Monday, September 9, 2013

ഇണ - വെള്ളിച്ചില്ലും വിതറി

ഐ. വി. ശശി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണ. മാസ്റ്റർ രഘു, ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഗാനരചന ബിച്ചു തിരുമലയും എ ടി ഉമ്മറും ആണു നിര്‍വഹിച്ചത്. ഇണയില്‍ നിന്നും ഒരതിമനോഹരഗാനം

ചിത്രം - ഇണ
പാടിയത് - യേശുദാസ്
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എ ടി ഉമ്മര്‍


വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും
ചെറുനുര ചിതറും കാട്ടരുവി
പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും

കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
വിടരുന്ന മിഴികള്‍ അണിയുന്ന പൂവുകള്‍
മനസ്സിന്റെ ഓരം ഒരു മലയടി വാരം
അതിലൊരു പുതിയ പുലരിയോ
അറിയാതെ... മനസ്സറിയാതെ

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും

അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അറിയാതെ പിടയും വിരലിന്റെ തുമ്പുകള്‍
അതിലോലലോലം അതു മധുമൃദുഭാവം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ... നിനക്കറിയാമോ

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും
ചെറുനുര ചിതറും കാട്ടരുവി
പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം




ശ്രീക്കുട്ടന്‍

No comments:

Post a Comment