Sunday, September 29, 2013

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ - നെറ്റിയില്‍ പൂവുള്ള



ഫാസില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി സുഹാസിനി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് 1987 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് എം ബി ശ്രീനിവാസന്‍ ആണു സംഗീതം പകര്‍ന്നത്. യേശുദാസ് ചിത്ര തുടങ്ങിയവരായിരുന്നു ഗായകര്‍



ചിത്രം - മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എം ബി ശ്രീനിവാസന്‍
പാടിയത് - ചിത്ര


നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ...

ഏതു പൂ‍മേട്ടിലോ മേടയിലോ
നിന്റെ തേന്‍ കുടം വച്ചു മറന്നു
പാട്ടിന്റെ തേന്‍ കുടം വച്ചു മറന്നു

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

താമര പൂമൊട്ടുപോലെ
നിന്റെ ഓമല്‍കുരുന്നുടല്‍ കണ്ടു
ഗോമേദകത്തിന്‍ മണികള്‍ പോലെ
ആ മലര്‍ കണ്ണുകള്‍ കണ്ടു
പിന്നെയാ കണ്‍കളില്‍ കണ്ടു
നിന്റെ തേന്‍ കുടം പൊയ്പ്പോയ ദുഃഖം

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

തൂവല്‍ തിരികള്‍ വിടര്‍ത്തി
നിന്റെ പൂവല്‍ ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ
എന്റെ പാണിതലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം

പക്ഷീ​...നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ



ശ്രീക്കുട്ടന്‍


Friday, September 13, 2013

പൊന്നാപുരം കോട്ട - നളചരിതത്തിലെ നായകനോ


കുഞ്ചാക്കോ സംവിധാനം ചെയ്ത് 1973 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പൊന്നാപൊരം കോട്ട. നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, തിക്കുറിശ്ശി,വിജയശ്രീ തുടങ്ങിയവര്‍ നടിച്ച ഈ ചിത്രത്തില്‍ അതിമനോഹരഗാനങ്ങള്‍ ധാരാളമുണ്ടായിരുന്നു. വയലാര ഗാനരചനയും ദേവരാജന്‍ മാസ്റ്റര്‍ സംഗീതവും നിര്‍വ്വഹിച്ച പൊന്നാപുരം കോട്ടയില്‍ നിന്നും ഒരുഗാനം






ചിത്രം - പൊന്നാപുരം കോട്ട
ഗാനരചന - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - പി സുശീല



നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ

ജാനകി പരിണയ പന്തലിലെ
സ്വര്‍ണ്ണചാപം മുറിച്ചൊരു ശ്രീരാമനോ
ചിത്രാംഗദന്‍ എന്ന ഗന്ധര്‍വ്വനോ
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ
വിരല്‍തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ....

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ

അങ്കണ പൂമുഖ കളരികളില്‍
പൂഴിയങ്കം പയറ്റിയ ചേകവനോ
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളി വീട്ടിലെ ഉദയനനോ
രണവീരനോ അവന്‍ യുവധീരനോ
എന്റെ രഹസ്യമോഹങ്ങളെ
കുളിര്‍ കൊണ്ട് മൂടിയ കാമുകനോ
കാമുകനോ....

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതല്‍പ്പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ




ശ്രീകുട്ടന്‍

Monday, September 9, 2013

ഇണ - വെള്ളിച്ചില്ലും വിതറി

ഐ. വി. ശശി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണ. മാസ്റ്റർ രഘു, ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഗാനരചന ബിച്ചു തിരുമലയും എ ടി ഉമ്മറും ആണു നിര്‍വഹിച്ചത്. ഇണയില്‍ നിന്നും ഒരതിമനോഹരഗാനം

ചിത്രം - ഇണ
പാടിയത് - യേശുദാസ്
ഗാനരചന - ബിച്ചു തിരുമല
സംഗീതം - എ ടി ഉമ്മര്‍


വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും
ചെറുനുര ചിതറും കാട്ടരുവി
പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും

കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
വിടരുന്ന മിഴികള്‍ അണിയുന്ന പൂവുകള്‍
മനസ്സിന്റെ ഓരം ഒരു മലയടി വാരം
അതിലൊരു പുതിയ പുലരിയോ
അറിയാതെ... മനസ്സറിയാതെ

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും

അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അറിയാതെ പിടയും വിരലിന്റെ തുമ്പുകള്‍
അതിലോലലോലം അതു മധുമൃദുഭാവം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ... നിനക്കറിയാമോ

വെള്ളിച്ചില്ലും വിതറി തുള്ളിതുള്ളി ഒഴുകും
ചെറുനുര ചിതറും കാട്ടരുവി
പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം




ശ്രീക്കുട്ടന്‍

Sunday, August 18, 2013

മെമ്മറീസ് - തിരയും തീരവും

ജിത്തു ജോസഫ് സംവിധാനം ചെയ്തു പ്രിഥ്വിരാജ്, മേഘ്നാ രാജ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മെമ്മറീസ്. ഈ ചിത്രത്തിന്റെ ഗാനരചന ഷെല്‍ട്ടണ്‍ നിരവഹിച്ചപ്പോള്‍ സംഗീതം കൈകാര്യം ചെയ്തത് സെജോ ജോണ്‍ ആണ്. മെമ്മറീസില്‍ നിന്നും ഒരുഗാനം


ചിത്രം - മെമ്മറീസ്
ഗാനരചന - ഷെല്‍ട്ടണ്‍
സംഗീതം - സെജോ ജോണ്‍


തിരയും തീരവും
മൊഴിയും മൌനവും
പകലും ഇരവും
അകലെ പോയ് മറയേ...

നിറയും ഓര്‍മ്മകള്‍
കനലിന്‍ തെന്നലായ്
അറിയാതെന്നിലെ
ജീവനില്‍ വന്നണയേ

പതിയെ പോകുമീ
ഇരുളിന്‍ യാത്രയില്‍
ഒരു നാള്‍ അരികില്‍
അണയും ചേര്‍ന്നലിയാന്‍

തിരയും തീരവും
മൊഴിയും മൌനവും
പകലും ഇരവും
അകലെ പോയ് മറയേ...





ശ്രീക്കുട്ടന്‍

Monday, June 10, 2013

പച്ചവെളിച്ചം - സ്വരരാഗമായ് കിളിവാതിലില്‍





എം എസ് മണി സംവിധാനം ചെയ്ത് 1985 ല്‍ പുറത്തിറങ്ങിയ പച്ചവെളിച്ചം എന്ന സിനിമയില്‍ നിന്നും ഒരു ഗാനം





സിനിമ : പച്ചവെളിച്ചം
രചന : ചുനക്കര രാമങ്കുട്ടി
സംഗീതം : ശ്യാം
പാടിയത് : എസ് ജാനകി


സ്വരരാഗമായ് കിളിവാതിലില്‍
ഏകാന്തയായ് ഏഴിലം
പാല പൂത്ത രാവുതോറും
പ്രേമപൂജാ ഏകുവാന്‍
ദീപമായ് രൂപമായ് വന്നു ഞാന്‍...

സ്വരരാഗമായ്.....

പ്രണയ ഗാനം നിറഞ്ഞു എന്നില്‍ ജീവനായകാ ഓ..
നീലച്ചോല കാടുകളില്‍ ഏലക്കാടിന്‍ നാടുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍...

സ്വരരാഗമായ്...

ചിറകടിച്ചു വിരുന്നു വന്നൂ തേന്‍കിനാവുകള്‍ ഓ..
ദുര്‍ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷിപ്പനം കാവുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍...

സ്വരരാഗമായ്...




