Friday, September 13, 2013

പൊന്നാപുരം കോട്ട - നളചരിതത്തിലെ നായകനോ


കുഞ്ചാക്കോ സംവിധാനം ചെയ്ത് 1973 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പൊന്നാപൊരം കോട്ട. നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, തിക്കുറിശ്ശി,വിജയശ്രീ തുടങ്ങിയവര്‍ നടിച്ച ഈ ചിത്രത്തില്‍ അതിമനോഹരഗാനങ്ങള്‍ ധാരാളമുണ്ടായിരുന്നു. വയലാര ഗാനരചനയും ദേവരാജന്‍ മാസ്റ്റര്‍ സംഗീതവും നിര്‍വ്വഹിച്ച പൊന്നാപുരം കോട്ടയില്‍ നിന്നും ഒരുഗാനം






ചിത്രം - പൊന്നാപുരം കോട്ട
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല



നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ

ജാനകി പരിണയ പന്തലിലെ
സ്വര്‍ണ്ണചാപം മുറിച്ചൊരു ശ്രീരാമനോ
ചിത്രാംഗദന്‍ എന്ന ഗന്ധര്‍വ്വനോ
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ
വിരല്‍തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ....

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ

അങ്കണ പൂമുഖ കളരികളില്‍
പൂഴിയങ്കം പയറ്റിയ ചേകവനോ
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളി വീട്ടിലെ ഉദയനനോ
രണവീരനോ അവന്‍ യുവധീരനോ
എന്റെ രഹസ്യമോഹങ്ങളെ
കുളിര്‍ കൊണ്ട് മൂടിയ കാമുകനോ
കാമുകനോ....

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ




ശ്രീകുട്ടന്‍

1 comment:

  1. നളചരിതത്തിലെ നായകനോ
    നന്ദനവനത്തിലെ ഗായകനോ
    അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
    ആവനാഴി നിറയ്ക്കുന്ന കാമദേവനോ

    ReplyDelete