Sunday, February 24, 2013

വെങ്കലം - ശീവേലി മുടങ്ങി



ഭരതന്‍ സംവിധാനം ചെയ്ത് മുരളി, ഉര്‍വ്വശി, മനോജ് കെ ജയന്‍, കെ പി എ സി ലളിത എന്നിവര്‍ അഭിനയിച്ച് 1993 പുറത്തിറങ്ങിയ ചിത്രമാണു വെങ്കലം. ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് പി ഭാസ്ക്കരനും സംഗീതം നല്‍കിയത് രവീന്ദ്രന്‍ മാഷുമായിരുന്നു. വെങ്കലത്തില്‍ നിന്നും ഒരു മനോഹരഗാനമിതാ..





ചിത്രം - വെങ്കലം
ഗാനരചന - പി ഭാസ്ക്കരന്‍
സംഗീതം - രവീന്ദ്രന്‍
പാടിയത് - കെ ജെ യേശുദാസ്


ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി
അസ്തമന സൂര്യന്റെ പൊന്‍ തിടമ്പ്
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു

ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി

കഴിഞ്ഞതു മുഴുവനും കുഴിച്ചുമൂടാന്‍
വെറും കുഴിമാടപ്പറമ്പല്ല നരഹൃദയം (2)
ചിതയില്‍ കരിച്ചാലും ചിറകടിച്ചുയരുന്നു
ചിരകാല സുന്ദര മനുഷ്യബന്ധം

ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി


അകലം തോറും ദൂരം കുറയുന്നൂ തമ്മില്‍
അഴിക്കുന്തോറും കെട്ടു മുറുകുന്നു (2)
വിരഹവും വേര്‍പാടും കണ്ണീരും കണ്ണികളെ
ഉരുക്കുന്നു വിളക്കുന്നു ചേര്‍ക്കുന്നു..

ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളിയടങ്ങി പോര്‍വിളി തുടങ്ങി
അസ്തമന സൂര്യന്റെ പൊന്‍ തിടമ്പ്
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു


ശ്രീക്കുട്ടന്‍

Wednesday, February 20, 2013

മണിചിത്രത്താ​‍ഴ് - ഒരു മുറൈവന്തു പാര്‍ത്തായാ



ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിചിത്രത്താഴ്. മോഹന്‍ ലാല്‍,സുരേഷ്ഗോപി,ശോഭന തുടങ്ങിയ പ്രമുഖര്‍ അഭിനയിച്ച ഈ ചിത്രം മലയാളസിനിമയിലെ ഏഋറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണു. ഈ ചിത്രത്തിലെ അഭിനയത്തിനു ശോഭനയ്ക്ക് ഏറ്റവും മികച്ച നടിയ്ക്കുള്ള ഉര്‍വ്വശിപുരസ്ക്കാരം വരെ ലഭിക്കുകയുണ്ടായി. മറ്റു ഇന്ത്യന്‍ ഭാഷകളിലേയ്ക്ക്ം ഈ ചിത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടപ്പോള്‍ അവിടെയെല്ലാം വന്‍ വിജയമാവുകയുണ്ടായി. ബിച്ചുതിരുമല, മധുമുട്ടം, വൈരമുത്തു എന്നിവര്‍ ആണിതിലെ ഗാനങ്ങള്‍ രചിച്ചത്. സംഗീതം നല്‍കിയത് എം ജി രാധാകൃഷ്ണനും. മണിചിത്രത്താഴില്‍ നിന്നും ഒരു മനോഹരഗാനമിതാ നിങ്ങള്‍ക്കായി

ചിത്രം - മണിചിത്രത്താ​‍ഴ്
ഗാനരചന - വൈരമുത്തു
സംഗീതം - എം ജി രാധാകൃഷ്ണന്‍
പാടിയത് - ചിത്ര



ഒരു മുറൈ വന്തു പാര്‍ത്തായാ...
ഒരു മുറൈ വന്തു പാര്‍ത്തായാ
നീ..ഒരു മുറൈ വന്തു പാര്‍ത്തായാ
എന്‍ മനം നീയറിന്തായോ
തിരുമകള്‍ തുമ്പം തീര്‍ത്തായാ
അന്‍പുടന്‍ കയ്യണന്തായോ
ഉന്‍പേര്‍ നിതമിങ്കൈ അന്‍പേ അന്‍പേ നാഥാ
ഉന്‍പേര്‍ നിതമിങ്കൈ ഓതിയ മങ്കൈയെന്‍ട്രെ
ഉനതു മനം ഉണര്‍ന്തിരുന്തും
എനതുമനം ഉനൈതേടും...

