Monday, February 18, 2013

ലങ്കാദഹനം - ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി


ശ്രീ ശശികുമാര്‍ സംവിധാനം ചെയ്ത് പ്രേം നസീര്‍, അടൂര്‍ഭാസി, രാഗിണി തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1971 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലങ്കാദഹനം. ഇതിലെ ഭാവസുന്ദരമായ ഗാനങ്ങള്‍ രചിച്ചത് ശ്രീകുമാരന്തമ്പിയും അവയ്ക്ക് സംഗീതമൊരുക്കിയത് എം.എസ് വിശ്വനാഥനുമായിരുന്നു. ലങ്കാദഹനത്തില്‍ നിന്നും അതിസുന്ദരമായൊരു ഗാനമിതാ യേശുദാസിന്റെ ശബ്ദത്തില്‍ നിങ്ങള്‍ക്കായി...

ചിത്രം - ലങ്കാദഹനം
ഗാനരചന- ശ്രീകുമാരന്‍ തമ്പി
സംഗീതം - എം എസ് വിശ്വനാഥന്‍
പാടിയത് - കെ ജെ യേശുദാസ്




ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ
കല്‍മതില്‍ ഗോപുര വാതില്‍ നടയില്‍
കരുണാമയനവന്‍ കാത്തുനിന്നൂ
കരുണാമയനവന്‍ കാത്തുനിന്നൂ

ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ

അലങ്കാര ദീപങ്ങള്‍ ആര്‍ത്തുചിരിച്ചു
അന്തഃപ്പുരമാകെ കോരിത്തരിച്ചൂ..
കോരിത്തരിച്ചൂ..
വിഭവങ്ങള്‍ ഒരുങ്ങീ വിദ്വാന്മാര്‍ ഒരുങ്ങി
വിലാസനൃത്തം തുടങ്ങീ..
വിലാസനൃത്തം തുടങ്ങീ.

ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ

ആടകള്‍ ചാര്‍ത്തിയ തന്‍ മണിവിഗ്രഹം
അവിടേയും സൂക്ഷിച്ചിരുന്നു
അവിടേയും സൂക്ഷിച്ചിരുന്നു
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി
മധിരാചഷകം തുളുമ്പീ..
മധിരാചഷകം തുളുമ്പീ

ഒരുപിടിചോറിനായ് യാജിച്ചുദൈവം
ചിരികള്‍ ഉയര്‍ന്നൂ സദസ്സില്‍..
ചിരികള്‍ ഉയര്‍ന്നൂ സദസ്സില്‍
ഒരു കാവല്‍ക്കാരന്‍ വാളോങ്ങീ നിന്നു
ചിരിച്ചു പിന്‍ വാങ്ങീ..
ഭഗവാന്‍....    ഭഗവാന്‍..........



ശ്രീക്കുട്ടന്‍

1 comment:

  1. പണ്ടത്തെ ഹിറ്റുകള്‍

    ReplyDelete