ചിത്രം - ഷട്ടര്‍
ഗാനരചന- ഷഹബാസ് അമന്‍
സംഗീതം - ഷഹബാസ് അമന്‍
പാടിയത്- ഷഹബാസ് അമന്‍
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
അലഞ്ഞു ഞാന്‍ അലഞ്ഞു
അവളെ കരളില്‍ തിരഞ്ഞു
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലില്‍ മറഞ്ഞു
അതിരിടാ മാനത്തിന്‍ ചോട്ടില്‍
അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം
അതിനാല്‍ വിധിച്ചതുമാവാം
ഈ നിശീഥം..ഈ നിശീഥം..
ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു
എന്തപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാംഅതില് മൂകമായതാവാം
ഈ നിശീഥം..ഈ നിശീഥം..
വസന്തം വാകയില്‍ പൊതിയുന്ന പോലെ
ഞാനവളെ പുണരാന്‍ കൊതിച്ചു
ചെറുതല്ലയോ പ്രേമ ഭാവനാലോകം
അനന്തമീ മറവി തന്‍ കാലം
അപാരശോകതീരം
ഈ നിശീഥം..ഈ നിശീഥം..
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..
ശ്രീക്കുട്ടന്‍


.jpg)

.jpg)



.jpg)




.jpg)