ഒരു മുറൈ വന്തു പാര്‍ത്തായാ
നീ..ഒരു മുറൈ വന്തു പാര്‍ത്തായാ

ഉനതു ഉള്ളത്തില്‍ ഉദയനിലവിനവെ
ഉളവിടും പെണ്ണും കൂത്താട്
അരുവവെള്ളത്തില്‍ പുതിയ മലരിനവെ
മടല്‍ വിടും കണ്ണ്‍ കൂത്താട്
നീണ്ട നാള്‍കളായ് ഞാന്‍ കൊണ്ട താപം
കാതല്‍ നോയാക വിളങ്കിടവേ
കാലം കാലമായ് ഞാന്‍ സെയ്ത യാഗം
കോപത്തീയാകെ വളര്‍ന്തിടവേ
എഴുന്തേ ഇടൈവരും തടൈകളും ഉടൈന്തിടവേ
നേസം പാസം നീങ്കിടാമല്‍ ഉനക്കെന്ന
നീണ്ടകാലം നെഞ്ചമൊന്‍ട്രു തുടിക്കുകില്‍..

ഒരു മുറൈ വന്തു പാര്‍ത്തായാ
നീ..ഒരു മുറൈ വന്തു പാര്‍ത്തായാ

തോം...തോം..തോം...
ഒരു മുറൈ വന്തു പാര്‍ത്തായാ
തജം..തജം..തകജം...
എന്‍ മനം നീയറിന്തായോ
തോം തോം തോം മപസനിധപമ
സസാസ മമാമ ധധാധ സസാമ
തോം തോം തോം മപസനിധപമ
സസാസ മമാമ ധധാധ സസാമ
തത്തരികിട തക തോം തരികിട തക
ധിം തരികിടതക
ജനുതക തിത്തില്ലാനതകധിം
തരികിട ധിത്തില്ലാനതകധിം
തരികിട ജനുത തിമിത ജനുത തിമിത
തരികിട തോം തോം തോം
മപസനിധപമ സാ...നി..ധാ

അംഗനമാര്‍ മൌലീമണീ..
തിങ്കളാസ്യേ ചാരുശീലേ..
നാഗവല്ലീ മനോന്മണീ...
രാമനാഥന്‍ തേടും ബാലേ..
മാണിക്യ വാസക മൊഴികള്‍ നല്‍കീ ദേവീ
മാണിക്യ വാസക മൊഴികള്‍ നല്‍കീ ദേവീ
ഇളങ്കോവടികള്‍ തന്‍ ചിലമ്പു നല്‍കീ
താമിഴകമാകെയും ശൃംഗാരറാണി നിന്‍
പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായീ...




ശ്രീക്കുട്ടന്‍



Tuesday, February 19, 2013

ഡിസംബര്‍ - സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ



അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണു ഡിസംബര്‍. മഞ്ജുളന്‍, അപര്‍ണ്ണ,ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവും ചേര്‍ന്നാണു രചിച്ചത്. സംഗീതം നല്‍കിയത് ജാസി ഗിഫ്റ്റും. ഈ ചിത്രത്തില്‍ നിന്നും അതിമനോഹരമായ ഒരു ഗാനം യേശുദാസിന്റെ ശബ്ദത്തില്‍ നിങ്ങള്‍ക്കായിതാ..




ചിത്രം - ഡിസംബര്‍
രചന -  ഗിരീഷ് പുത്തഞ്ചേരി
സംഗീതം - ജാസി ഗിഫ്റ്റ്
പാടിയത് - യേശുദാസ്



സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ
വാത്സല്യ തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍
തീര്‍ക്കാനായ് നീ വന്നൂ
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും
ആശ്വാസം നീ മാത്രം.....

സ്നേഹതുമ്പീ ഞാനില്ലേ കൂടെ..

