നിശീഥം..

ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു
എന്തപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
അതില്‍ മൂകമായതാവാം
ഈ നിശീഥം..ഈ നിശീഥം..

വസന്തം വാകയില്‍ പൊതിയുന്ന പോലെ
ഞാനവളെ പുണരാന്‍ കൊതിച്ചു
ചെറുതല്ലയോ പ്രേമ ഭാവനാലോകം
അനന്തമീ  മറവി തന്‍ കാലം
അപാരശോകതീരം
ഈ നിശീഥം..ഈ നിശീഥം..

ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..



ശ്രീക്കുട്ടന്‍


Sunday, October 6, 2013

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് - ഓര്‍മ്മയില്‍ ഒരു ശിശിരം



സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ ലാല്‍, കാര്‍ത്തിക ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലഭിനയിച്ച് 1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം ആയിരുന്നു.








ചിത്രം - ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്
ഗാനരചന - ബിച്ചു തിരുമല
സംഗീതം - ശ്യാം
പാടിയത് - ഉണ്ണിമേനോന്‍


ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം
ഇലവിരല്‍ തുമ്പുകള്‍
ഇളം മഞ്ഞുതിരും
തളിര്‍മരചില്ലകളില്‍
തഴുകിവരും തെന്നലിനും
കഥ പറയാനൊരു ശിശിരം

ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം

കുടമണി വിതറും പുലരികളില്‍
കൂടണയും സന്ധ്യകളില്‍
ഒരേ ചിറകില്‍ ഒരേ കനവില്‍
കുളിരും തളിരും ലഹരികളും
പങ്കിടുവാന്‍ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം

ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം

മതികലയെഴുതും കവിതകളില്‍
രാക്കുയിലിന്‍ ഗാഥകളില്‍
ഒരേ ശ്രുതിയായ് ഒരേ ലയമായ്
മിഴിയും മൊഴിയും യൌവ്വനവും
കതിരണിയാന്‍ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം

ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം
ഇലവിരല്‍ തുമ്പുകള്‍
ഇളം മഞ്ഞുതിരും
തളിര്‍മരചില്ലകളില്‍
തഴുകിവരും തെന്നലിനും
കഥ പറയാനൊരു ശിശിരം



ശ്രീക്കുട്ടന്‍

Thursday, October 3, 2013

ധനം - ചീരപ്പൂവുകള്‍ക്കുമ്മ





സിബിമലയില്‍ സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ ചാര്‍മ്മിള മുരളി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ധനം. പികെ ഗോപിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നു സംഗീതം നല്‍കിയത്. എളുപ്പമാര്‍ഗ്ഗത്തില്‍ പണക്കാരനാകാന്‍ വേണ്ടി ചെയ്ത ഒരു കള്ളക്കടത്തിനെക്കുറിച്ചുള്ള ഒറ്റ് രണ്ടുറ്റസുഹൃത്തുക്കളുടെ ജീവിതം എങ്ങിനെ താറുമാറാക്കി എന്നതായിരുന്നു ഈ ചിത്രം പറഞ്ഞത്.



ചിത്രം - ധനം
ഗാനരചന - പി കെ ഗോപി
സംഗീതം - രവീന്ദ്രന്‍
പാടിയത് - ചിത്ര

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാ പൂവിന്റെ
കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ..

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരി ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

മേലേ വാര്യത്തേ പൂവാലി പയ്യ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരി
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരി പുല്ലു കടിക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാ പൂവിന്റെ
കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ..



ശ്രീക്കുട്ടന്‍