ഭദ്രയ്ക്ക് അവളുടെ സംഗീതാധ്യാപകനായിരുന്ന ശാസ്ത്രികളോട് തോന്നിയ അനുരാഗവും പിന്നീട് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചന്ദ്രനെ വിവാഹം കഴിച്ചു നീറിയുരുകി ജീവിച്ചുതീര്‍ക്കേണ്ടിയും വന്നതാണ് മഴയുടെ കഥ. പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയുടെ സ്വതന്ത്ര ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രം. സംയുക്താവര്‍മ്മ ഭദ്രയായും ബിജുമേനോന്‍ ശാസ്ത്രികളായും ലാല്‍ ചന്ദ്രനായും വേഷമിട്ട ഈ ചിത്രം മനോഹരഗാനങ്ങളാല്‍ സമ്പുഷ്ടമായിരുന്നു.യൂസഫലി കേച്ചേരി രചിച്ച് രവീന്ദ്രന്‍ മാഷ് ഈണമിട്ട് മഴയിലെ ഒരതിമനോഹരഗാനം നിങ്ങള്‍ക്കായ്...
ചിത്രം - മഴ
രചന -യൂസഫലി കേച്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - ചിത്ര
വാര്‍മുകിലേ വാനില്‍ നീ വന്നുനിന്നാലോര്‍മ്മകളില്‍
ശ്യാമവര്‍ണ്ണന്‍
തളിരാടി നില്‍ക്കും കദനം നിറയേ
യമുനാനദിയായ് മിഴിനീര്‍ വനിയില്‍....(
വാര്‍മുകിലേ.......
പണ്ടു നിന്നെ കണ്ട നാളില്‍
പീലി നീര്‍ത്തീ മാനസം (2)
മന്ദഹാസം ചന്ദനമായി..മന്ദഹാസം ചന്ദനമായി
ഹൃദയരമണാ
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ താളങ്ങള്‍
വാര്‍മുകിലേ............
അന്നു നീയെന്‍ മുന്നില്‍ വന്നൂ
പൂവണിഞ്ഞൂ ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമായി...തേന്‍ കിനാക്കള്‍ നന്ദനമായി...
നളിന നയനാ
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും...
വാര്‍മുകിലേ.......
ശ്രീക്കുട്ടന്‍
കൊള്ളാം
ReplyDelete