ഓണപ്പൂവും പൊന്‍ പീലിചിന്തും
ഓലഞ്ഞാലി പാട്ടുമില്ലാ
ഏന്നോടിഷ്ടം കൂടുമോമല്‍
തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും
നിന്നെക്കാണാന്‍ താഴെയെത്തും
നിന്നോടിഷ്ടം കൂടുവാനായ്
ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ലപ്പൂപ്പന്തലില്‍
അറിയാ മറയിലും വസന്തമായ്
നീ പാടൂ പൂത്തുമ്പീ..

സ്നേഹതുമ്പീ ഞാനില്ലേ കൂടെ..

ഓരോ പൂവും ഓരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടുനില്‍ക്കാം
ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോരോ ജന്മം
നീയെന്നുള്ളില്‍ ശ്യാമമോഹം
പാട്ടുമായ് കൂട്ടിരിക്കാം
ഒന്നു നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളായ് സുമങ്ങളായ്
ഞാന്‍ പാടാം പൂത്തുമ്പി...

സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ...



ശ്രീക്കുട്ടന്‍

Monday, February 18, 2013

ലങ്കാദഹനം - ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി


ശ്രീ ശശികുമാര്‍ സംവിധാനം ചെയ്ത് പ്രേം നസീര്‍, അടൂര്‍ഭാസി, രാഗിണി തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1971 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലങ്കാദഹനം. ഇതിലെ ഭാവസുന്ദരമായ ഗാനങ്ങള്‍ രചിച്ചത് ശ്രീകുമാരന്തമ്പിയും അവയ്ക്ക് സംഗീതമൊരുക്കിയത് എം.എസ് വിശ്വനാഥനുമായിരുന്നു. ലങ്കാദഹനത്തില്‍ നിന്നും അതിസുന്ദരമായൊരു ഗാനമിതാ യേശുദാസിന്റെ ശബ്ദത്തില്‍ നിങ്ങള്‍ക്കായി...

ചിത്രം - ലങ്കാദഹനം
ഗാനരചന- ശ്രീകുമാരന്‍ തമ്പി
സംഗീതം - എം എസ് വിശ്വനാഥന്‍
പാടിയത് - കെ ജെ യേശുദാസ്




ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ
കല്‍മതില്‍ ഗോപുര വാതില്‍ നടയില്‍
കരുണാമയനവന്‍ കാത്തുനിന്നൂ
കരുണാമയനവന്‍ കാത്തുനിന്നൂ

ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ

അലങ്കാര ദീപങ്ങള്‍ ആര്‍ത്തുചിരിച്ചു
അന്തഃപ്പുരമാകെ കോരിത്തരിച്ചൂ..
കോരിത്തരിച്ചൂ..
വിഭവങ്ങള്‍ ഒരുങ്ങീ വിദ്വാന്മാര്‍ ഒരുങ്ങി
വിലാസനൃത്തം തുടങ്ങീ..
വിലാസനൃത്തം തുടങ്ങീ.

ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ

ആടകള്‍ ചാര്‍ത്തിയ തന്‍ മണിവിഗ്രഹം
അവിടേയും സൂക്ഷിച്ചിരുന്നു
അവിടേയും സൂക്ഷിച്ചിരുന്നു
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി
മധിരാചഷകം തുളുമ്പീ..
മധിരാചഷകം തുളുമ്പീ

ഒരുപിടിചോറിനായ് യാജിച്ചുദൈവം
ചിരികള്‍ ഉയര്‍ന്നൂ സദസ്സില്‍..
ചിരികള്‍ ഉയര്‍ന്നൂ സദസ്സില്‍
ഒരു കാവല്‍ക്കാരന്‍ വാളോങ്ങീ നിന്നു
ചിരിച്ചു പിന്‍ വാങ്ങീ..
ഭഗവാന്‍....    ഭഗവാന്‍..........