ശ്രീകുട്ടന്‍

Monday, May 27, 2013

സര്‍ഗം - സംഗീതമേ അമരസല്ലാപമേ



ഹരിഹരന്‍ സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സര്‍ഗം. മനോജ് കെ ജയന്‍, വിനീത്, രംഭ,നെടുമുടി എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ മനോഹരങ്ങളായിരുന്നു. നിരവധി പുരസ്ക്കാരങ്ങള്‍ കയ്യടക്കിയ ഈ ചിത്രത്തില്‍ നിന്നും ഒരതിമനോഹരഗാനം..



സിനിമ : സര്‍ഗ്ഗം
രചന : യൂസഫലി കേച്ചേരി
സംഗീതം : ബോംബേ രവി
ആലാപനം : യേശുദാസ്

സംഗീതമേ അമര സല്ലാപമേ (2)
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്താനകൈവല്യമേ ..( സംഗീതമേ..

ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാചതുരന്‍ ചതുര്‍മുഖനുണര്‍ന്നു (2)
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു നിധിലസുമ നളിനദള കഥനഹര
ഹൃദയസദന ലതികയണിഞ്ഞു..(സംഗീതമേ..

ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാധവമാനസമഞ്ജരിയില്‍(2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു (​2)
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു നിധിലസുമ നളിനദള കഥനഹര
ഹൃദയസദന ലതികയണിഞ്ഞു..(സംഗീതമേ..



ശ്രീകുട്ടന്‍

Friday, April 19, 2013

ആരോമലുണ്ണി - കണ്ണാ ആരോമലുണ്ണിക്കണ്ണാ


ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേം നസീര്‍, ഉമ്മര്‍, ഷീല, വിജയശ്രീ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് വടക്കന്‍ പാട്ട് പ്രമേയമാക്കി 1972 ല്‍ പുറത്തിറങ്ങിയ ചിത്രമാണു ആരോമലുണ്ണി. വയലാറിന്റെ ഗാനങ്ങള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി യേശുദാസ്,മാധുരി, പി ലീല ജയചന്ദ്രന്‍ എന്നിവര്‍ ആലപിച്ചതായിരുന്നു ഗാനങ്ങള്‍. ആരോമലുണ്ണിയില്‍ നിന്നും ഒരു സുന്ദരഗാനമിതാ.


ചിത്രം - ആരോമലുണ്ണി
ഗാനരചന്‍ - വയലാര്‍
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്, പി ലീല




കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല (2)

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല... കണ്ണാ...

വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി
മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി
ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹര രാത്രി
ജലതരംഗതാളം യമുനാതടമൃദംഗമേളം
നീലക്കടമ്പിനിലത്താളം ഇളം
പീലിവിടര്‍ത്തും മയിലാട്ടം
കണ്ണാ എന്‍ കാനനമുരളികളനാദം
എന്നെ ഒരപ്സരനര്‍ത്തകിയാക്കിയ ഗീതം
ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല (2)

ധീരസമീരനിലൂടെ യമുനാ
തീരകുടീരത്തിലൂടെ
വൃശ്ചികമാസ നിലാവൊളി പൂശിയ
വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരിതേടി വരുന്നവനാരോ
നീയാരോ
ഗോമേദകമണി മുത്തുകള്‍ ചിന്നിയ
ഗോവര്‍ദ്ധനത്തിന്‍ മടിയില്‍
കോടി ജന്മങ്ങളില്‍ നിന്‍ കുഴല്‍വിളി
കേട്ടോടിവന്നവള്‍ ഞാന്‍
നിന്റെ ഗോപകന്യക ഞാന്‍
ആ..ആ..ആ.....

രാസവിലാസിനി രാധ എന്റെ
രാഗാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ
വൃന്ദാവനത്തിലെ രാധ
ഈ രാ‍ജസദനം നീ അലങ്കരിക്കൂ
പ്രിയരാധേ

കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറില്‍ അണിയൂ
ഞാന്‍ കോര്‍ത്ത കനകാംബരമാല


ശ്രീക്കുട്ടന്‍