Wednesday, November 20, 2013

കന്മദം - മൂവന്തിത്താഴ്വരയില്‍




തന്റേടിയായ ഭാനു എന്ന കൊല്ലത്തിയുടേയും വിശ്വനാഥന്‍ എന്ന ചെറുപ്പക്കാരന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു കന്മദം. ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നിര്‍വഹിച്ചത് രവീന്ദ്രനുമാണ്.

ചിത്രം - കന്മദം
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - യേശുദാസ്

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

ഇരുളിടും ഏകാന്തരാവില്‍ തിരിയിടും വാര്‍തിങ്കളാകാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാകാം
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍ താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍
കാണാപ്പൂ മുത്തെല്ലാമെന്നുള്ളില്‍ കോര്‍ക്കാം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

കവിളിലെ കാണാ നിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം
മിഴിയുടെ ശോകാര്‍ദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ
മന്ദാരകൊമ്പത്ത് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്റെ കുന്നിക്കുരുത്തോല പന്തല്‍ മെനഞ്ഞിട്ട്
മംഗല്യതാലിയും ചാര്‍ത്താം

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ് തലോടാം
ആരാരിരം....



ശ്രീക്കുട്ടന്‍


Monday, November 4, 2013

ഷട്ടര്‍ - ഈ രാത്രിയില്‍ ഞാന്‍ എഴുതും






ചിത്രം - ഷട്ടര്‍
ഗാനരചന- ഷഹബാസ് അമന്‍
സംഗീതം - ഷഹബാസ് അമന്‍
പാടിയത്- ഷഹബാസ് അമന്‍


ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..

ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത

അലഞ്ഞു ഞാന്‍ അലഞ്ഞു
അവളെ കരളില്‍ തിരഞ്ഞു
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലില്‍ മറഞ്ഞു
അതിരിടാ മാനത്തിന്‍ ചോട്ടില്‍
അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം
അതിനാല്‍ വിധിച്ചതുമാവാം
ഈ നിശീഥം..ഈ നിശീഥം..

ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു
എന്തപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
അതില്‍ മൂകമായതാവാം
ഈ നിശീഥം..ഈ നിശീഥം..

വസന്തം വാകയില്‍ പൊതിയുന്ന പോലെ
ഞാനവളെ പുണരാന്‍ കൊതിച്ചു
ചെറുതല്ലയോ പ്രേമ ഭാവനാലോകം
അനന്തമീ  മറവി തന്‍ കാലം
അപാരശോകതീരം
ഈ നിശീഥം..ഈ നിശീഥം..

ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതും
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങുന്നു നിശീഥം
നിശീഥം ഈ നിശീഥം..



ശ്രീക്കുട്ടന്‍


Sunday, October 6, 2013

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് - ഓര്‍മ്മയില്‍ ഒരു ശിശിരം



സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ ലാല്‍, കാര്‍ത്തിക ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലഭിനയിച്ച് 1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം ആയിരുന്നു.








ചിത്രം - ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്
ഗാനരചന - ബിച്ചു തിരുമല
സംഗീതം - ശ്യാം
പാടിയത് - ഉണ്ണിമേനോന്‍


ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം
ഇലവിരല്‍ തുമ്പുകള്‍
ഇളം മഞ്ഞുതിരും
തളിര്‍മരചില്ലകളില്‍
തഴുകിവരും തെന്നലിനും
കഥ പറയാനൊരു ശിശിരം

ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം

കുടമണി വിതറും പുലരികളില്‍
കൂടണയും സന്ധ്യകളില്‍
ഒരേ ചിറകില്‍ ഒരേ കനവില്‍
കുളിരും തളിരും ലഹരികളും
പങ്കിടുവാന്‍ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം

ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം

മതികലയെഴുതും കവിതകളില്‍
രാക്കുയിലിന്‍ ഗാഥകളില്‍
ഒരേ ശ്രുതിയായ് ഒരേ ലയമായ്
മിഴിയും മൊഴിയും യൌവ്വനവും
കതിരണിയാന്‍ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം

ഓര്‍മ്മയില്‍ ഒരു ശിശിരം
ഓമനിക്കാന്‍ ഒരു ശിശിരം
ഇലവിരല്‍ തുമ്പുകള്‍
ഇളം മഞ്ഞുതിരും
തളിര്‍മരചില്ലകളില്‍
തഴുകിവരും തെന്നലിനും
കഥ പറയാനൊരു ശിശിരം



ശ്രീക്കുട്ടന്‍

Thursday, October 3, 2013

ധനം - ചീരപ്പൂവുകള്‍ക്കുമ്മ





സിബിമലയില്‍ സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ ചാര്‍മ്മിള മുരളി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ധനം. പികെ ഗോപിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നു സംഗീതം നല്‍കിയത്. എളുപ്പമാര്‍ഗ്ഗത്തില്‍ പണക്കാരനാകാന്‍ വേണ്ടി ചെയ്ത ഒരു കള്ളക്കടത്തിനെക്കുറിച്ചുള്ള ഒറ്റ് രണ്ടുറ്റസുഹൃത്തുക്കളുടെ ജീവിതം എങ്ങിനെ താറുമാറാക്കി എന്നതായിരുന്നു ഈ ചിത്രം പറഞ്ഞത്.



ചിത്രം - ധനം
ഗാനരചന - പി കെ ഗോപി
സംഗീതം - രവീന്ദ്രന്‍
പാടിയത് - ചിത്ര

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാ പൂവിന്റെ
കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ..

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരി ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

മേലേ വാര്യത്തേ പൂവാലി പയ്യ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരി
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരി പുല്ലു കടിക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാ പൂവിന്റെ
കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ..



ശ്രീക്കുട്ടന്‍

Sunday, September 29, 2013

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ - നെറ്റിയില്‍ പൂവുള്ള



ഫാസില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി സുഹാസിനി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് 1987 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് എം ബി ശ്രീനിവാസന്‍ ആണു സംഗീതം പകര്‍ന്നത്. യേശുദാസ് ചിത്ര തുടങ്ങിയവരായിരുന്നു ഗായകര്‍



ചിത്രം - മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എം ബി ശ്രീനിവാസന്‍
പാടിയത് - ചിത്ര


നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ...

ഏതു പൂ‍മേട്ടിലോ മേടയിലോ
നിന്റെ തേന്‍ കുടം വച്ചു മറന്നു
പാട്ടിന്റെ തേന്‍ കുടം വച്ചു മറന്നു

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

താമര പൂമൊട്ടുപോലെ
നിന്റെ ഓമല്‍കുരുന്നുടല്‍ കണ്ടു
ഗോമേദകത്തിന്‍ മണികള്‍ പോലെ
ആ മലര്‍ കണ്ണുകള്‍ കണ്ടു
പിന്നെയാ കണ്‍കളില്‍ കണ്ടു
നിന്റെ തേന്‍ കുടം പൊയ്പ്പോയ ദുഃഖം

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

തൂവല്‍ തിരികള്‍ വിടര്‍ത്തി
നിന്റെ പൂവല്‍ ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ
എന്റെ പാണിതലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ



ശ്രീക്കുട്ടന്‍


Friday, September 13, 2013

പൊന്നാപുരം കോട്ട - നളചരിതത്തിലെ നായകനോ


കുഞ്ചാക്കോ സംവിധാനം ചെയ്ത് 1973 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പൊന്നാപൊരം കോട്ട. നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, തിക്കുറിശ്ശി,വിജയശ്രീ തുടങ്ങിയവര്‍ നടിച്ച ഈ ചിത്രത്തില്‍ അതിമനോഹരഗാനങ്ങള്‍ ധാരാളമുണ്ടായിരുന്നു. വയലാര ഗാനരചനയും ദേവരാജന്‍ മാസ്റ്റര്‍ സംഗീതവും നിര്‍വ്വഹിച്ച പൊന്നാപുരം കോട്ടയില്‍ നിന്നും ഒരുഗാനം






ചിത്രം - പൊന്നാപുരം കോട്ട
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല



നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ

ജാനകി പരിണയ പന്തലിലെ
സ്വര്‍ണ്ണചാപം മുറിച്ചൊരു ശ്രീരാമനോ
ചിത്രാംഗദന്‍ എന്ന ഗന്ധര്‍വ്വനോ
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ
വിരല്‍തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ....

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ

അങ്കണ പൂമുഖ കളരികളില്‍
പൂഴിയങ്കം പയറ്റിയ ചേകവനോ
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളി വീട്ടിലെ ഉദയനനോ
രണവീരനോ അവന്‍ യുവധീരനോ
എന്റെ രഹസ്യമോഹങ്ങളെ
കുളിര്‍ കൊണ്ട് മൂടിയ കാമുകനോ
കാമുകനോ....

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ




ശ്രീകുട്ടന്‍

Monday, September 9, 2013

ഇണ - വെള്ളിച്ചില്ലും വിതറി

ഐ. വി. ശശി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണ. മാസ്റ്റർ രഘു, ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഗാനരചന ബിച്ചു തിരുമലയും എ ടി ഉമ്മറും ആണു നിര്‍വഹിച്ചത്. ഇണയില്‍ നിന്നും ഒരതിമനോഹരഗാനം

ചിത്രം - ഇണ
പാടിയത് - യേശുദാസ്
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എ ടി ഉമ്മര്‍


വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും
ചെറുനുര ചിതറും കാട്ടരുവി
പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും

കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
വിടരുന്ന മിഴികള്‍ അണിയുന്ന പൂവുകള്‍
മനസ്സിന്റെ ഓരം ഒരു മലയടി വാരം
അതിലൊരു പുതിയ പുലരിയോ
അറിയാതെ... മനസ്സറിയാതെ

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും

അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അറിയാതെ പിടയും വിരലിന്റെ തുമ്പുകള്‍
അതിലോലലോലം അതു മധുമൃദുഭാവം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ... നിനക്കറിയാമോ

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും
ചെറുനുര ചിതറും കാട്ടരുവി
പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം




ശ്രീക്കുട്ടന്‍