ശ്രീക്കുട്ടന്‍

Friday, February 15, 2013

ജോണിവാക്കര്‍ - ശാന്തമീ രാത്രിയില്‍




മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടി,രഞ്ജിത, സോമന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. അടിച്ചുപൊളിച്ച് കോളേജ് ജീവിതമാസ്വദിക്കുന്ന അനുജന്റേയും കൂട്ടുകാരുടേയും ജീവിതം കണ്ട് കൊതികയറി കോളേജ് പഠനത്തിനെത്തുന്ന ജേഷ്ഠനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. കാമ്പസ്സുകളെ ദുഷിപ്പിക്കുന്ന ഡ്രഗ്സും,സംഘട്ടനവും,  വില്ലമ്മാരും പിന്നെ കളര്‍‍ഫുല്‍ പാട്ടുകളും ഒക്കെ ചേര്‍ന്ന ഈ ചിത്രം ഒരു സാമ്പത്തിക വിജയം കൂടിയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് ഈണം പകര്‍ന്ന ഒരു ഗാനം ഇതാ നിങ്ങള്‍ക്കായി..



ചിത്രം - ജോണി വാക്കര്‍
പാടിയത് - യേശുദാസ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - എസ് പി വെങ്കിടേഷ്



ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
കൊമ്പെട്..കുറുങ്കുഴല്‍ കൊട്
തപ്പെട്..തകില്‍പ്പുറം കൊട്..
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...

ആകാശക്കൂടാരകീഴില്‍ നിലാവിന്റെ
പാല്‍ക്കിണ്ണം നീട്ടുന്നതാരു
തീരാ തിരക്കയ്യില്‍ കാണാത്ത സ്വപ്നങ്ങള്‍
രത്നങ്ങളാക്കുന്നതാരു..(2)
കാതോരം പാടാന്‍ വാ
പാഴ്പ്പൂരം കാണാന്‍ വാ (2)

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...

നക്ഷത്ര പൊന്‍ നാണ്യചെപ്പില്‍ കിനാവിന്റെ
നീട്ടം നിറയ്ക്കുന്നതാരു
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരില്‍ മുത്തുന്നതാരു..(2)
കാതോരം പാടാന്‍ വാ
പാഴ്പ്പൂരം കാണാന്‍ വാ..(​‍2)

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...



ശ്രീക്കുട്ടന്‍

Wednesday, February 13, 2013

തിരക്കഥ - ഒടുവിലൊരു ശോണരേഖയായ്



താരപ്രഭയില്‍ വിരാജിച്ചുകൊണ്ടിരിക്കേ ഒരു നാള്‍ ഏതോ വഴികളില്‍ ദുരൂഹതയുമവശേഷിപ്പിച്ച് അപ്രത്യക്ഷമായ മാളവിക എന്ന സിനിമാനടിയുടേയും മാളവികയുടെ ഭര്‍ത്താവും മലയാളസിനിമയിലെ അതികായനുമായി വളര്‍ന്ന അജയചന്ദ്രനും തമ്മിലുണ്ടായിരുന്ന പ്രണയത്തിന്റെ യഥാര്‍ത്ഥ തലങ്ങളും അവരുടെ ജീവിതവും തേടുന്ന അക്ബര്‍ അഹമ്മദ് എന്ന യുവസംവിധായകന്റേയും കഥയായിരുന്നു 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രം പറഞ്ഞത്. യഥാക്രമം പ്രീയാമണിയും അനൂപ്മേനോനും പ്രിഥ്വിരാജും വേഷമവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്തായിരുന്നു. മലയാള സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ അനുഗ്രഹീത നടിയുമായിരുന്ന ശ്രീ വിദ്യയുടെ ജീവിതമാണു തിരക്കഥ എന്ന സിനിമയ്ക്കാധാരം എന്നു പറയപ്പെടുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശരത് ആണു സംഗീതം പകര്‍ന്നത്. ഈ ചിത്രത്തിലെ ഒരു മനോഹരഗാനം ഇതാ നിങ്ങള്‍ക്കായി..


ചിത്രം - തിരക്കഥ
ഗാനരചന - റഫീക്ക് അഹമ്മദ്
സംഗീതം - ശരത്
പാടിയത് - ചിത്ര


ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
പൊഴിയാതെ ശ്യാമതീരം
വിടരുമീ താരനാളം
പൊലിയാതെ..പൊലിയാതെ

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ....

