Friday, April 19, 2013

ആരോമലുണ്ണി - കണ്ണാ ആരോമലുണ്ണിക്കണ്ണാ


ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേം നസീര്‍, ഉമ്മര്‍, ഷീല, വിജയശ്രീ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് വടക്കന്‍ പാട്ട് പ്രമേയമാക്കി 1972 ല്‍ പുറത്തിറങ്ങിയ ചിത്രമാണു ആരോമലുണ്ണി. വയലാറിന്റെ ഗാനങ്ങള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി യേശുദാസ്,മാധുരി, പി ലീല ജയചന്ദ്രന്‍ എന്നിവര്‍ ആലപിച്ചതായിരുന്നു ഗാനങ്ങള്‍. ആരോമലുണ്ണിയില്‍ നിന്നും ഒരു സുന്ദരഗാനമിതാ.


ചിത്രം - ആരോമലുണ്ണി
ഗാനരചന്‍ - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്, പി ലീല




കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല (2)

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല... കണ്ണാ...

വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി
മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി
ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹര രാത്രി
ജലതരംഗതാളം യമുനാതടമൃദംഗമേളം
നീലക്കടമ്പിനിലത്താളം ഇളം
പീലിവിടര്‍ത്തും മയിലാട്ടം
കണ്ണാ എന്‍ കാനനമുരളികളനാദം
എന്നെ ഒരപ്സരനര്‍ത്തകിയാക്കിയ ഗീതം
ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല (2)

ധീരസമീരനിലൂടെ യമുനാ
തീരകുടീരത്തിലൂടെ
വൃശ്ചികമാസ നിലാവൊളി പൂശിയ
വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരിതേടി വരുന്നവനാരോ
നീയാരോ
ഗോമേദകമണി മുത്തുകള്‍ ചിന്നിയ
ഗോവര്‍ദ്ധനത്തിന്‍ മടിയില്‍
കോടി ജന്മങ്ങളില്‍ നിന്‍ കുഴല്‍വിളി
കേട്ടോടിവന്നവള്‍ ഞാന്‍
നിന്റെ ഗോപകന്യക ഞാന്‍
ആ..ആ..ആ.....

രാസവിലാസിനി രാധ എന്റെ
രാഗാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ
വൃന്ദാവനത്തിലെ രാധ
ഈ രാ‍ജസദനം നീ അലങ്കരിക്കൂ
പ്രിയരാധേ

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല


ശ്രീക്കുട്ടന്‍

2 comments: