1976 ല്‍ പുറത്തിറങ്ങിയ അയല്‍ക്കാരി എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം
ചിത്രം - അയല്‍ക്കാരി
ഗാനരചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ദേവരാജന്‍ മാസ്റ്റര്‍
പാടിയത് - യേശുദാസ്
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍ മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
രജത രേഖകള്‍ നിഴലുകള്‍ പാകി
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകി
പൊഴിഞ്ഞ ദിനത്തിന്‍ ഇതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
തരള രശ്മികള്‍ തന്ത്രികളായി
തഴുകി കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന്‍ ശാലീന നാദം
അടര്‍ന്ന കിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍ മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ
ശ്രീക്കുട്ടന്‍
nice
ReplyDelete