പെയ്യാതെ പോയൊരാ
മഴമുകില്‍ തുണ്ടുകള്‍
ഇരുള്‍ നീല രാവു നീന്തി വന്നു
പൂവുകളായ്...
ഓ..ഓ..
ഒരു മലര്‍ക്കണിയുമായി
പുലരിതന്‍ തിരുമുഖം
ഇനിയും കാണാന്‍ വന്നുവോ..

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ....

ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രീയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്
ഓ...ഓ...
ആരുമയായ് ജനലഴി
പഴുതിലൂടണയുമോ
ഇനിയീ മടിയില്‍ ചായുമോ...

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
പൊഴിയാതെ ശ്യാമതീരം
വിടരുമീ താരനാളം
പൊലിയാതെ..പൊലിയാതെ



ശ്രീക്കുട്ടന്‍

മഴ - വാര്‍മുകിലേ വാനില്‍ നീ


ഭദ്രയ്ക്ക് അവളുടെ സംഗീതാധ്യാപകനായിരുന്ന ശാസ്ത്രികളോട് തോന്നിയ അനുരാഗവും പിന്നീട് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചന്ദ്രനെ വിവാഹം കഴിച്ചു നീറിയുരുകി ജീവിച്ചുതീര്‍ക്കേണ്ടിയും വന്നതാണ് മഴയുടെ കഥ. പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയുടെ സ്വതന്ത്ര ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രം. സംയുക്താവര്‍മ്മ ഭദ്രയായും ബിജുമേനോന്‍ ശാസ്ത്രികളായും ലാല്‍ ചന്ദ്രനായും വേഷമിട്ട ഈ ചിത്രം മനോഹരഗാനങ്ങളാല്‍ സമ്പുഷ്ടമായിരുന്നു.യൂസഫലി കേച്ചേരി രചിച്ച് രവീന്ദ്രന്‍ മാഷ് ഈണമിട്ട് മഴയിലെ ഒരതിമനോഹരഗാനം നിങ്ങള്‍ക്കായ്...



ചിത്രം - മഴ
രചന -യൂസഫലി കേച്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - ചിത്ര


വാര്‍മുകിലേ വാനില്‍ നീ വന്നുനിന്നാലോര്‍മ്മകളില്‍
ശ്യാമവര്‍ണ്ണന്‍
തളിരാടി നില്‍ക്കും കദനം നിറയേ
യമുനാനദിയായ് മിഴിനീര്‍ വനിയില്‍....(

വാര്‍മുകിലേ.......

പണ്ടു നിന്നെ കണ്ട നാളില്‍
പീലി നീര്‍ത്തീ മാനസം (2)
മന്ദഹാസം ചന്ദനമായി..മന്ദഹാസം ചന്ദനമായി
ഹൃദയരമണാ
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ താളങ്ങള്‍

വാര്‍മുകിലേ............

അന്നു നീയെന്‍ മുന്നില്‍ വന്നൂ​
പൂവണിഞ്ഞൂ ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമായി...തേന്‍ കിനാക്കള്‍ നന്ദനമായി...
നളിന നയനാ
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും...

വാര്‍മുകിലേ.......


ശ്രീക്കുട്ടന്‍

Tuesday, February 12, 2013

കരുമാടിക്കുട്ടന്‍ - സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച




വിനയന്‍ സംവിധാനം ചെയ്ത് 2001 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കരുമാടിക്കുട്ടന്‍. കലാഭവന്‍ മണി,നന്ദിനി, രാജന്‍ പി ദേവ് എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണീയത അതി സുന്ദരമായ ഗാനങ്ങളായിരുന്നു. നമ്മുടെ മലയാളനാടിന്റെ സൌന്ദര്യത്തെ ഇത്ര വശ്യസുന്ദരമായി പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഉള്ള ഗാനങ്ങള്‍ അപൂര്‍വ്വമാണു.  കരുമാടിക്കുട്ടനില്‍ നിന്നും മലയാളത്തനിമയും പ്രൌഡിയും വിളിച്ചോതുന്ന ആഡ്യത്വമുള്ളൊരു ഗാനമിതാ നിങ്ങള്‍ക്കായി..



സിനിമ  : കരുമാടിക്കുട്ടന്‍
രചന   : യൂസഫലി കേച്ചേരി
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയി-
ലുണര്‍ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേഖലയില്‍
അലയിടുന്നു കള നിസ്വനം
ഓ...നിസ്വനം കള നിസ്വനം..( സഹ്യസാനു...

