Monday, April 15, 2013

ജാതകം - പുളിയിലകരയോലും പുടവ


അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് രചിച്ച് ഉരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത് ജയറാം, സിതാര, തിലകന്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജാതകം. അതീവഹൃദ്യമായ ഗാനങ്ങളാല്‍ സമ്പുഷ്ടമായ ഈ ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത് ഒ എന്‍ വി കുറുപ്പും സംഗീതം നിര്‍വ്വഹിച്ചത് ആര്‍ സോമശേഖരനുമായിരുന്നു. ജാതകത്തിലെ മനോഹരമായൊരു ഗാനമിതാ.

ചിത്രം - ജാതകം
സംഗീതം - ആര്‍ സോമശേഖരന്‍
ഗാനരചന - ഒ എന്‍ വി കുറുപ്പ്
പാടിയത് - കെ ജെ യേശുദാസ്

പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി
നാഗഭണത്തിരുമുടിയില്‍
പതമരാഗമനോജ്ഞമാം പൂ തിരുകീ
സുസ്മിതേ നീ വന്നൂ..ആ..

ഞാന്‍ വിസ്മിത നേത്രനായ് നിന്നു


പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായി
മായാത്ത സൌവര്‍ണ്ണ സന്ധ്യയായ് നീയെന്റെ
മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നൂ..ആ..

ഞാന്‍ വിസ്മിത നേത്രനായ് നിന്നു


പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി


മെല്ലെയുതിരും വളകിലുക്കം
പിന്നെ വെള്ളിക്കൊലുസ്സിന്‍ മണിക്കിലുക്കം
തേകിപ്പറന്നപ്പോള്‍ തേന്മൊമൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായി
സുസ്മിതേ നീ വന്നൂ..ആ..
ഞാന്‍ വിസ്മിത ലോലനായ് നിന്നു

പുളിയിലകരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദനതൊടുകുറി ചാര്‍ത്തി
നാഗഭണത്തിരുമുടിയില്‍
പതമരാഗമനോജ്ഞമാം പൂ തിരുകീ
സുസ്മിതേ നീ വന്നൂ..ആ..
ഞാന്‍ വിസ്മിത നേത്രനായ് നിന്നു


ശ്രീക്കുട്ടന്‍

No comments:

Post a Comment