Tuesday, February 19, 2013

ഡിസംബര്‍ - സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ



അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണു ഡിസംബര്‍. മഞ്ജുളന്‍, അപര്‍ണ്ണ,ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവും ചേര്‍ന്നാണു രചിച്ചത്. സംഗീതം നല്‍കിയത് ജാസി ഗിഫ്റ്റും. ഈ ചിത്രത്തില്‍ നിന്നും അതിമനോഹരമായ ഒരു ഗാനം യേശുദാസിന്റെ ശബ്ദത്തില്‍ നിങ്ങള്‍ക്കായിതാ..




ചിത്രം - ഡിസംബര്‍
രചന -  ഗിരീഷ് പുത്തഞ്ചേരി
സംഗീതം - ജാസി ഗിഫ്റ്റ്
പാടിയത് - യേശുദാസ്



സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ
വാത്സല്യ തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍
തീര്‍ക്കാനായ് നീ വന്നൂ
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും
ആശ്വാസം നീ മാത്രം.....

സ്നേഹതുമ്പീ ഞാനില്ലേ കൂടെ..

ഓണപ്പൂവും പൊന്‍ പീലിചിന്തും
ഓലഞ്ഞാലി പാട്ടുമില്ലാ
ഏന്നോടിഷ്ടം കൂടുമോമല്‍
തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും
നിന്നെക്കാണാന്‍ താഴെയെത്തും
നിന്നോടിഷ്ടം കൂടുവാനായ്
ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ലപ്പൂപ്പന്തലില്‍
അറിയാ മറയിലും വസന്തമായ്
നീ പാടൂ പൂത്തുമ്പീ..

സ്നേഹതുമ്പീ ഞാനില്ലേ കൂടെ..

ഓരോ പൂവും ഓരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടുനില്‍ക്കാം
ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോരോ ജന്മം
നീയെന്നുള്ളില്‍ ശ്യാമമോഹം
പാട്ടുമായ് കൂട്ടിരിക്കാം
ഒന്നു നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളായ് സുമങ്ങളായ്
ഞാന്‍ പാടാം പൂത്തുമ്പി...

സ്നേഹതുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ...



ശ്രീക്കുട്ടന്‍

No comments:

Post a Comment