ഹരിതഭംഗികളിയാടിടുന്ന
വയലേലകള്‍ക്ക് നീര്‍ക്കുടവുമായ്
നാട്ടിലാകെ നാടമാടിടുന്നിതാ
പാട്ടുകാരികള്‍ ചോലകള്‍
ഓ..ശ്യാമകേരകേദാരമേ..
ശ്യാമകേരകേദാരമേ
ശാന്തിനിലയമായ് നില്‍ക്ക നീ..
ശാന്തിനിലയമായ് നില്‍ക്ക നീ..(സഹ്യസാനു..

പീലിനീര്‍ത്തി നടമാടിടുന്നു
തൈത്തെങ്ങുകള്‍ കുളിര്‍ തെന്നലില്‍
കെളികൊട്ടിലുയരുന്നു കഥകളി
കേളി ദേശാന്തരങ്ങളില്‍
ഓ..സത്യധര്‍മ്മ കേദാരമേ..
സത്യധര്‍മ്മ കേദാരമേ
സ്നേഹസദനമായ് വെല്‍ക നീ..
സ്നേഹസദനമായ് വെല്‍ക നീ..(സഹ്യസാനു...





ശ്രീക്കുട്ടന്‍

Monday, February 11, 2013

ആലിബാബയും 41 കള്ളമ്മാരും - സുവര്‍ണ്ണരേഖാ നദിയില്‍





1975 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആലിബാബയും 41 കള്ളമ്മാരും. ആയിരത്തിയൊന്നു രാവുകള്‍ എന്ന വിഖ്യാതമായ അറബിക്കഥാസാഗരത്തില്‍ നിന്നുമുള്ള ഒരുകഥയുടെ സിനിമാ ആവിഷ്ക്കാരമായിരുന്നു ഈ ചിത്രം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ജി ദേവരാജന്‍ മാസ്റ്ററായിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തത് ശശികുമാര്‍ ആയിരുന്നു. നസീര്‍,ജയഭാരതി,ഉമ്മര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തില്‍ നിന്നുമുള്ള ഒരു മനോഹരഗാനം നിങ്ങള്‍ക്കായിതാ...






ചിത്രം - ആലിബാബയും 41 കള്ളമ്മാരും
രചന - വയലാര്‍
സംഗീതം - ജി ദേവരാജന്‍ മാസ്റ്റര്‍
പാടിയത് - പി മാധുരി



സുവര്‍ണ്ണരേഖാ നദിയില്‍ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി...(2)
അവളെക്കണ്ടുകൊതിച്ചൊരു സുല്‍ത്താന്‍
അരലക്ഷം പവന്‍ വില പറഞ്ഞു

സുവര്‍ണ്ണ രേഖാ.......

പൂമേനികണ്ടാല്‍ ഗോമേദകം
പുഞ്ചിരി കണ്ടാല്‍ പുഷ്യരാഗം
കണ്മിഴി രണ്ടും ഇന്ദ്രനീലം
കവിളില്‍ പൊതിഞ്ഞതു ചന്ദ്രകാന്തം

ആ..ആ..ആ​‍...ആ​‍...

സുവര്‍ണ്ണ രേഖാ.......

നീലമലയില്‍ വിളഞ്ഞു നില്‍ക്കും
നീര്‍മാതളത്തിന്‍ പഴങ്ങള്‍ പോലെ
മാറില്‍ തുള്ളും മധുഫലങ്ങള്‍
പരവശനാക്കീ പാദുഷയെ

ആ..ആ..ആ​‍...ആ​‍...

സുവര്‍ണ്ണ രേഖാ.......



