ചിത്രം - അയാളും ഞാനും തമ്മില്‍
രചന - ശരത് വയലാര്‍
സംഗീതം - ഔസേപ്പച്ചന്‍
പാടിയത് - നജീം അര്‍ഷാദ്, ഗായത്രി
തുള്ളിമഞ്ഞിന്‍ ഉള്ളില്‍
പൊള്ളിയുറഞ്ഞു
തങ്കലിപിയുള്ളൊരീ സൂര്യ ജാതകം
നീര്‍മണി തന്‍ നെഞ്ചില്‍ നീറുകയാണോ
നിറമാര്‍ന്നൊരീ പകലിന്‍ മുഖം
അലഞ്ഞു നീ എരിഞ്ഞൊരീ
കുഴഞ്ഞ നിന്‍ വീഥിയില്‍
മൌനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നു
സ്നേഹ നനവുള്ളൊരീ സൂര്യ ജാതകം
കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നൂ
ഉരുകുന്നൊരീ ഉയിരിന്‍ കരം
ഇണങ്ങിയും പിണങ്ങിയും
കഴിഞ്ഞൊരീ യാത്രയില്‍
വിതുമ്പിയോ ഹൃദയങ്ങളേ
തുള്ളിമഞ്ഞിന്‍ ഉള്ളില്‍
പൊള്ളിയുറഞ്ഞു
തങ്കലിപിയുള്ളൊരീ സൂര്യ ജാതകം
നീര്‍മണി തന്‍ നെഞ്ചില്‍ നീറുകയാണോ നിറമാര്‍ന്നൊരീ പകലിന്‍ മുഖം
ശ്രീക്കുട്ടന്‍
No comments:
Post a Comment