ലിജിന്‍ ജോസ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫ്രൈഡേ. ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം ഒരു യാഥാര്‍ത്ഥ്യപ്രതീതി പ്രേക്ഷകമനസ്സില്‍ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഉണ്ടാക്കപ്പെട്ടത്. ഫ്രൈഡേ എന്ന ചിത്രത്തില്‍ നിന്നും അതിമനോഹരമായൊരു ഗാനമിതാ..
ചിത്രം - ഫ്രൈഡേ
ഗാനരചന - ബി ആര്‍ പ്രസാദ്
സംഗീതം - രൊബി അബ്രഹാം
പാടിയത് - നജീം അര്‍ഷാദ്, ഗായത്രി
സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയ വാര്‍നുര പോലെ അലയാം
നീലിമയിയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
പാല്‍പ്പുഴക്കടവിലെ വെണ്‍കല്‍പ്പടവുകള്‍
കാതോര്‍ത്ത പാദസരം
നീര്‍ക്കണമിടറിയ നിന്‍ കാര്‍മുടിയിലെ
നീര്‍മുത്തു വാര്‍ന്ന സ്വരം
പൊട്ടുകുത്തിത്തരുന്നൊരെന്‍ കാമുകന്റെ കുസൃതികള്‍
മേലാകെ തൂകിടും രോമാഞ്ചമായ്
പൂമുടും വനിയിലെ പുതുമഴയായ്
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയ വാര്‍നുര പോലെ അലയാം
നെന്മണിക്കതിരുകള്‍ ചുണ്ടില്‍ കരുതിയ
മാടപ്പിറാവുകളേ..
നിങ്ങള്‍ തന്‍ ഇണയുടെ ചുംബന മധുവിനു
മോഹിച്ചു പാറുകയോ
തൊട്ടടുത്ത് വരുമ്പോഴെന്‍ മാറിലെ പൊന്‍ കനവുകള്‍
പൂവാക പോലവേ കൈനീട്ടിയോ
നീ പൂ നുള്ളും കുറുമ്പുകള്‍ ശീലിച്ചുവോ
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയ വാര്‍നുര പോലെ അലയാം
നീലിമ ഇയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം
തീരങ്ങളില്‍ നുരിമണിയായ്...
ശ്രീക്കുട്ടന്‍
No comments:
Post a Comment