ശ്രീക്കുട്ടന്‍

Sunday, February 10, 2013

പരിണയം- അഞ്ചു ശരങ്ങളും


എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരിണയം. മോഹിനി, വിനീത്, മനോജ് കെ ജയന്‍, തിലകന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച ഈ ചിത്രം നിരവധി സംസ്ഥാന ദേശീയബഹുമതികള്‍ നേടുകയുണ്ടായി. മുമ്പ് കാലത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ നിലവിലുണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന ചടങ്ങിനെ ആസ്പ്പദമാക്കിയാണു ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടത്. കേരളക്കരയില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച കുറിയേടത്ത് താത്രിക്കുട്ടി അന്തര്‍ജ്ജനത്തിന്റെ സ്മാര്‍ത്തവിചാരമായിരുന്നു പരിണയമെന്ന ചിത്രത്തിനാധാരം. മോഹിനിയും തിലകനുമൊക്കെ അസാധ്യമായി നടിച്ച ഈ ചിത്രത്തില്‍ ശ്രവണസുന്ദരമായി ഗാനങ്ങളാണുണ്ടായിരുന്നത്. യൂസഫലി കച്ചേരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ബോംബേ രവിയാണു. ഒരു സ്ത്രീയെ ഇതിനെക്കാല്‍ കൂടുതല്‍ എങ്ങിനാണു പുകഴ്ത്തുക....


അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ,
നിൻ പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി.... (അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു..(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ..(അഞ്ചുശരങ്ങളും...)



ചിത്രം: പരിണയം
രചന : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്






ശ്രീക്കുട്ടന്‍

Thursday, February 7, 2013

സെല്ലുലോയ്ഡ് -ഏനുണ്ടോടീ



മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ആളാണു ശ്രീ ജെ. സി ഡാനിയേല്‍. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രസംരഭമായ വിഗതകുമാരന്റെ സൃഷ്ടാവ്. വലരെയേറെ ത്യാഗങ്ങള്‍ സഹിച്ച്
ആ സിനിമ ജെ സി ഡാനിയേല്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ആ ചിത്രം പ്രേക്ഷകസമക്ഷമെത്താതെ ചരമമടഞ്ഞു. ഇന്നീ നവസിനിമാകാലത്ത് അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഒരു അസാധ്യസുന്ദരമായ ഗാനം നിങ്ങള്‍ക്കായി നല്‍കുകയാണു. മനസ്സില്‍ ഗതകാലസ്മരണകള്‍ നുരകുത്തിയൊഴുകുന്ന, പഴമയിലേയ്ക്കൊന്നു മടങ്ങുവാന്‍ മനം വെമ്പിപ്പോകുന്ന  ആരു കേട്ടാലും മതിമറന്നാസ്വദിച്ചുപോകുന്ന ഒരു ഗാനം.

അങ്ങകലെയായി അന്തരീക്ഷത്തില്‍ നിന്നും ഒരു പഴം പാട്ടിന്റെ ശീലുകള്‍ ഒഴുകി വരുന്നുണ്ടോ...

"ഏനുണ്ടോടീ......

സിനിമ - സെല്ലുലോയ്ഡ്
സംഗീതം - എം ജയചന്ദ്രന്‍
രചന- എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍


പുന്നാര പൂങ്കുയിലേ..

ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം
ഏനുണ്ടോടി മാരിവില്‍ചന്തം
ഏനുണ്ടോടി മാമഴചന്തം
കമ്മലിട്ടോ പൊട്ടുതൊട്ടോ
ഏനിതൊന്നും അറിഞ്ഞതില്ലേ
പുന്നാരപൂങ്കുയിലേ....

കാവളം കിളി കാതിലു ചൊല്ലണ്
കണ്ണിലിത്തിരി കന്മഷി വേണ്ടേന്നു
കുമ്പിളില്‍ പൂമണവുമായെത്തണ്
കാറ്റു മൂളണ് കരിവള വേണ്ടേന്ന്‍
എന്തിനാവോ ഏതിനാവോ
ഏനിതൊന്നുമേയറിഞ്ഞതില്ലേ
പഞ്ചാരപൂങ്കുയിലേ....

ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം

കൊച്ചരിമുല്ല തക്കം പറയണ്
കാര്‍മുടിച്ചുറ്റു പൂവൊന്ന്‍ കേട്ടാന്ന്‍
പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്
മേലു വാസന തൈലം പുരട്ടാന്ന്‍
എന്തിനാവോ ഏതിനാവോ
നീയേ മറിമായമെല്ലാമറിഞ്ഞിട്ടും
മിണ്ടാതെ നിക്കണല്ലേ...

ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം....








ശ്രീക്കുട്ടന്‍